നീരവിന്‍റെ ഭൂമിയില്‍ കര്‍ഷക പ്രക്ഷോഭം, വീണ്ടും വിപ്ലവക്കാറ്റ്, കൈയ്യേറ്റ ഭൂമിയില്‍ കൃഷിയിറക്കി!
കാളവണ്ടികളിലെത്തിയ 200ലധികം വരുന്ന കര്‍ഷകരാണ് കൃഷി സ്ഥലം പിടിച്ചെടുത്തത്
മുംബൈ: മഹാരാഷ്ട്രയില്‍ ചെങ്കൊടിയേന്തി വന്ന കാര്‍ഷിക പ്രക്ഷോഭത്തിന് മുന്നില്‍ സര്‍ക്കാരിന് വരെ അടിതെറ്റിയിരുന്നു. ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് കര്‍ഷകര്‍ മുംബൈ നഗരം വരെ വിട്ടുപോയത്. എന്നാല്‍ അതെല്ലാം വെറും സാംപിളാണെന്ന് കര്‍ഷകര്‍ വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലേക്കും കാര്‍ഷിക സമരങ്ങള് നീണ്ടുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ട് ഭൂമി അവര്‍ വീണ്ടും തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കര്‍ഷകരുടെ ശക്തി എന്താണെന്ന് കാണിച്ച് അവര്‍ ഒരു ഭൂമി പിടിച്ചെടുക്കുകയും അവിടെ കൃഷിയിറക്കുകയും ചെയ്തു. ഈ ഭൂമിയുടെ അവകാശി ആരെന്നറിഞ്ഞതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയാണ് ഈ സ്ഥലത്തിന്റെ ഉടമ.

കൈയ്യേറ്റ ഭൂമി
കൃഷി ചെയ്യാനുള്ള സ്ഥലങ്ങളെല്ലാം വന്‍കിട മുതലാളിമാര്‍ കൈയ്യേറുന്നുവെന്ന് ദീര്‍ഘനാളായി കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയമാണ്. ഒടുവില്‍ ഗതികെട്ടാണ് ഭൂമി പിടിച്ചെടുക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. കാളവണ്ടികളിലെത്തിയ 200ലധികം വരുന്ന കര്‍ഷകരാണ് കൃഷി സ്ഥലം പിടിച്ചെടുത്തത്. നീരവിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള 20 ഏക്കര്‍ ഭൂമിയാണ് ഇവര്‍ പിടിച്ചെടുത്തത്. ഇത് ദീര്‍ഘകാലം മുന്‍പ് കര്‍ഷകര്‍ കൈവശം വെച്ചിരുന്ന ഭൂമിയായിരുന്നു. ഇത് നീരവ് തട്ടിയെടുത്തതാണെന്ന് ഇവര്‍ ആരോപിക്കുന്നു.നീരവിന്റെ തട്ടിപ്പുകള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒത്താശനല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു. ഇത്തരം കൃഷിഭൂമികള്‍ നഷ്ടപ്പെടുന്നതിലൂടെ കര്‍ഷകര്‍ നിത്യ ദാരിദ്ര്യത്തിലാവുന്നു എന്നും ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനോ പരിഹരിക്കാനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

യഥാര്‍ത്ഥ അവകാശികള്‍
പിടിച്ചെടുത്ത ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ കര്‍ഷകരാണെന്ന് ഇവര്‍ പ്രക്ഷോഭത്തിനിടെ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണെന്ന് ഇവര്‍ പറയുന്നു. മഹാത്മാ ഗാന്ധിയുടെയും ബിആര്‍ അംബേദ്കറിന്റെയും ചിത്രങ്ങളും ദേശീയ പതാകയും കൈയ്യിലേന്തി മുദ്രാവാക്യം വിളിച്ചാണ് സ്ഥലം പിടിച്ചെടുത്തത്. ഇവര്‍ ട്രാക്‌റുകളുമായെത്തി നിലം ഉഴുതു മറിച്ച് വിത്തുകള്‍ വിതറുകയും ചെയ്തു. ഇനി ഈ ഭൂമി കര്‍ഷകന് മാത്രമുള്ളതാണെന്നും കൃഷി ഭൂമി കൈയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. അങ്ങനെയുള്ള ശ്രമങ്ങളുണ്ടായാല്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. അതിനായി അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്നും ഇവര്‍ സൂചിപ്പിച്ചു. എന്നാല്‍ ഭൂമി കൈയേറിയെന്ന കാരണത്താല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണോ എന്ന നിലപാടിലാണ് പോലീസ്.

ഫയര്‍സ്റ്റാര്‍ കമ്പനി
നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ കമ്പനി 2013ല്‍ കൈയ്യേറിയ ഭൂമിയാണ് ഇത്. ഏക്കറിന് രണ്ടുലക്ഷം രൂപ വരെ ഇതിന് വിലയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നല്‍കാതെ വളരെ തുച്ഛമായ പണത്തിനാണ് ഈ സ്ഥലം ഏറ്റെടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ നീരവിന്റെ സ്വത്തുക്കളില്‍ ഈ ഭൂമിയുമുണ്ട്. അതിനാല്‍ ഈ ഭൂമി കര്‍ഷകര്‍ക്ക് തന്നെ ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഈ ഭൂമിക്കായി ഏത് തരത്തിലുള്ള സമരവും നടത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ പ്രദേശത്തെ ഭൂമി ഏക്കറിന് 20 ലക്ഷം എന്ന നിരക്കിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കാറുള്ളത്. എന്നാല്‍ നീരവിന് ഇത്രയും കുറഞ്ഞ തുകയ്ക്ക് എങ്ങനെ ഭൂമി ലഭിച്ചു എന്ന കാര്യം സംശയമുണ്ടാക്കുന്നുണ്ട്. ഇതില്‍ അഴിമതി നടന്നിട്ടുണ്ട്. അക്കാര്യം അന്വേഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂമി ആന്തോളന്‍
ദുരിതങ്ങള്‍ തീരും വരെ സംരം ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനായി ഭൂമി ആന്തോളന്‍ എന്ന പേരില്‍ സമരം മുന്നോട്ടു കൊണ്ടുപോകും. ഇപ്പോള്‍ നടത്തിയിട്ടുള്ള കൃഷിയിറക്കല്‍ സൂചനാ സമരമാണെന്നും കര്‍ഷകര്‍ പറഞ്ഞു. ബാങ്ക് വായ്പയെയും കര്‍ഷകര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. തീരാ ദുരിതത്തിലായ കര്‍ഷകര്‍ വായ്പ ലഭിക്കാനായി ബാങ്കുകള്‍ കയറിയിറങ്ങുകയാണ്. എന്നാല്‍ നീരവ് മോദിയെ പോലുള്ള തട്ടിപ്പുകാര്‍ക്ക് ഇത്ര എളുപ്പത്തില്‍ വായ്പ ലഭിക്കുന്നു. ഇത് തീരെ ശരിയല്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ബാങ്കുകള്‍ പതിനായിരം രൂപ പോലും തങ്ങള്‍ക്ക് നല്‍കുന്നില്ല. എന്നാല്‍ വമ്പന്‍ വ്യവസായികളെ ബാങ്കുകള്‍ നല്ല പോലെ സഹായിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. അതുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുക എന്ന വഴി മാത്രമാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.












Click it and Unblock the Notifications