Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവര്‍ റീല്‍സ് ഉണ്ടാക്കുന്ന തിരക്കിലാണ്'; അമൃത ഫഡ്‌നാവിസിനെതിരെ കനയ്യ കുമാര്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ഭാര്യ അമൃത ഫഡ്‌നാവിസിനുമെതിരെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ദേവേന്ദ്ര ഫഡ്നാവിസ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് കനയ്യ ആരോപിച്ചു. ഫഡ്‌നാവിസിന്റെ ഭാര്യ ഇന്‍സ്റ്റാഗ്രാം റീലുകള്‍ നിര്‍മ്മിക്കുമ്പോള്‍ മതം സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ എന്തിനാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഗ്പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു കനയ്യ കുമാര്‍. അഹങ്കാരികളായ രാഷ്ട്രീയ നേതാക്കളെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ഒരു ധര്‍മ്മയുദ്ധം ആണെങ്കില്‍ മതത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രസംഗിക്കുന്ന നേതാക്കാന്‍മാരെ എല്ലാം ചോദ്യം ചെയ്യുക.

Maharashtra Election 2024

മതം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആ നേതാവിന്റെ സ്വന്തം മക്കളും പങ്കുചേരുമോ എന്ന് അവരോട് ചോദിക്കുക. നേതാവിന്റെ മക്കള്‍ വിദേശത്ത് പഠിക്കുമ്പോള്‍ പൊതുജനം മതം സംരക്ഷിക്കാനിറങ്ങണം എന്ന് പറയുന്നു. ഉപമുഖ്യമന്ത്രിയുടെ ഭാര്യ ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഉണ്ടാക്കുമ്പോള്‍ എങ്ങനെ മതം സംരക്ഷിക്കും? കനയ്യ കുമാര്‍ ചോദിച്ചു. അമൃതയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഐസിസി ചെയര്‍പേഴ്സണും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമാ ജയ് ഷായ്ക്കെതിരെയും അദ്ദേഹം രംഗത്തെത്തി. അമിത് ഷായുടെ മകന്‍ ജയ് ഷാ മതം സംരക്ഷിക്കാന്‍ ഉണ്ടാകുമോ എന്ന് കനയ്യ ചോദിച്ചു. ഈ വര്‍ഷമാദ്യം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം 'വോട്ട് ജിഹാദ്' ആണെന്ന് ഫഡ്നാവിസ് ആരോപിച്ചിരുന്നു.

48 ലോക്സഭാ സീറ്റുകളില്‍ 14 എണ്ണത്തിലെങ്കിലും മഹാ വികാസ് അഘാഡിക്ക് വന്‍ വിജയം ലഭിക്കാന്‍ 'വോട്ട് ജിഹാദ്' കാരണമായെന്ന് ഫഡ്നാവിസ് പറഞ്ഞു. മുസ്ലിം വോട്ടുകളുടെ ഏകീകരണം ഈ സീറ്റുകളില്‍ മഹായുതിക്ക് നഷ്ടമുണ്ടാക്കി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയായിരുന്നു കനയ്യയുടെ പ്രതികരണം. ക്ലാസിക്കല്‍ ഗായികയും ബാങ്കറുമായ അമൃത ഫഡ്നാവിസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അതേസമയം കനയ്യയുടെ പരാമര്‍ശത്തിനെതിരെ ബി ജെ പി രംഗത്തെത്തി. കനയയ്യയുടെ പരാമര്‍ശം എല്ലാ മറാത്തി സ്ത്രീകളേയും അപമാനിക്കുന്നതാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പ്രതികരിച്ചു. ഭീകരനും പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയുമായ അഫ്‌സല്‍ ഗുരുവിന്റെ പിന്തുണക്കാരനാണ് കനയ്യ കുമാര്‍ എന്നും പൂനവല്ല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+