കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി വിമത എംഎല്‍എമാരുമായി വിമാനം; റിലയന്‍സ് വിമാനത്തില്‍ ഒമ്പതു അംഗങ്ങള്‍

Google Oneindia Malayalam News

മുംബൈ: വിമതപക്ഷം ചേര്‍ന്ന എന്‍സിപി എംഎല്‍എമാരുടെ വിവരങ്ങള്‍ പുറത്തുവരുന്നു. ഒമ്പതു പേരാണ് അജിത് പവാറിനൊപ്പം ബിജെപിയെ പിന്തുണയ്ക്കുന്നതെന്ന് വിവരം. ഇവരെ ദില്ലിയിലേക്ക് എത്തിക്കാന്‍ ബിജെപി നീക്കങ്ങള്‍ ആരംഭിച്ചു. റിലയന്‍സിന്റെ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് എന്‍സിപി എംഎല്‍എമാരെ കൊണ്ടുപോകുന്നുണ്ടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

Pawar

ഒമ്പതു പേരാണ് അജിത് പവാറിനൊപ്പമുള്ളതെന്ന് എന്‍സിപി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന അംഗങ്ങളുടെ കണക്ക് എടുക്കാന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നവാബ് മാലികിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ തലയെണ്ണല്‍ നടത്തിയത്.

ദൗലത്ത് ദറോഡ, നര്‍ഹരി സിര്‍വാര്‍, സുനില്‍ ഭുസറ, ദിലീപ് ബാന്‍കര്‍, അനില്‍ ഭൈദാസ് പാട്ടീല്‍, നിതിന്‍ പവാര്‍, സുനില്‍ ഷെല്‍ക്കെ, ബാബാസാഹിബ് പാട്ടീല്‍, സഞ്ജയ് ബാന്‍സണ്‍ എന്നിവരാണ് അജിത് പവാറിനൊപ്പമുള്ളത്. ഇവരെയാണ് ദില്ലിയിലേക്ക് വിമാനത്തില്‍ മാറ്റുന്നത്.

പവാറിന്റെ പ്രസ്മീറ്റിനിടെ എംഎല്‍എമാര്‍; തങ്ങള്‍ വഞ്ചിക്കപ്പെട്ടു!! നാലുപേര്‍ തിരിച്ചെത്തിപവാറിന്റെ പ്രസ്മീറ്റിനിടെ എംഎല്‍എമാര്‍; തങ്ങള്‍ വഞ്ചിക്കപ്പെട്ടു!! നാലുപേര്‍ തിരിച്ചെത്തി

അതേസമയം, ദില്ലിയില്‍ നിന്ന് എന്‍സിപി എംഎല്‍എമാരെ ബിജെപി മറ്റെവിടേക്കെങ്കിലും മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തങ്ങള്‍ക്കാണ് ഭൂരിപക്ഷം ലഭിച്ചതെന്നും ജനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയോഗിച്ചത് തങ്ങളെയാണെന്നും ബിജെപി അവകാശപ്പെടുന്നു.

13 എന്‍സിപി എംഎല്‍എമാരെ റാഞ്ചി ബിജെപി; അജ്ഞാത കേന്ദ്രത്തിലേക്ക്... എംഎല്‍എമാര്‍ സംസ്ഥാനംവിടുന്നു13 എന്‍സിപി എംഎല്‍എമാരെ റാഞ്ചി ബിജെപി; അജ്ഞാത കേന്ദ്രത്തിലേക്ക്... എംഎല്‍എമാര്‍ സംസ്ഥാനംവിടുന്നു

മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണ് ബിജെപി ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അഭിപ്രായപ്പെട്ടു. അജിത് പവാര്‍ അവസരവാദിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്ര ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാടകകൊലയാളി ആയെന്നും അദ്ദേഹം പറഞ്ഞു.

English summary
Maharashtra Politics: NCP Rebel MLAs being taken to Delhi on a private jet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X