Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; വ്യക്തയില്ലാതെ എന്‍സിപി, യോഗം ചേരുന്നതിലും ഭിന്നത

മുംബൈ: അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായതോടെ കോണ്‍ഗ്രസ് ഞെട്ടലില്‍. രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്ത്ര യോഗം വിളിച്ചിരിക്കുകയാണ് പാര്‍ട്ടി. മുംബൈയിലെ പാര്‍ട്ടി ഓഫീസിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് എത്താന്‍ ആവശ്യപ്പെട്ടു. ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. 11.30ന് മാധ്യമങ്ങളെ കാണാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും അടിയന്തര യോഗത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു.

Sonia

അതേസമയം, എന്‍സിപി എംഎല്‍എമാരുടെ യോഗം വൈകീട്ട് 6.30ന് വിളിച്ചിട്ടുണ്ടെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ബിജെപിക്ക നല്‍കിയിരിക്കുന്ന പിന്തുണ കത്ത് തെറ്റായ വഴിയില്‍ ഉപയോഗിച്ചിരിക്കുകയാണ്. കത്തിന്റെ ദുരുപയോഗമാണ് നടന്നിരിക്കുന്നതെന്നും നവാബ് മാലിക് പറഞ്ഞു. എന്‍സിപിയുടെ ഔദ്യോഗിക പ്രസ്താവന 12.30ന് ഇറക്കുമെന്ന് പവാറിന്റെ മകള്‍ സുപ്രിയ സുലെ പറഞ്ഞു. എംഎല്‍എമാരുടെ യോഗം വൈകീട്ട് 4.30വ് ശരദ് പവാര്‍ വിളിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഇതോടെ രണ്ട് നേതാക്കള്‍ രണ്ട് സമയങ്ങളില്‍ യോഗം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ട്വിസ്റ്റ് സംഭവിച്ചത് തികഞ്ഞ ആസൂത്രണത്തോടെയാണ് എന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച പുലര്‍ച്ച 5.47നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

8.15ന് ശേഷമാണ് എല്ലാ മാധ്യമങ്ങളിലും ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ സംപ്രേഷണം ചെയ്തത്. തികഞ്ഞ ആസൂത്രണമില്ലാതെ ഇതെല്ലാം നടക്കില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല, മിക്ക നേതാക്കളെയും അറിയിക്കാതെയാണ് ഈ നീക്കങ്ങളെല്ലാം നടന്നത് എന്നതും ശ്രദ്ധേയമാണ്.

Recommended Video

cmsvideo
    Big Twist in maharashtra, Fadnavis Takes Oath as CM | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+