കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതൽ വോട്ട് നോട്ടയ്ക്കെങ്കിൽ ഇനി വീണ്ടും തിരഞ്ഞെടുപ്പ്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
'നോട്ട'യ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ | Oneindia Malayalam

മുംബൈ: തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ട് നോട്ടയ്ക്ക് ലഭിച്ചാൽ മത്സരിച്ച മറ്റു സ്ഥാനാർത്ഥികളിൽ ആരെയും വിജയിയായി പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

പൊതുതിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും ഉത്തരവ് ബാധകമായിരിക്കും. രാജ്യത്ത് ആദ്യമായി മഹാരാഷ്ട്രയിലാണ് ഈ പരിഷ്കരണം നടപ്പിലാക്കുന്നതെന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ശേഖർ ഛന്നെ പറഞ്ഞു. ഡിസംബർ 9ന് സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം.

nota

2013 സെപ്റ്റംബർ 29നാണ് സുപ്രീംകോടതി വോട്ടിംഗ് മെഷിനിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾക്കൊപ്പം നോട്ടയും ചേർക്കണമെന്ന് ഉത്തരവിട്ടത്. കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയെ വിജയിയായി പരിഗണിക്കണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. കൂടുതൽ വോട്ടുകൾ നോട്ടയ്ക്കാണെങ്കിലും തൊട്ടടുത്ത സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഉത്തരവിൽ പറയുന്നത്.

ഈ ഉത്തരവ് ഭേദഗതി ചെയ്താണ് നോട്ടയ്ക്ക് കൂടുതൽ വോട്ട് ലഭിച്ചാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന പരിഷ്കരണം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവന്നിരിക്കുന്നത്. സംശുദ്ധപ്രതിച്ഛായ ഉള്ളവരെ സ്ഥാനാർത്ഥികളാക്കാൻ രാഷ്ട്രീയപാർട്ടികൾ നിർബന്ധിതരാകുമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി നിരീക്ഷിച്ചത്.

കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്; ഉത്തരേന്ത്യ ശരണമാക്കാന്‍ ബിജെപി, രാഹുലും മോദിയും നേര്‍ക്കുനേര്‍കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്; ഉത്തരേന്ത്യ ശരണമാക്കാന്‍ ബിജെപി, രാഹുലും മോദിയും നേര്‍ക്കുനേര്‍

ഉത്തർപ്രദേശിലെ ഫൈസാബാദ് ഇനി അയോധ്യ, പേര് മാറ്റം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്ഉത്തർപ്രദേശിലെ ഫൈസാബാദ് ഇനി അയോധ്യ, പേര് മാറ്റം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

English summary
Fresh polls if NOTA gets most votes, says Maharashtra poll panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X