6 മാസം കഴിയുന്നു; ഉദ്ധവ് താക്കറയെ എംഎല്‍സിയായി നിയമിക്കണമെന്ന് ശിപാര്‍ശ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്
മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ എംഎല്‍സിയായി നിയമിക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്ത് മഹരാഷ്ട്ര സര്‍ക്കാര്‍. നിയമസംഭാ അംഗമായിരിക്കാതെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരുന്നത്. ഇത്തരത്തില്‍ മുഖ്യമന്ത്രി, മന്ത്രി പദങ്ങള്‍ ഏറ്റെടുത്താല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി നിയമസംഭാഗമാകണമെന്നാണ് നിയമം. ഇതനുസരിച്ച് എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്ത തുടര്‍ന്ന് എംഎല്‍എസി തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് ഉദ്ധവ് താക്കറയ്ക്ക് തിരിച്ചടിയായി.
നവംബര്‍ 28 ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉദ്ധവ് താക്കറെ നിയമപ്രകരാരം മെയ് 28 നകം നിയസബാംഗമാകേണ്ടതുണ്ട്. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തെ എംഎല്‍സിയായി നിയമിക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്. യോഗത്തില്‍ ഉദ്ധവ് താക്കറെ പങ്കെടുത്തില്ല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഉപമുഖ്യമന്ത്രി അജിത്ത് പവാറാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. നിലവില്‍ രണ്ട് എംഎല്‍സി പോസ്റ്റുകളാണ് മഹാരാഷ്ട്രയില്‍ ഒഴിവുള്ളത്. ഒരു ഒഴിവിലേക്ക് ഉദ്ധവ് താക്കറെയ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 1135 രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയില്‍ തന്നെയാണ്-72. ഏപ്രില്‍ 14 ന് ശേഷവും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നു കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
കോവിഡ് എന്ന് മഹാമാരിയെ പ്രതിരോധിക്കാന്‍ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. എല്ലാ വരും സഹകരിച്ചെ മതിയാവു. വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ഥിതി എറെ മെച്ചപ്പെടുന്നതിന്‍റെ ചിത്രങ്ങളാണ് നാം ഇപ്പോള്‍ കാണുന്നത്. ഈ ബുദ്ധിമുട്ടുകള്‍ക്കും കാത്തിരിപ്പിനും ഫലം ഉണ്ടാകാതിരിക്കില്ല. പരിശോധനാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതിനാലാണ് ഇപ്പോള്‍ കുടുതല്‍ പേര്‍ക്കും രോഗം കണ്ടെത്താനാകുന്നത്. വൈറസിന്‍റെ വ്യാപനം കുറക്കാന്‍ എല്ലാവരുടേയും ശ്രമവും സഹകരണവും ഉണ്ടാകണം. ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍ പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ സാമൂഹ്യവ്യാപനം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് തള്ളി ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. മുംബൈയിലെ വർളി കോളിവാഡ-പ്രഭാദേവി, ബൈക്കുള എന്നീ മേഖലകളിൽ രോഗം പടരുകയാണ്. ധാരാവിയിലേക്കാള്‍ ഗുരുതരമാണ് വര്‍ളി കോളിവാഡ-പ്രഭാദേവി എന്നിവിടങ്ങളിലെ സ്ഥിതി. രോഗവ്യാപനം ഉണ്ടായ സ്ഥലങ്ങളിലെല്ലാം പോലീസ് ബന്ധവസ്ഥയിലാക്കിയിരിക്കുകയാണ്. വളരെ അത്യാവശ്യമുള്ളവരെ മാത്രമാണ് അകത്തേക്കോ പുറത്തേക്കോ കടത്തിവിടുന്നത്. ആരോഗ്യപ്രവര്‍ത്തകരും കോര്‍പ്പറേഷന്‍ അധികൃതരും പ്രദേശ് 24 മണിക്കൂറും ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications