Get Updates
Get notified of breaking news, exclusive insights, and must-see stories!

പവാറിന്റെ പ്രസ്മീറ്റിനിടെ എംഎല്‍എമാര്‍; തങ്ങള്‍ വഞ്ചിക്കപ്പെട്ടു!! നാലുപേര്‍ തിരിച്ചെത്തി

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ വ്യതിയാനം സംബന്ധിച്ച് വിശദീകരിക്കാന്‍ ശരദ് പവാറും ഉദ്ധവ് താക്കറെയും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് എന്‍സിപി എംഎല്‍എ ഡോ. രാജേന്ദ്ര ഷിങ്‌നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. അജിത് പവാര്‍ തങ്ങളെ രാജ്ഭവനിലേക്ക് കബളിപ്പിച്ച് എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ പിന്തുണയുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെക്കൊപ്പം വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു പവാര്‍. പ്ലസ് മീറ്റിനിടെ സംഭവിച്ചത്...

 അജിത് പവാര്‍ വിളിച്ചിരുന്നു

അജിത് പവാര്‍ വിളിച്ചിരുന്നു

വെള്ളിയാഴ്ച രാത്രി അജിത് പവാര്‍ വിളിച്ചിരുന്നു. രാവിലെ ഏഴ് മണിക്ക് ധനഞ്ജയ് മുണ്ടെ ബംഗ്ലാവിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും പറഞ്ഞു. ഞാനും മറ്റു 10 എംഎല്‍എമാരും അവിടെ എത്തി 15 മിനുട്ടോളം കാത്തിരുന്നു. മറ്റൊരിടത്ത് സുപ്രധാന യോഗം നടക്കുന്നുണ്ടെന്ന് ബംഗ്ലാവില്‍ വച്ച് ഞങ്ങള്‍ അറിഞ്ഞു. ശേഷമാണ് രാജ്ഭവനിലേക്ക് ഞങ്ങളെ എത്തിച്ചത്.

അവിടെ നിന്ന് തിരിച്ചുപോന്നു

അവിടെ നിന്ന് തിരിച്ചുപോന്നു

പിന്നീട് ദേവേന്ദ്ര ഫട്‌നാവിസും മഹാജനും ചന്ദ്രകാന്ത് പാട്ടീലും വന്നു. തൊട്ടുപിന്നാലെ ഗവര്‍ണര്‍ എത്തി. സത്യപ്രതിജ്ഞയും നടന്നു. തങ്ങള്‍ അസ്വസ്ഥരായിരുന്നു. അവിടെ നിന്ന് തിരിച്ചുപോന്നു. ശരദ് പവാറിന്റെ അടുത്തെത്തി കാര്യങ്ങള്‍ പറഞ്ഞുവെന്നും രാജേന്ദ്ര ഷിങ്‌നെ പറഞ്ഞു. താന്‍ ഇപ്പോഴും എന്‍സിപിക്കൊപ്പമാണെന്നും രാജേന്ദ്ര ഷിങ്‌നെ മാധ്യമങ്ങളെ അറിയിച്ചു. സമാനമായ കാര്യങ്ങള്‍ ബീഡ് എംഎല്‍എ സന്ദീപ് ക്ഷിര്‍സാഗറും ആവര്‍ത്തിച്ചു.

 മറ്റ് എംഎല്‍എമാരും

മറ്റ് എംഎല്‍എമാരും

മറ്റ് എംഎല്‍എമാരും ഇവിടെ എത്തും. അവര്‍ക്ക് പറയാനുള്ളതും സമാനമായ കാര്യങ്ങളാണ്. എല്ലാ എംഎല്‍എമാരും പാര്‍ട്ടിക്കൊപ്പമാണെന്ന് അറിയിച്ച് കത്ത് നല്‍കിയിരുന്നു. അജിത് പവാര്‍ ഓഫീസില്‍ നിന്ന് ഈ കത്ത് എടുത്തിരിക്കുകയാണ്. ഈ കത്തായിരിക്കാം അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. നാല് എംഎല്‍എമാര്‍ തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരും തിരിച്ചെത്തുമെന്നും ശരദ് പവാര്‍ പറഞ്ഞു.

170 എംഎല്‍എമാരുടെ പിന്തുണ

170 എംഎല്‍എമാരുടെ പിന്തുണ

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങള്‍. ശിവസേനയുടെ 56, എന്‍സിപിയുടെ 54, കോണ്‍ഗ്രസിന്റെ 44, കൂടാതെ മൂന്ന് പാര്‍ട്ടികളെയും പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ എന്നിവരടക്കം 170 എംഎല്‍എമാരുടെ പിന്തുണ സഖ്യത്തിനുണ്ടായിരുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു.

