Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രധാന ആവശ്യവുമായി രാഷ്ട്രീയ പാർട്ടികൾ

മുംബൈ: പ്രധാന ആഘോഷങ്ങൾ പരി​ഗണിച്ച് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഷെഡ്യൂൾ ചെയ്യണമെന്ന അഭ്യർത്ഥനയുമായി വിവിധ പാർട്ടികൾ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോടാണ് ഈ അഭ്യർത്ഥന. തങ്ങൾ ദേശീയ പാർട്ടികളുടെയും പ്രാദശിക പാർട്ടികളുടെയും നേതാക്കളുമായു ഡിഎമ്മുമായും പോലീസ് കമ്മീഷണറുമായും ഡി ജി പിയുമായും കൂടിക്കാഴ്ച നടത്തിയെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷർ പറഞ്ഞു.

എം എൻ എസ്, എസ് പി, ശിവസേവ ( യു ബി ടി) ശിവസേന എന്നിവർ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ദീപവലി, ദേവ് ദീപാവല, ഛഠ് പൂജ തുടങ്ങിയ ഉത്സവങ്ങൾ പരി​ഗണിക്കാൻ ‍ഞങ്ങളോട് ആവശ്യപ്പെട്ടു, അദ്ദേഹം പറഞ്ഞു. അതേ സമയം, സ്ഥാനാർത്ഥികളുടെ ഏതെങ്കിലും ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിയിക്കാനുള്ള വോട്ടർമാരുടെ ജനാധിപത്യ അവകാശത്തിന് രാജീവ് കുമാർ ഊന്നൽ നൽകി.

Election EC

മഹാരാഷ്ട്രയിലെ ചില നഗരപ്രദേശങ്ങളിൽ ചരിത്രപരമായി കുറഞ്ഞ വോട്ടിംഗ് ശതമാനം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി, ഇത് ആശങ്കാജനകമാണ്. നവംബർ 26-ന് നിയമസഭാ കാലാവധി അവസാനിക്കുന്നതിനാൽ, ഈ തീയതിക്ക് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കണം. 18 നും 19 നും ഇടയിൽ പ്രായമുള്ള 19.48 ലക്ഷം കന്നി വോട്ടർമാർ ഉൾപ്പെടെ 9.59 കോടി വോട്ടർമാരുള്ള സംസ്ഥാനം ഗണ്യമായ വോട്ടർമാരാണ്.

നവംബർ പകുതിയോടെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 288 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് സംസ്ഥാനം തയ്യാറാവുന്നത്. ബി ജെ പിയും അജിത് പവാറിൻ്റെ എൻ സിപി യും ചേർന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന നയിക്കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം അധികാരത്തിൽ പിടിമുറുക്കാൻ ശ്രമം നടത്തുകയാണ്. ശിവസേന (യു ബി ടി), എൻ സിപി (എസ് പി), കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി നിലവിലെ ഭരണത്തെ അട്ടിമറിക്കാനാണ് ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പുകളിൽ‌ മഹായുതി സഖ്യത്തിനെതിരെ മഹാ വികാസ് അഘാ‍ഡി സഖ്യത്തെ മത്സരിപ്പിക്കും. മുംബൈ ന​ഗരത്തിൽ മാത്രം 10 മണ്ഡലങ്ങളാണ് ഉള്ളത്. സബർബൻ ഏരിയയിൽ 26 നിയമസഭാ സീറ്റുകളാണുള്ളത്. ധാരാവി, മലബാർ ഹിൽസ്, കൊളാബ, വെർസോവ, ബോറിവാലി, ബൈകുല്ല എന്നിവയാണ് ശ്രദ്ധേയമായ മണ്ഡലങ്ങൾ. നിർണയാകമായ തിരഞ്ഞെടുപ്പിനാണ് മഹാരാഷ്ട്ര ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+