കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിനോട് സന്തോഷ് ബംഗാര്‍ ചെയ്ത ഈ ചതി ചെറുതല്ല; ഓര്‍മ്മയില്ലെ പൊട്ടിക്കരഞ്ഞ ഈ എംഎല്‍എയെ

Google Oneindia Malayalam News

മുംബൈ: കൂടെ നിന്ന എംഎല്‍എമാരില്‍ നിന്നാണ് ഉദ്ധവ് താക്കറെയ്ക്ക് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത അടി കിട്ടിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ വിമത എംഎല്‍എമാര്‍ അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കി. ചേര്‍ത്തുനിര്‍ത്തിയ ഷിന്‍ഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായി. ഷിന്‍ഡെ ഉദ്ധവിനോട് ചെയ്ത ചതി ചെറുതൊന്നുമല്ല.

എന്നാല്‍ ഷിന്‍ഡെയെക്കാള്‍ ഉദ്ധവിന് കൂടെ നിന്ന് പണികൊടുത്ത ഒരാളുണ്ട്.സന്തോഷ് ബംഗാര്‍. അതെ കഴിഞ്ഞദിവസം വരെ ഉദ്ധവിനൊപ്പം നിന്ന് വിശ്വസവോട്ടെടുപ്പ് സമയത്ത് ഷിന്‍ഡെയ്‌ക്കൊപ്പം കൂടിയ സന്തോഷ് ബംഗാര്‍. ഉദ്ധവിന് വേണ്ടി പൊട്ടിക്കരയുന്ന സന്തോഷ് ബംഗാറിനെ ആരും മറന്നുകാണില്ല.

mh

ഒരാഴ്ച മുമ്പാണ് സംഭവം, ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കൊണ്ട് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ഗുവാഹാട്ടിയിലെ ഹോട്ടലില്‍ താമസിച്ച് വിമത നീക്കം നടത്തി വരുന്ന സമയത്ത് അനുയായികളെ പരമാവധി ഒപ്പം നിര്‍ത്താനുള്ള നീക്കം ഉദ്ധവ് താക്കറെ നടത്തി. തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരോടും നേതാക്കളോടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ ഉദ്ധവ് നിര്‍ദേശം നല്‍കി. സന്തോഷ് ബംഗാര്‍ എല്ലാത്തിനും മുന്നില്‍ നിന്നു. തന്റെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറയ്ക്കുവേണ്ടി അവര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു.

'ഷിന്‍ഡെ സര്‍ക്കാറിന്റെ ആയുസ് ആറ് മാസം'; പവാറിന്റെ ഉറപ്പിനുള്ള കാരണം ഇത്'ഷിന്‍ഡെ സര്‍ക്കാറിന്റെ ആയുസ് ആറ് മാസം'; പവാറിന്റെ ഉറപ്പിനുള്ള കാരണം ഇത്

നിങ്ങള്‍ ഉദ്ധവിനോട് വഞ്ചനയാണ് കാണിക്കുന്നതെന്നും ഏക്നാഥ് ഷിന്‍ഡേയോട് മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കുന്നതായും വീഡിയോയില്‍ കാണാം. കരഞ്ഞല്‍ നിര്‍ത്താന്‍ പാടുപെടുന്ന സന്തോഷിന് അടുത്ത് നിന്നരുന്ന ഒരു അനുയായിയാണ് തൂവാല കൊണ്ട് തുടച്ച് നല്‍കുന്നത്.ജൂണ്‍ 24-ന് തന്റെ മണ്ഡലത്തില്‍ നടന്ന പരിപാടിയിലാണ് സന്തോഷ് ബംഗാര്‍ ഉദ്ധവിനായി കരഞ്ഞത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ ആ വീഡിയോ ഇപ്പോഴുമുണ്ട്.

എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം

ഇതേ എംഎല്‍എ തന്നെയാണ് ഏക്നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഇന്ന് നിയമസഭയിലേക്ക് കയറി വന്നത്. ഒറ്റരാത്രി കൊണ്ട് സന്തോഷ് ബംഗാറിന് എന്താണ് സംഭവച്ചതെന്ന് അറിയാതെ അന്താളിച്ചുനില്‍ക്കുകയാണ് ഉദ്ധവ് താക്കറെ. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്ന ഇന്നലെ വരെ ഉദ്ധവ് താക്കറെയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ബംഗാര്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലേക്ക് എത്തിയത്.

ഇന്ന് നടന്ന അവിശ്വാസ വോട്ടെടുപ്പും ഷിന്‍ഡെ മറികടന്നതോടെ ഒരു ഘട്ടം വിജയിച്ചുകഴിഞ്ഞു. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം ഷിന്‍ഡെക്ക് ലഭിച്ചു.

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

English summary
maharashtra crisis: santhosh beggar's cheating on uddhav is not small, who is santhosh bengar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X