മഹാരാഷ്ട്രയിലെ കര്‍ഷക സമരം, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് സര്‍ക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷക സംഘവും മന്ത്രിമാരും മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് കാര്‍ഷിക കടം എഴുതിതള്ളാന്‍ ധാരണയായത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി പുതിയ സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

farmersstrike

മുഖ്യമന്ത്രി ദേവേന്ദ്ര പട്‌നാവിസ് കര്‍ഷകരും തമ്മില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനമായത്. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സൗജന്യമായി വൈദ്യുതി അനുവദിക്കുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ശരിയായ വില ഉറപ്പുവരുത്തുക, ജലസേചനത്തിന് സഹായം നല്‍കുക, അറുപത് വയസിന് മുകളിലുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തിയത്.

English summary
Maharashtra govt announces loan waiver for small, marginal farmers
Please Wait while comments are loading...