 രാവിലെ 6.45ന്

രാവിലെ 6.45ന്

രാവിലെ 6.45ന് സഹപ്രവര്‍ത്തകര്‍ വിളിച്ചു. തങ്ങളെ രാജ്ഭവനിലേക്ക് എത്തിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. മഹാരാഷ്ട്രയില്‍ രാജ്ഭവന്റെ കാര്യക്ഷമത വര്‍ധിച്ചതില്‍ തനിക്ക് ആശ്ചര്യം തോന്നി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ചില എന്‍സിപി നേതാക്കള്‍ അവിടെ എത്തിയ കാര്യം അറിഞ്ഞു. പിന്നീടാണ് ഫട്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ടത്.

പവാറിന്റെ മുന്നറിയിപ്പ്

പവാറിന്റെ മുന്നറിയിപ്പ്

എന്‍സിപിയുടെ ആദര്‍ശത്തിന് വിരുദ്ധമായ നീക്കമാണിത്. എന്‍സിപി എംഎല്‍മാരെല്ലാം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരൊക്കെ കളംമാറുന്നുവെന്ന് അറിയില്ല. കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ട് എന്ന് താന്‍ അവരെ ഓര്‍മിപ്പിക്കുകയാണ്. 10-11 എന്‍സിപി എംഎല്‍എമാരാണ് കളംമാറിയത് എന്നാണ് അറിയുന്നത്. എല്ലാഎംഎല്‍എമാരുമായും ബന്ധപ്പെടുന്നുണ്ട്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ പറഞ്ഞു.

 പുതിയ നേതാവ് നാല് മണിക്ക്

പുതിയ നേതാവ് നാല് മണിക്ക്

അതേസമയം, അജിത് പവാറിനെ എന്‍സിപി പുറത്താക്കിയിട്ടില്ല. നടപടിക്രമങ്ങള്‍ അനുസരിച്ച് ഭാവി കാര്യം തീരുമാനിക്കുമെന്നാണ് ശരദ് പവാര്‍ പറഞ്ഞത്. നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി. പുതിയ നേതാവിനെ ഇന്ന് നാല് മണിക്ക് തീരുമാനിക്കും. അജിത് പവാര്‍ അന്വേഷണ ഏജന്‍സികളെ ഭയപ്പെട്ടാണോ കളംമാറിയത് എന്ന് അറിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

Recommended Video

cmsvideo
    Maharashtra; KC Venugopal's reaction on govt formation | Oneindia Malayalam
    ഉദ്ധവ് താക്കറെ പറയുന്നു

    ഉദ്ധവ് താക്കറെ പറയുന്നു

    മഹാരാഷ്ട്രയ്ക്ക് മേലുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണ് ബിജെപി നടത്തിയിരിക്കുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് നില്‍ക്കും. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ത്രികക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ പിന്തുണയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

     തികഞ്ഞ ആസൂത്രണം

    തികഞ്ഞ ആസൂത്രണം

    മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ട്വിസ്റ്റ് സംഭവിച്ചത് തികഞ്ഞ ആസൂത്രണത്തോടെയാണ് എന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു.

    പുലര്‍ച്ച 5.47ന്

    പുലര്‍ച്ച 5.47ന്

    ശനിയാഴ്ച പുലര്‍ച്ച 5.47നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 8.15ന് ശേഷമാണ് എല്ലാ മാധ്യമങ്ങളിലും ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ സംപ്രേഷണം ചെയ്തത്.

    എല്ലാവരും അമ്പരന്നു

    എല്ലാവരും അമ്പരന്നു

    ബിജെപി-എന്‍സിപി സഖ്യസര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി വരെ യാതൊരു സൂചനയും ഒരുനേതാക്കള്‍ക്കും ലഭിച്ചിരുന്നില്ല. രാവിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് എല്ലാവരും അമ്പരന്നത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. താന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നത്.

    ബിജെപി പറയുന്നത്

    ബിജെപി പറയുന്നത്

    എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവാണ് അജിത് പവാര്‍. അദ്ദേഹം ബിജെപിക്കൊപ്പം നിന്നതോടെ മുഴുവന്‍ എന്‍സിപി എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും ഫട്‌നാവിസ് സര്‍ക്കാരിന് 170 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും ബിജെപി നേതാവ് ഗിരീഷ് മഹാജന്‍ പറഞ്ഞു. നിയമസഭാ കക്ഷി നേതാവ് മറുകണ്ടം ചാടിയ സാഹചര്യത്തില്‍ കൂറുമാറ്റ നിയമം ബാധകമാകില്ലെന്നും വിലയിരുത്തപ്പെടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+