Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും വരെ: മന്‍മോഹന്‍ കാലത്തെ വിപ്ലവകരമായ നിയമനിർമ്മാണങ്ങള്‍

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൈപ്പിടിയിലും അഴിമതിക്കാരായ രാഷ്ട്രീയക്കാരായ പോക്കറ്റിലും ഒതുങ്ങാതെ സർക്കാർ സഹായം നേരിട്ട് ജനങ്ങളിലേക്ക് എത്തുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുതല്‍ അമേരിക്കയുമായി ചേർന്നുള്ള ആണവകരാർ വരെ സുപ്രധാനമായ ഒട്ടേറെ നിയമനിർമാണങ്ങള്‍ക്കാണ് മന്‍മോഹന്‍ സിങിന്റെ പ്രധാനമന്ത്രി പദം സാക്ഷ്യം വഹിച്ചത്.

2004-ൽ തികച്ചും അപ്രതീക്ഷിതമായാണ് മന്‍മോഹന്‍ സിങിനെ തേടി പ്രധാനമന്ത്രി പദം എത്തുന്നത്. അധികാരത്തിലെത്തുമെന്ന് കരുതിയ ബി ജെ പിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്ന കോണ്‍ഗ്രസ് ഇടതുപക്ഷത്തിന്റെ അടക്കം പിന്തുണയില്‍ സർക്കാർ രൂപീകരിക്കുകയായിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെതിരായി സ്വരങ്ങള്‍ ഉയർന്ന് തുടങ്ങിയപ്പോള്‍ മന്‍മോഹന്‍ സിങിനെ പകരം ആ പദവിയിലേക്ക് നിശ്ചയിക്കുന്നത് സോണിയ ഗാന്ധി തന്നെയാണ്.

manmohan

രാജ്യത്തെ കോടിക്കണക്കിന് വരുന്ന അവിദഗ്ധ തൊഴിലാളികൾക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുക്കുകയും അതുവഴി ദാരിദ്ര നിർമ്മാർജ്ജനമെന്ന വലിയ ലക്ഷ്യ പൂർത്തീകരണത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (MGNREGA) പദ്ധതിയാണ് മന്‍മോഹന്‍ സിങ്ങിന്റെ ഭരണ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമനിർമ്മാണം.

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്ഷം പരമാവധി 100 ദിവസം തൊഴില്‍ ഉറപ്പ് നല്കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. രാജ്യത്ത് 15 കോടിയോളം പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

യുപിഎ സർക്കാറിനെ പുറത്ത് നിന്നും പിന്തുണച്ചിരുന്ന ഇടതുപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് അവഗണിച്ച്, ഇന്ത്യ-യുഎസ് സിവിൽ ആണവ കരാർ നിശ്ചയദാർഢ്യത്തോടെ നടപ്പില്‍ വരുത്താനും അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യക്കുമേലുള്ള ആണവ ഉപരോധം അവസാനിപ്പിച്ച ചരിത്രപരമായ കരാറായും ഇത് മാറി. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചെങ്കിലും എസ്പി അടക്കമുള്ള പാർട്ടികളുടെ സഹായത്തോടെ യുപിഎ സർക്കാർ കാലാവധി പൂർത്തിയാക്കുകയും വീണ്ടും വിജയം കൈവരിക്കുകയും ചെയ്തു.

വിവരാവകാശ നിയമവും മന്‍മോഹന്‍ സിങിന്റെ ഭരണകാലയളവിനെ എക്കാലവും അടയാളപ്പെടുത്തുന്നതാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശ നിയമമായി മാറിയതോടെയാണ് പൊതുരംഗം ഇന്ന് കാണുന്ന അത്രയെങ്കിലും സുതാര്യമായി മാറിയത്. സർക്കാറിനും സർക്കാർ സംവിധാനങ്ങള്‍ക്കുമെതിരെ ചോദ്യം ഉയർത്താനും നീതി ലഭിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനുള്ള കരുത്തും വിവരാവകാശ നിയമത്തിലൂടെ സാധാരണക്കാരന് ലഭിച്ചു.

ലോക്പാൽ, ലോകായുക്ത നിയമം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം, ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട് തുടങ്ങിയവും മന്‍മോഹന്‍ സിങിന്റെ ഭാരണ കലായളവിലെ സുപ്രധാനമായ നിയമനിർമ്മാണങ്ങളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+