കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് പവാറിനെ ചതിച്ചത് ശിവജി റാവു? സുപ്രധാന രേഖ അജിത് പവാറിന് നല്‍കി, എന്‍സിപി നേതാക്കളുടെ സംശയം

Google Oneindia Malayalam News

മുംബൈ: ആദര്‍ശപരമായി രണ്ടറ്റത്തുള്ള പാര്‍ട്ടികളാണ് ബിജെപിയും എന്‍സിപിയും. എന്നാല്‍ എന്തുവില കൊടുത്തും സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ബിജെപിയുടെ തീരുമാനമാണ് മഹാരാഷ്ട്രയില്‍ ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കിയത്. മഹാരാഷ്ട്ര പോലുള്ള വലിയ സംസ്ഥാനത്തിന്റെ ഭരണം നഷ്ടപ്പെട്ടുകൂടാ എന്ന് പ്രധാനമന്ത്രി മോദി, അമിത് ഷായോട് പറഞ്ഞുവത്രെ. മാത്രമല്ല, കോര്‍പറേറ്റുകള്‍ക്ക് മഹാരാഷ്ട്രയില്‍ ബിജെപി ഭരണം വരുന്നതിനോടാണ് യോജിപ്പ്. അവരുടെ ഇടപെടലും ബിജെപി കരുക്കള്‍ വേഗത്തില്‍ നീക്കാന്‍ കാരണമായി.

അവസാനം ബിജെപി നേതൃത്വം തിരഞ്ഞെടുത്തത് അജിത് പവാറിനെ വരുതിയില്‍ നിര്‍ത്തുക എന്നതായിരുന്നു. കള്ളപ്പണ കേസ് ഉള്‍പ്പെടെ നേരിടുന്ന അദ്ദേഹത്തെ നിയന്ത്രണത്തിലാക്കാന്‍ തടസമില്ല എന്നും ഉറപ്പിച്ചു. പക്ഷേ, അജിത് പവാര്‍ പിന്നീട് കളിച്ചത് രാഷ്ട്രീയ വഞ്ചനയാണ് എന്ന അഭിപ്രായം ത്രികക്ഷി സഖ്യത്തില്‍ ഉയര്‍ന്നിട്ടുണ്ട്....

അജിത് പവാറിന് തുടക്കം മുതല്‍ എതിര്‍പ്പ്

അജിത് പവാറിന് തുടക്കം മുതല്‍ എതിര്‍പ്പ്

അജിത് പവാറിനെ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി ഒക്ടോബര്‍ 30ന് പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസുമായി നേരത്തെ ഉടക്കി നില്‍ക്കുന്ന അജിത് പവാര്‍ പലപ്പോഴും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നു. ബിജെപി നേതൃത്വം ഇടപെട്ടപ്പോള്‍ അദ്ദേഹം അതുവഴി സഞ്ചരിക്കുകയും ചെയ്തു.

കത്ത് എങ്ങനെ കൈവശപ്പെടുത്തി

കത്ത് എങ്ങനെ കൈവശപ്പെടുത്തി

ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കുന്ന എന്‍സിപിയുടെ കത്ത് എങ്ങനെയാണ് അജിത് പവാറിന് ലഭിച്ചത് എന്ന ചോദ്യമാണ് എന്‍സിപിയില്‍ ഉയരുന്നത്. ഇതുസംബന്ധിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കത്ത് തയ്യാറാക്കിയത് വെള്ളിയാഴ്ച രാത്രിയാണ്. ശനിയാഴ്ച രാവിലെയാണ് ബിജെപി നേതാവ് ഫട്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും അധികാരമേറ്റത്.

കത്ത് നല്‍കിയത് ശരദ് പവാര്‍ അറിയാതെ

കത്ത് നല്‍കിയത് ശരദ് പവാര്‍ അറിയാതെ

ശനിയാഴ്ച പുലര്‍ച്ചെ അജിത് പവാര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് കാണിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഈ കത്ത് ശരദ് പവാര്‍ അറിയാതെയാണ് നല്‍കിയതെന്ന് എന്‍സിപി വൃത്തങ്ങള്‍ പറയുന്നു. ത്രികക്ഷി സഖ്യത്തിന്റെ യോഗശേഷം വെള്ളിയാഴ്ച രാത്രിയാണ് കത്ത് തയ്യാറാക്കിയതെന്നും അവര്‍ വ്യക്തമാക്കുന്നു.

കത്ത് ലഭിച്ചതോടെ നടപടികള്‍ വേഗത്തില്‍...

കത്ത് ലഭിച്ചതോടെ നടപടികള്‍ വേഗത്തില്‍...

അജിത് പവാറില്‍ നിന്ന് എന്‍സിപിയുടെ പിന്തുണ ലഭിച്ചുള്ള കത്ത് ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ നീക്കം തുടങ്ങിയത്. രാഷ്ട്രപതി ഭരണം ശനിയാഴ്ച പുലര്‍ച്ചെ 5.47നാണ് പിന്‍വലിച്ചത്. രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ അജിത് പവാറും ഫട്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. അപ്പോഴാണ് മറ്റു നേതാക്കള്‍ കാര്യങ്ങള്‍ ഇത്രത്തോളമെത്തി എന്നറിഞ്ഞത്.

കത്തിന്റെ ഉള്ളടക്കം അറിയില്ല

കത്തിന്റെ ഉള്ളടക്കം അറിയില്ല

അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ ഉള്ളടക്കം എന്താണെന്ന് എന്‍സിപി നേതാക്കളില്‍ ആര്‍ക്കുമറിയില്ല. മാത്രമല്ല, അജിത് പവാറിന് കത്ത് എങ്ങനെ ലഭിച്ചുവെന്നും അറിയില്ല. എന്‍സിപിയുടെ ഉന്നത നേതാക്കള്‍ ഇതുസംബന്ധിച്ച്് ചില സൂചനകള്‍ നല്‍കുന്നുണ്ട്. അതിങ്ങനെയാണ്...

മുംബൈ ഓഫീസിലാണ് രേഖകള്‍

മുംബൈ ഓഫീസിലാണ് രേഖകള്‍

എന്‍സിപിയുടെ മുംബൈ ഓഫീസിലാണ് പാര്‍ട്ടി രേഖകള്‍ സൂക്ഷിക്കാറ്. വെള്ളിയാഴ്ച രാത്രി തയ്യറാക്കിയ കത്ത് അവിടെ നിന്ന് അജിത് പവാര്‍ കൈക്കലാക്കിയതാകാമെന്ന് ചില നേതാക്കള്‍ പറയുന്നു. ശരദ് പവാറിന്റെ വിശ്വസ്തന്‍ ശിവജി റാവു ഗാര്‍ജെ അറിയാതെ ഇത്തരം നീക്കം നടക്കില്ലെന്നും നേതാക്കള്‍ സംശയിക്കുന്നു.

 ആരാണ് ശിവജിറാവു ഗാര്‍ജെ

ആരാണ് ശിവജിറാവു ഗാര്‍ജെ

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ശിവജിറാവു ഗാര്‍ജെ. ശരത് പവാറുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലെത്തിച്ചത്. പവാര്‍ അദ്ദേഹത്തെ എന്‍സിപിയുടെ ജനറല്‍ സെക്രട്ടറിയാക്കി. പിന്നീട് അദ്ദേഹം നിര്‍ബന്ധിത വിരമിക്കല്‍ നടത്തി സര്‍വീസ് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ഗാര്‍ജെയെ സമീപിച്ചിരിക്കാം

ഗാര്‍ജെയെ സമീപിച്ചിരിക്കാം

വെള്ളിയാഴ്ച രാത്രി അജിത് പവാര്‍ കത്ത് ആവശ്യപ്പെട്ട് ഗാര്‍ജെയെ സമീപിച്ചിരിക്കാമെന്ന് എന്‍സിപി നേതാക്കള്‍ സംശയിക്കുന്നു. അതുവരെ അജിത് പവാറില്‍ സംശയമില്ലാതിരുന്ന ഗാര്‍ജെ കത്ത് കൈമാറുകയും ചെയ്തതാവാം. കത്ത് ലഭിച്ച അജിത് പവാര്‍ ബിജെപി പാളയത്തിലേക്കാണ് പോയതെന്നും അവര്‍ പറയുന്നു.

ഗാര്‍ജെ കത്ത് തയ്യാറാക്കാന്‍ കാരണം

ഗാര്‍ജെ കത്ത് തയ്യാറാക്കാന്‍ കാരണം

വെള്ളിയാഴ്ച എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സംയുക്ത യോഗം നടക്കുകയും ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച ഗവര്‍ണറെ കാണാനും തീരുമാനിച്ചു. ഈ സാഹചര്യത്തിലാകാം ഗാര്‍ജെ കത്ത് തയ്യാറാക്കിയതെന്ന് എന്‍സിപി നേതാക്കള്‍ പറയുന്നു.

കത്ത് കിട്ടിയ അജിത് പവാര്‍ ചെയ്തത്

കത്ത് കിട്ടിയ അജിത് പവാര്‍ ചെയ്തത്

വെള്ളിയാഴ്ച രാത്രി കത്ത് കൈവശപ്പെടുത്തിയ അജിത് പവാര്‍ ബിജെപി ക്യാംപിലെത്തി, ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലേക്ക് പുറപ്പെട്ടു. അടുപ്പമുള്ള എംഎല്‍എമാരോട് അദ്ദേഹം രാജ്ഭവനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം എന്‍സിപി ക്യാംപിലേക്ക് തിരിച്ചെത്തിയ എംഎല്‍എമാര്‍ ശരിവയ്ക്കുന്നുണ്ട്. അജിത് പവാറിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ രാജ്ഭവനില്‍ പോയതെന്ന് അവര്‍ പറയുന്നു.

പ്രചരിക്കുന്നതില്‍ മറ്റു ചില കഥകളും

പ്രചരിക്കുന്നതില്‍ മറ്റു ചില കഥകളും

നേരം വെളുക്കുമ്പോള്‍ ശരദ് പവാറും മറ്റു നേതാക്കളും അറിയുന്നത് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി എന്നാണ്. അതേസമയം, മറ്റുചില കഥകളും എന്‍സിപി കേന്ദ്രങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടില്ല. അജിത് പവാറിനെ കക്ഷിനേതാവായി തിരഞ്ഞെടുത്ത എന്‍സിപി യോഗത്തില്‍ പങ്കെടുത്ത എംഎല്‍മാര്‍ ഒപ്പുവച്ച ഹാജര്‍ രേഖ മാത്രമാണ് കൈമാറിയതെന്നും ഇവര്‍ കരുതുന്നു.

എല്ലാം കോടതി ആവശ്യപ്പെട്ടു

എല്ലാം കോടതി ആവശ്യപ്പെട്ടു

അതേസമയം, എല്ലാ രേഖകളും തിങ്കളാഴ്ച ഹാജരാക്കാന്‍ ഗവര്‍ണറുടെ ഓഫീസിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, അജിത് പവാറിന് പകരം എന്‍സിപി തിരഞ്ഞെടുത്ത കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ രാജ്ഭവനിലെത്തി ചര്‍ച്ച നടത്തി. അജിത് പവാര്‍ അല്ല താനാണ് പുതിയ നിയമസഭാ കക്ഷി നേതാവ് എന്ന് അദ്ദേഹം രാജ്ഭവനെ അറിയിച്ചു. ഇനി കോടതി വിധി കാത്തിരിക്കുകയാണ് എന്‍സിപി നേതൃത്വം.

ദില്ലിയിലേക്ക് പറക്കാനെത്തിയ എന്‍സിപി എംഎല്‍എയെ വളഞ്ഞിട്ടു പിടിച്ചു; മുംബൈയില്‍ നാടകീയ രംഗംദില്ലിയിലേക്ക് പറക്കാനെത്തിയ എന്‍സിപി എംഎല്‍എയെ വളഞ്ഞിട്ടു പിടിച്ചു; മുംബൈയില്‍ നാടകീയ രംഗം

English summary
Maharashtra Politics: How Did Ajit Pawar Get Letter of Support That Led to Midnight Coup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X