Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞ തവണ പൊട്ടിക്കരഞ്ഞു, പാഠം പഠിച്ച് ആക്സിസ് മൈ ഇന്ത്യ: ഇത്തവണ ഞെട്ടിച്ചു, രണ്ടിടത്തും പ്രവചനം അച്ചട്ടായി

ലോക്സഭ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ചാനല്‍ ചർച്ചയില്‍ ഇരുന്ന് പരസ്യമായ പൊട്ടിക്കരഞ്ഞ ആക്സിസ് മൈ ഇന്ത്യ തലവന്‍ പ്രദീപ് ഗുപ്തയെ ആരും മറന്ന് കാണില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണി 361 മുതല്‍ 401 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നായിരുന്നു ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. എന്‍ ഡി എ 300 സീറ്റുകള്‍ പോലും നേടിയില്ലെന്ന് മാത്രമല്ല ഇന്ത്യ മുന്നണി മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഇതോടെയാണ് എക്സിറ്റ് പോള്‍ രംഗത്ത് മികച്ച സ്ട്രൈക്ക് റേറ്റുള്ള ആക്സിസ് മൈ ഇന്ത്യയുടെ തലവന് കരച്ചിലടക്കാനാകാതെ പോയത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, തൊട്ടുപിന്നാലെ വന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലും ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങള്‍ പാളി. 90 അംഗ ഹരിയാന നിയമസഭയിൽ 53 മുതല്‍ 65 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു അവരുടെ പ്രവചനം. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ യഥാർത്ഥ ജനവിധി ബി ജെ പിക്ക് ഒപ്പമായിരുന്നു.

padeep-guptha

തുടർച്ചയായി രണ്ട് പ്രധാനപ്പെട്ട പ്രവചനങ്ങളും പാളിയതോടെ വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ആക്സിസ് മൈ ഇന്ത്യ വിധേയമായി. ഈ സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ കരുതലോടെയാണ് പ്രദീപ് ഗുപ്തയും സംഘവും മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളെ സമീപിച്ചത്. ഒരു ചാനലുമായി ചേർന്ന് സർവ്വേ നടത്താതെ പൂർണ്ണമായും സ്വന്തം നിലയ്ക്കായിരുന്നു പ്രവർത്തനങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലും സാമ്പിളുകള്‍ ശേഖരിക്കാനായി കൂടുതല്‍ ആളുകളെ നിയോഗച്ചിരുന്നതായി പ്രദീപ് ഗുപ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പ്രവർത്തനങ്ങള്‍ ആത്മാർത്ഥപരമായിരുന്നുവെന്ന് തെളിയിച്ചുകൊണ്ടാണ് രണ്ട് സംസ്ഥാനങ്ങളിലേയും ഫലം പുറത്ത് വരുന്നത്.

മാഹാരാഷ്ട്രയില്‍ ഇത്തവണ എന്‍ ഡി എ സഖ്യത്തിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച സർവ്വേ ആക്സിസ് മൈ ഇന്ത്യയുടേതായിരുന്നു. ബി ജെ പി, എന്‍ സി പി, ശിവസേന എന്നിവർ അടങ്ങുന്ന സഖ്യം 178 മുതല്‍ 200 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യഥാർത്ഥത്തില്‍ പ്രദീപ് ഗുപ്തയുടെ പ്രവചനത്തിനും മുകളിലുള്ള പ്രകടനമാണ് എന്‍ ഡി എ സഖ്യം കാഴ്ചവെക്കുന്നത്. 225 സീറ്റുകള്‍ സഖ്യത്തിന് ലഭിച്ചപ്പോള്‍ പ്രതിപക്ഷ സഖ്യമായ എം എവി എ 56 സീറ്റിലേക്ക് ഒതുങ്ങി.

ജാർഖണ്ഡിലേക്ക് വരികയാണെങ്കില്‍ ജെ എം എം - കോണ്‍ഗ്രസ് സഖ്യത്തിന് 49 മുതല്‍ 59 വരെ സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യ അവകാശപ്പെട്ടിരുന്നു. ബി ജെ പി അധികാരം തിരികെ പിടിക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കില്‍ 17 മുതല്‍ 27 വരെ സീറ്റുകള്‍ക്ക് മുകളിലേക്ക് എത്തുകയില്ലെന്നും സർവ്വെ പറഞ്ഞു. മഹാരാഷ്ട്രയെ അപേക്ഷിച്ച് ജാർഖണ്ഡിലെ പ്രവചനമാണ് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്. 57 സീറ്റുകളിലാണ് ജെ എം എം - കോണ്‍ഗ്രസ് സഖ്യ ഇപ്പോള്‍ മുന്നേറുന്നത്. എന്‍ ഡി എയ്ക്ക് ലീഡ് പിടിക്കാന്‍ സാധിച്ചതാക്കട്ടെ 23 സീറ്റുകളില്‍ മാത്രവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+