Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമത എന്‍സിപി എംഎല്‍എമാര്‍ക്ക് വന്‍ ഓഫര്‍; ഹോട്ടലില്‍ ശരദ് പവാറിനോട് തുറന്നുപറഞ്ഞു

മുംബൈ: അജിത് പവാറിനൊപ്പം ബിജെപി പാളയത്തിലേക്ക് പോയ എന്‍സിപി എംഎല്‍എമാര്‍ക്ക് ലഭിച്ചത് വന്‍ ഓഫര്‍. മന്ത്രി പദവി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചുവെന്ന് തിരിച്ചെത്തിയ എംഎല്‍എമാര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനോട് വെളിപ്പെടുത്തി. എന്‍സിപി എംഎല്‍എമാര്‍ താസമിക്കുന്ന മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ വച്ചാണ് അവര്‍ ഇക്കാര്യം പവാറിനോട് പറഞ്ഞത്.

Image

ഒമ്പതു എന്‍സിപി എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം ശനിയാഴ്ച രാവിലെ രാജ്ഭവനിലെത്തിയത്. ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് സാക്ഷിയായിരുന്നു ഇവര്‍. എന്നാല്‍ അധികം വൈകാതെ ഇവര്‍ ശരദ് പവാറുമായി ബന്ധപ്പെടുകയും തിരിച്ചെത്താനുള്ള നീക്കം നടത്തുകയുമായിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് തിരിച്ചെത്തിയ എംഎല്‍എമാര്‍ പ്രതികരിച്ചത്. ഞായറാഴ്ച രാത്രി ആകുമ്പോഴേക്കും എല്ലാ എന്‍സിപി എംഎല്‍എമാരും പാര്‍ട്ടിക്കൊപ്പം ചേരുമെന്നാണ് എന്‍സിപി നേതാവ് നവാബ് മാലിക് പറയുന്നത്.

അതേസമയം, അജിത് പവാറിനെ രാജിവയ്പിച്ച് എന്‍സിപിയില്‍ തിരിച്ചെത്തിക്കാനുള്ള ശരദ് പവാറിന്റെ ശ്രമം വിഫലമായി. അദ്ദേഹം ഉപമുഖ്യമന്ത്രി കസേര ഒഴിയില്ലെന്ന് വ്യക്തമാക്കി ചില സൂചനകള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അജിത് പവാര്‍ നന്ദി പറഞ്ഞു. ഇദ്ദേഹത്തെ കാണാന്‍ എന്‍സിപി പ്രതിനിധി സംഘം രാവിലെ എത്തുകയും തീരുമാനം പിന്‍വലിച്ച് എന്‍സിപിക്കൊപ്പം അടിയുറച്ച് നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതോടെ പദവി രാജിവച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ അതുണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണിപ്പോള്‍. ട്വിറ്റര്‍ ബയോയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്ന് മാറ്റംവരുത്തിയത് മണിക്കൂറുകള്‍ മുമ്പാണ്. എന്‍സിപിയും ബിജെപിയും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+