Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍ ഭീതി ഒഴിയുന്നില്ല; നാലാമത്തെ കേസ് മുംബൈയില്‍ സ്ഥിരീകരിച്ചു, ആശങ്ക

മുംബൈ : ലോകത്തെ ഭീതിയിലാക്കി കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ ഇന്ത്യയില്‍ ബാധിച്ചവരുടെ എണ്ണം നാലായി. സൗത്താഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴി ദില്ലിയിലേക്കാണ് ഇയാള്‍ എത്തിയത് .

covid


നവംബര്‍ 24 ന് ആണ് ഇയാള്‍ മുംബൈയില്‍ വിമാനമിറങ്ങിയത്. ഇയാള്‍ക്ക് ആ സമയത്ത് നേരിയ പനി ഉണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നേരിയ രോഗലക്ഷണങ്ങളുള്ള ഈ രോഗി കല്യാണ്‍-ഡോംബിവാലിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലാണ്. യാത്രക്കാരന്റെ ഉയര്‍ന്ന അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകളില്‍ 12 പേരെയും കുറഞ്ഞ അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകളില്‍ 23 പേരെയും കണ്ടെത്തി, എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ് .

കൂടാതെ, ഡല്‍ഹി-മുംബൈ വിമാനത്തിലെ സഹയാത്രികരില്‍ 25 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഇയാളുമായി സമ്പക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍ .

Recommended Video

cmsvideo
    ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

    മുംബൈയില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ നാല് പേര്‍ക്കാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇന്ന് രണ്ടാമത്തെ കേസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുജറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.

    കര്‍ണാടകത്തില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഗുജറാത്തിലും പിന്നാലെ മഹാരാഷ്ട്രയിലും ഓരോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നാണ് തല്‍ക്കാലം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മുംബൈയില്‍ 33കാരനായ യുവാവിനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴിയാണ് ഇയാള്‍ മഹാരാഷ്ട്രയിലെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. സാമ്പിയയില്‍ നിന്നെത്തിയ അറുപതുകാരനില്‍ ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞു. സാമ്പിയയില്‍ നിന്നെത്തിയയാള്‍ക്ക് പോസിറ്റീവാണ്. എന്നാല്‍ ഇയാള്‍ക്ക് ഡെല്‍റ്റ് വേരിന്റയാണ് സ്ഥിരീകരിച്ചത്. അതേസമയം മുംബൈയില്‍ പുതിയ കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ്. കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ മാറ്റണമെന്ന് നിര്‍ദേശമുണ്ട് .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+