മഹാരാഷ്ട്രയില്‍ വീണ്ടും സിപിഎം നേതൃത്വത്തില്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്; കാല്‍നടയായി പതിനായിരങ്ങള്‍
2018 ലും മഹാരാഷ്ട്രയില്‍ സിപിഎം നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരുന്നു മുഖ്യമന്ത്രി.

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ ലോംഗ് മാര്‍ച്ചുമായി സി പി എം. ആയിരക്കണക്കിന് കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുംബൈയിലേക്ക് മാര്‍ച്ച് ആരംഭിച്ചു. നാസിക് ജില്ലയിലെ ദിന്‍ഡോരിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററുകള്‍ പിന്നിട്ട ശേഷമാണ് മുംബൈയില്‍ എത്തുക.
കര്‍ഷകരെ കൂടാതെ ആശാ വര്‍ക്കര്‍മാരും അസംഘടിത മേഖലയിലെ നിരവധി തൊഴിലാളികളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ട് എന്നന് സംഘാടകര്‍ പറഞ്ഞു. ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് 600 രൂപ അടിയന്തര ധനസഹായം നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് മാര്‍ച്ച് നടത്തുന്നത്.
12 മണിക്കൂര്‍ തടസ്സമില്ലാത്ത വൈദ്യുതിയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നുമാണ് കര്‍ഷകരുടെ മറ്റൊരു ആവശ്യം. സോയാബീന്‍, പരുത്തി, ടവര്‍ എന്നിവയുടെ വിലയിടിവ് തടയാനും സമീപകാല മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

2005നു ശേഷം സര്‍വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും ജാഥയിലെ മുദ്രാവാക്യമാണ്. അതേസമയം മാര്‍ച്ച് മുംബൈയില്‍ എത്തുന്നതിന് മുന്‍പ് അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
മന്ത്രിമാരായ ദാദാ ഭൂസെയും അതുല്‍ സേവും മുംബൈയിലേക്കുള്ള യാത്രാമധ്യേ കര്‍ഷകരെ കാണും. കര്‍ഷക പ്രതിനിധികളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഇന്നലെ ചര്‍ച്ച നിശ്ചയിച്ചിരുന്നതാമ് എന്നാല്‍ നടന്നില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ വന്ന് തങ്ങളെ കാണണം എന്നാണ് കര്‍ഷകരുടെ ആവശ്യം.
അതേസമയം സമരം ചെയ്യുന്ന സര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാറും സി പി എം എം എല്‍ എ വിനോദ് നിക്കോളും നിയമസഭയില്‍ പറഞ്ഞു. 2018-ല്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്കുള്ള കിസാന്‍ ലോംഗ് മാര്‍ച്ച് ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി.












Click it and Unblock the Notifications