കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സെമിഫൈനല്‍ എന്നോണം നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. വമ്പന്‍ നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. വിമത ഭീഷണിയുണ്ടായിട്ടും ദൂലെ കോര്‍പ്പറേഷന്‍ പിടിച്ചടിക്കാനും അഹമ്മദ്‌നഗറില്‍ കാര്യമായ നേട്ടമുണ്ടാക്കാനും ബിജെപിക്ക് സാധിച്ചു. 2013നെ അപേക്ഷിച്ച് ബിജെപിയുടെ കുതിപ്പ് രാഷ്ട്രീയ നിരീക്ഷകരെയും കോണ്‍ഗ്രസിനെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്.

അതേസമയം നിരവധി വിവാദങ്ങളും കര്‍ഷക രോഷവും കൊണ്ട് പ്രതിരോധത്തിലായി നില്‍ക്കുന്ന ദേവേന്ദ്ര ഫട്‌നാവിസിനും ബിജെപി സംസ്ഥാന ഘടകത്തിനും വന്‍ വിജയം ആത്മവിശ്വാസമേകുന്നതാണ്. എന്നാല്‍ ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന മഹാസഖ്യം തകര്‍ന്നടിഞ്ഞതാണ് ബിജെപിക്ക് ഏറെ ആശ്വാസകരമാകുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. അതിനേറ്റ തിരിച്ചടി കൂടിയാണിത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്

മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ധൂലെയും അഹമ്മദ്‌നഗറും. ധൂലെയില്‍ 67 ശതമാനവും അഹമ്മദ്‌നഗറില്‍ 60 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പശ്ചിമ മഹാരാഷ്ട്രയിലെ ഏറ്റവും പ്രാധാന്യമേറിയ നഗരങ്ങളാണ് ഇവ. അഹമ്മദ്‌നഗറില്‍ 17 വാര്‍ഡുകളിലായി 68 സീറ്റുകളും ധൂലെയില്‍ 73 സീറ്റുകളുമാണ് ഉള്ളത്. എന്നാല്‍ ഇവിടെയൊക്കെ ബിജെപി വന്‍ തേരോട്ടമാണ് നടത്തിയിരിക്കുന്നത്.

ധൂലെയില്‍ എതിരാളികളില്ല

ധൂലെയില്‍ എതിരാളികളില്ല

ധൂലെയില്‍ ആകെയുള്ള 74 സീറ്റില്‍ 49 എണ്ണവും ബിജെപി സ്വന്തമാക്കി. വലിയ വെല്ലുവിളിയാവുമെന്ന് കരുതിയ കോണ്‍ഗ്രസ് എന്‍സിപി സഖ്യം വെറും 14 സീറ്റാണ് നടത്തിയത്. ഒവൈസിയുടെ പാര്‍ട്ടി മൂന്ന് സീറ്റും ശിവസേന രണ്ട് സീറ്റും എസ്പി രണ്ട് സീറ്റും ബിഎസ്പി, ലോക്‌സംഗ്രം എന്നിവര്‍ ഓരോ സീറ്റും സ്വതന്ത്രര്‍ രണ്ട് സീറ്റും നേടി. ഇവിടെ 2013ല്‍ ബിജെപി ദുര്‍ബലമായിരുന്നു. എന്നാല്‍ വന്‍ കുതിപ്പാണ് പാര്‍ട്ടി നടത്തിയത്.

അഹമ്മദ്‌നഗറില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം

അഹമ്മദ്‌നഗറില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം

അഹമ്മദ്‌നഗറില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇരുവര്‍ക്കും കൂടി 25 സീറ്റുകള്‍ ഇവിടെ ലഭിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ ഭരണം പിടിക്കാന്‍ ഇത് മതിയാകുമെന്ന് തോന്നുന്നില്ല. കാരണം ഭൂരിപക്ഷം തികയ്ക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ബിജെപിക്ക് ഇവിടെ 18 സീറ്റുകള്‍ ഒറ്റയ്ക്ക് മത്സരിച്ച് കിട്ടിയിട്ടുണ്ട്. ശിവസേനയ്ക്ക് 17 സീറ്റും ഉണ്ട്. സേനയും ബിജെപിയും ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഫലത്തിന് ശേഷം ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അഹമ്മദ്‌നഗറും ബിജെപിയുടെ കൈയ്യിലാവും.

2013ലെ കണക്ക് ഇങ്ങനെ....

2013ലെ കണക്ക് ഇങ്ങനെ....

