കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ സഹോദരിമാരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും

  • By Gokul
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ സ്ത്രീകളാകുമെന്നു കരുതപ്പെടുന്ന സഹോദരിമാരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും. മഹാരാഷ്ട്ര സര്‍ക്കാരാണ് ഇതുവസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞമാസം രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഇവരുടെ ദയാഹര്‍ജി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതോടെ ഇവരുടെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി ഉടന്‍ നിശ്ചയിക്കും.

സമാനതകളില്ലാത്ത ക്രൂരതയാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ സഹോദരിമാരായ രേണുക ഷിന്‍ഡെ, സഹോദരി സീമ ഗവിത് എന്നിവര്‍ ചേര്‍ന്ന് നടത്തിയത്. പതിമൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയ ഇവര്‍ 9 പേരെ കൊലപ്പെടുത്തിയെന്നതാണ് കുറ്റം. ഭിക്ഷാടനത്തിനുവേണ്ടിയായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നത്.

Hanging

എതിര്‍ക്കുന്ന കുട്ടികളെയും, ഭിക്ഷയാചിച്ചുകൊണ്ടു വരുന്ന പണത്തില്‍ കുറവുണ്ടാകുന്നവരെയും ഇവര്‍ വകവരുത്തുകയായിരുന്നു. വലിയ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തലക്കടിച്ചായിരുന്നു കൊലപാതകം നടപ്പാക്കിയിരുന്നത്. ഇവരുടെ മാതാവ് അഞ്ജാനബായിയും കുറ്റകൃത്യത്തിന് കൂട്ടുനിന്നു. എന്നാല്‍ വിചാരണ കാലയളവില്‍ ഇവര്‍ മരിച്ചു.

ഇവരുടെ പിതാവിനും സംഭവത്തില്‍ പങ്കുണ്ടായിരുന്നെങ്കിലും മാപ്പുസാക്ഷിയായതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. 2001ലായിരുന്നു ഇവരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. പിന്നീട് മേല്‍ക്കോടതിയിലെ അപ്പീലിനും രാഷ്ട്രപതിയുടെ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിനുമായി കാലതാമസമെടുക്കുകയായിരുന്നു. ഇവരെ തൂക്കിലേറ്റുന്നകാര്യം ഇവരുടെ വീട്ടുകാരെ അറിയിച്ചതായാണ് വിവരം. പ്രതികള്‍ ഇപ്പോള്‍ പൂനെയിലെ യേര്‍വാഡ ജയിലിലാണ് കഴിയുന്നത്.

English summary
maharashtra sisters become the first women to be hanged in India,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X