മഹാരാഷ്ട്ര എംവിഎ സഖ്യം പരാജയപ്പെടും, ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്കുന്ന മഹായുതി പ്രതിപക്ഷമായ മഹാ വികാസ് അഗാഡിയെ ഞെട്ടിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്‍ഡിഎ സഖ്യം തന്നെ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മേട്രിസാണ് അഭിപ്രായ സര്‍വേ പുറത്തുവിട്ടത്.
മഹായുതി 145നും 165നും ഇടയില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. അതേസമയം ശിവസേന യുബിടി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ വരുന്ന മഹാവികാസ് അഗാഡി സഖ്യം 106 മുതല്‍ 126 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ഒരുങ്ങുന്ന എംവിഎയ്ക്ക് വലിയ തിരിച്ചടിയാണ് സര്‍വേ ഫലം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡിക്കായിരുന്നു വന്‍ വിജയം നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ഫലം ആവര്‍ത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം വോട്ട് ശതമാനത്തിലും മഹായുതിയാണ് മുന്നില്‍ നില്‍ക്കുന്നത്. 47 ശതമാനമാണ് വോട്ടാണ് മഹായുതിക്ക് ലഭിക്കുക. എന്നാല്‍ എംവിഎയ്ക്ക് 41 ശതമാനം വോട്ടാണ് ലഭിക്കുക.
ചെറുപാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് 12 ശതമാനം വോട്ടും നേടും. ഓരോ മേഖല തിരിച്ചുള്ള വോട്ടിലും ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. പശ്ചിമ മഹാരാഷ്ട്രയില്‍ ബിജെപി അതിശക്തമായ പ്രകടനമാണ് കാഴ്ച്ചവെക്കുക. 48 ശതമാനമാണ് പശ്ചിമ മഹാരാഷ്ട്രയില്‍ ബിജെപി വോട്ട് നേടുക.
വിദര്‍ഭയില്‍ 48 ശതമാനം, താനെ-കൊങ്കണ്‍ 52 ശതമാനം, എന്നീ മേഖലകളിലും ബിജെപി വന്‍ കുതിപ്പുണ്ടാക്കും. വടക്കന്‍ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും എംവിഎയാണ് മുന്നേറ്റമുണ്ടാക്കുക. വടക്കന്‍ മഹാരാഷ്ട്രയില്‍ 47 ശതമാനം വോട്ടാണ് എംവിഎ നേടുക. മറാത്ത് വാഡയില്‍ 44 ശതമാനം വോട്ടും ലഭിക്കും.
അതേസമയം അഭിപ്രായ സര്‍വേ പ്രകാരം എംവിഎയ്ക്ക് വലിയ വെല്ലുവിളികള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്ന് പ്രവചിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 31 സീറ്റുകള്‍ നേടിയിരുന്നു സഖ്യം. എന്‍ഡിഎ 17 സീറ്റില്‍ ഒതുങ്ങിയിരുന്നു. ഹരിയാനയിലെ പോലെ ബിജെപി മഹാരാഷ്ട്രയിലും നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
അതേസമയം സ്ത്രീകള്‍ക്ക് വരുമാനം നല്‍കുന്നത് എന്‍ഡിഎയുടെ പദ്ധതിക്ക് വന്‍ ജനപ്രീതി നേടാനായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒരുമിച്ച് നിന്നാല്‍ നമ്മളെല്ലാം സുരക്ഷിതര്‍ എന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. എംവിഎയ്ക്കുള്ളില്‍ സീറ്റ് വിഭജനത്തില്‍ അടക്കം വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു.
ശിവസേന യുബിടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന തര്‍ക്കം. ഇത് സ്ഥാനാര്‍ത്ഥി പട്ടിക വൈകാന്‍ കാരണമായിരുന്നു. അതേസമയം ബിജെപി പല സീറ്റുകളിലും വിമതരെ പിന്‍വലിക്കുന്നതില്‍ വിജയിച്ചിരുന്നു. ഇത് വോട്ട് ഭിന്നിച്ച് പോകാതിരിക്കാന്‍ അടക്കം എന്‍ഡിഎയെ സഹായിച്ചേക്കും.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം











Click it and Unblock the Notifications