മഹേഷ് ദിക്ഷിത് പുതിയ ഐബി മേധാവി; കശ്മീരില്‍ സുപ്രധാന ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഓഫീസര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ മഹേഷ് ദിക്ഷിതിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. തെലങ്കാന കേഡറിലെ 1993 ബാച്ചുകാരനാണ് ഇദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മന്ത്രിസഭയുടെ നിയമന സമിതിയാണ് മഹേഷ് ദിക്ഷിതിനെ ഐബി ചീഫ് ആയി നിയമിക്കാന്‍ തീരുമാനിച്ചത്.

ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണം എന്നീ രംഗങ്ങളില്‍ വര്‍ഷങ്ങള്‍ നീണ്ട അനുഭവ സമ്പത്തുള്ള ഓഫീസറാണ് മഹേഷ് ദിക്ഷിത്. കശ്മീരില്‍ ഐബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ കാലം ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമാണ്. ജമ്മു, കശ്മീര്‍, ലേ എന്നീ മേഖലകളിലെ ഏജന്‍സിയുടെ പ്രവര്‍ത്തനം ഇദ്ദേഹത്തിന് കീഴിലായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം അവിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പദ്ധതികളില്‍ ഒരുക്കിയവരില്‍ പ്രധാനിയുമാണ് മഹേഷ്.

Mahesh Dixit IPS new IB Chief

മാവോവാദം, അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം എന്നിവ നേരിടുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഇതുവരെ ഐബി മേധാവി തപന്‍ ദേക ആയിരുന്നു. 2022 ജൂണില്‍ നിയമിതനായ ഇദ്ദേഹത്തിന്റെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. ശേഷം രണ്ട് തവണ ഓരോ വര്‍ഷം വീതം കാലാവധി നീട്ടി നല്‍കി. ഇത് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് മഹേഷ് ദിക്ഷിതിന്റെ നിയമനം.

ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ടിക്കുകയായിരുന്നു ഇതുവരെ അദ്ദേഹം. ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക, കൃത്യമായ സമയങ്ങളില്‍ സര്‍ക്കാരിനെ രാജ്യത്തെ സാഹചര്യം ധരിപ്പിക്കുക, വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങി വിശാലമായ ദൗത്യമാണ് ഇന്റലിജന്‍സ് ബ്യൂറോയ്ക്കുള്ളത്. കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏജന്‍സിയുടെ പ്രവര്‍ത്തനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+