2013ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ ധൂലെയില്‍ വെറും മൂന്ന് സീറ്റുകളാണ് ബിജെപി നേടിയത്. അഹമ്മദ്‌നഗറില്‍ ഒന്‍പത് സീറ്റുകളുമാണ് അന്ന് നേടിയത്. ഇന്ന് രണ്ട് സ്ഥലത്തും സുപ്രധാന കക്ഷിയായി വളര്‍ന്നിരിക്കുകയാണ് ബിജെപി. ഇത് പാര്‍ട്ടിയുടെ അടിത്തറ ശക്തമാണെന്ന് കാണിച്ച് തരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തലാണെന്ന് ഫട്‌നാവിസ് പറയുന്നു. അതേസമയം അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ചവെച്ചത്.

വിമത ഭീഷണിയും ഏറ്റില്ല

വിമത ഭീഷണിയും ഏറ്റില്ല

ബിജെപിയുടെ കരുത്തനായ എംഎല്‍എ അനില്‍ ഗോട്ടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരഞ്ഞെടപ്പ് സമയത്ത് രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നത് ക്രിമിനലുകള്‍ക്കാണെന്നായിരുന്നു ആരോപണം. അദ്ദേഹം സ്വന്തം സംഘടനയായ ലോക്‌സംഗ്രത്തിന്റെ പേരില്‍ ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തു. ഇത് വലിയ തിരിച്ചടിയാവുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. മികച്ച നേതാക്കളെ അദ്ദേഹം നിര്‍ത്തിയിട്ടും ഒരു സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. വിമത ഭീഷണിയും മറികടന്ന വിജയമാണ് ബിജെപിയുടെ തിളക്കം വര്‍ധിപ്പിക്കുന്നത്.

ബിജെപിയുടെ വളര്‍ച്ച

ബിജെപിയുടെ വളര്‍ച്ച

ഗോട്ടെ പാര്‍ട്ടിയുമായി ഇടഞ്ഞത് ഗിരിഷ് മഹാജന്റെ പേരിലാണ്. അദ്ദേഹത്തെ ധൂലെയുടെ ചുമലയേല്‍പ്പിച്ചതോടെയാണ് പാര്‍ട്ടി നേതൃത്വത്തോട് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചത്. എന്നാല്‍ ബിജെപിയുടെ സംഘടനാ നേതൃത്വത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ മഹാജന് സാധിക്കുകയും ചെയ്തു. നിലവില്‍ ശിവസേനയേക്കാള്‍ വലിയ വളര്‍ച്ചയാണ് ബിജെപി നേടിയിരിക്കുന്നത്. ഈ ഒരു കാരണം കൊണ്ട് തന്നെ ഇടഞ്ഞ് നില്‍ക്കുന്ന ശിവസേന ബിജെപിയെ തന്നെ പിന്തുണയ്ക്കുമെന്നാണ് ഫട്‌നാവിസിന്റെ പ്രതീക്ഷ.

പ്രതിപക്ഷം തകര്‍ന്നടിഞ്ഞു

പ്രതിപക്ഷം തകര്‍ന്നടിഞ്ഞു

രാജ്യത്ത് എല്ലായിടത്തും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യം വിജയകരമാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഓരോ ദിവസവും സഖ്യം ദുര്‍ബലപ്പെടുകയാണ്. തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്ന് പോരാടാന്‍ എന്‍സിപിക്കോ കോണ്‍ഗ്രസിനോ സാധിക്കുന്നില്ല. സംഘടനാ അടിത്തറയും നേതാക്കളുടെ അഭാവവും പാര്‍ട്ടിക്കുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി തന്റെ നേതൃപാടവം ഇവിടെയും കാണിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ ഇപ്പോഴത്തെ തോല്‍വി ബിജെപി എന്‍സിപി ബന്ധത്തെ ബാധിക്കാന്‍ വരെ സാധ്യതയുണ്ട്.

ഫലം വരാന്‍ മണിക്കൂറുകള്‍.. പരാജയ ഭീതിയില്‍ അവസാന തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിഫലം വരാന്‍ മണിക്കൂറുകള്‍.. പരാജയ ഭീതിയില്‍ അവസാന തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

കേന്ദ്രമന്ത്രി രാജിവെച്ചു; ഇനി കോണ്‍ഗ്രസിനൊപ്പം, ബിജെപിക്ക് തിരിച്ചടി!! ബിഹാറില്‍ എന്‍ഡിഎ തകരുംകേന്ദ്രമന്ത്രി രാജിവെച്ചു; ഇനി കോണ്‍ഗ്രസിനൊപ്പം, ബിജെപിക്ക് തിരിച്ചടി!! ബിഹാറില്‍ എന്‍ഡിഎ തകരും

English summary
maharashtra municipality polls bjp wins dhule hung verdict in ahmednagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X