Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ രേഖ ചമച്ച് വ്യവസായിയിൽ നിന്ന് 3.22 കോടി തട്ടി; ഗാന്ധിജിയുടെ കൊച്ചുമകൾക്ക് 7 വർഷം തടവ്

ദില്ലി; മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് ഡർബൻ കോടതി. വ്യാജ രേഖ ചമച്ച് വ്യവസായിയിൽ നിന്ന് 3.22 കോടി (60ലക്ഷം റാൻഡ്) തട്ടിയെന്ന കേസിലാണ് 56 കാരിയായ ആഷിഷ് ലത റാംഗോബിനിന്നെ ദക്ഷിണാഫ്രിക്കൻ കോടതി ശിക്ഷിച്ചത്. ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ മകളായ ഇള ഗാന്ധിയുടെ മകളാണ് ആഷിഷ്. എസ്ആർ മഹാരാജ് എന്ന വ്യനസായിയെ ആണ് ആഷിഷ് കബളിപ്പിച്ചത്. ഇറക്കുമതി തീരുവ നൽകാനും മറ്റുമായി വ്യാജ രേഖ ചമച്ച് പണം തട്ടി എന്നാണ് കേസ്.

xfraud-1570253924-1623

2015 ലാണ് വസ്ത്രങ്ങൾ, ലിനൻ, പാദരക്ഷകൾ എന്നിവ ഇറക്കുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ന്യൂ ആഫ്രിക്ക അലയൻസ് ഫുട്വെയർ വിതരണ ശ്യംഖലയുടെ ഡയറക്ടറായ മഹാരാജിനെ ആഷിഷ് പരിചയപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് നെറ്റ്കെയറിനായി മൂന്ന് ലിനൻ കണ്ടെയ്ൻമെന്റുകൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ടെന്നും ഇറക്കുമതി ചെലവുകൾക്കും കസ്റ്റംസിനും പണം നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കസ്റ്റംസ് നികുതി ഒടുക്കാൻ 60 ലക്ഷം ലാന്റ് വേണമെന്നും ആഷിഷ് മഹാരാജിനോട് ആവശ്യപ്പെടുകയായിരുന്നു.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

വിശ്വസിപ്പിക്കാനായി ചരക്ക് വാങ്ങിയെന്നുള്ള രേഖകളും അതിന് മുൻപുള്ള ഇൻവോയിസുകളും ആഷിഷ് മഹാരാജിന് കാണിച്ച് നൽകിയിരുന്നു. പണമടച്ചതായി കാണിച്ച് കൊണ്ട് നെറ്റ്കെയർ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള സ്ഥിരീകരണവും മഹാരാജിന് അയച്ചിരുന്നു.എന്നാൽ, രേഖകൾ വ്യാജമാണെന്നും നെറ്റ്കെയറിന് ലത റാംഗോബിനുമായി യാതൊരു ഇടപാടുമില്ലെന്നും മനസിലാക്കിയതോടെ മഹാരാജ് നിയമ നടപടികളിലേക്ക് കടക്കുകയായിരുന്നു.

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Washington state to allow free p0t with vaccine

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+