കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കെസിആറും കോണ്‍ഗ്രസിനൊപ്പം; മനംമാറി ഒരുമിച്ചിരുന്നു... വിട്ടുനിന്ന് 3 പാര്‍ട്ടികള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: പ്രതിപക്ഷ ചേരിയില്‍ പ്രതീക്ഷയേകുന്ന ചില മാറ്റങ്ങള്‍ക്ക് ഇന്ന് രാജ്യതലസ്ഥാനം സാക്ഷിയായി. കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചരുന്ന തെലങ്കാന ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) ക്ക് മനംമാറ്റം. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ ആദ്യമായി ടിആര്‍എസ് പ്രതിനിധി പങ്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കൂടുതലായി ഐക്യം രൂപപ്പെടുന്നുവെന്ന സൂചനയാണിത്.

തെലങ്കാനയില്‍ ടിആര്‍എസ് ഭരണപക്ഷത്തും കോണ്‍ഗ്രസ് പ്രതിപക്ഷത്തുമായി കൊമ്പുകോര്‍ക്കല്‍ പതിവാണ്. എല്ലാ ഭിന്നതകളും മാറ്റിവച്ചാണ് ടിആര്‍എസ് കോണ്‍ഗ്രസ് വിളിച്ച യോഗത്തിനെത്തിയിരിക്കുന്നത്. പുതിയ രാഷ്ട്രീയ മാറ്റ വിശേഷങ്ങളെ കുറിച്ച് അറിയാം....

പള്‍സര്‍ സുനി ഇനി 'വിഐപി'... സുരക്ഷ കൂട്ടും; ജനുവരി മുതല്‍ പ്രത്യേക ചികില്‍സ നടക്കുന്നുപള്‍സര്‍ സുനി ഇനി 'വിഐപി'... സുരക്ഷ കൂട്ടും; ജനുവരി മുതല്‍ പ്രത്യേക ചികില്‍സ നടക്കുന്നു

1

കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ എന്നതായിരുന്നു ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു (കെസിആര്‍) വിന്റെ മുദ്രാവാക്യം. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കെസിആര്‍ ഇതുവരെ തയ്യാറായിരുന്നില്ല.

2

സമീപ കാലത്തായി കെസിആറില്‍ മാറ്റങ്ങള്‍ പ്രകടമാണ്. തെലങ്കാനയില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി കരുക്കള്‍ നീക്കുന്ന സാഹചര്യത്തിലാണിത്. കോണ്‍ഗ്രസിനോട് മൃദുസമീപനം ആകാമെന്ന നിലപാടിലേക്ക് കെസിആര്‍ എത്തിയിരിക്കുകയാണിപ്പോള്‍. പകരം എതിര്‍ക്കേണ്ടത് ബിജെപിയെ മാത്രമാണെന്നും അവര്‍ രാജ്യത്തെ നശിപ്പിക്കുന്നുവെന്നുമാണ് കെസിആറിന്റെ പുതിയ പ്രതികരണങ്ങള്‍.

3

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു. സോണിയ ഗാന്ധി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തു. സോണിയ ഗാന്ധിയെ ഇഡി ലക്ഷ്യമിടുന്നത് ബിജെപിക്ക് വേണ്ടിയാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു.

4

കോണ്‍ഗ്രസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആദ്യമായി ടിആര്‍എസ് പ്രതിനിധിയും പങ്കെടുത്തു. പ്രതിപക്ഷ ചേരിയില്‍ പുതിയ മാറ്റം പ്രകടമായിരിക്കുന്നതിന്റെ സൂചനയാണിത്. കൂടാതെ 12 പാര്‍ട്ടികളും യോഗത്തിനെത്തി. എന്നാല്‍ മൂന്ന് പാര്‍ട്ടികള്‍ പങ്കെടുത്തില്ല. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ എഎപി, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

5

കോണ്‍ഗ്രസിനെ കൂടാതെ, ഡിഎംകെ, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, ടിആര്‍എസ്, എംഡിഎംകെ, എന്‍സിപി, വിസികെ, ശിവസേന, ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ വീണിട്ടുണ്ടെങ്കിലും ശിവസേന പ്രതിപക്ഷവുമായി സഹരിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ കൂടുതല്‍ എംപിമര്‍ക്കും ബിജെപിയോടാണ് താല്‍പ്പര്യമത്രെ.

6

കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇരുപാര്‍ട്ടികള്‍ക്കിടയില്‍ മൂപ്പിളമ തര്‍ക്കം നലിവിലുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഭരണം പിടിച്ച ശേഷം എഎപിയും കോണ്‍ഗ്രസും സഹകരിക്കുന്നത് കുറവാണ്. മാത്രമല്ല, എഎപി ബിജെപിയുടെ ബി ടീമാണെന്ന് പലപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിക്കാറുമുണ്ട്. യുപിയില്‍ എസ്പിയും കോണ്‍ഗ്രസും വിരുദ്ധ ചേരിയിലാണ്.

7

അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സോണിയക്കൊപ്പം രാഹുലും പ്രിയങ്കയും ഇഡിയുടെ ഓഫീസിലേക്ക് അനുഗമിച്ചിരുന്നു. എഐസിസി ആസ്ഥാനത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

8

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതിനാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നേരത്തെ ഇതേ കേസില്‍ രാഹുല്‍ ഗാന്ധിയെ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. ആരോഗ്യകാരണങ്ങള്‍ സോണിയ ഗാന്ധി നേരത്തെ ഹാജരായിരുന്നില്ല. വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന ഉദ്യോഗസ്ഥരുടെ വാഗ്ദാനം നിരസിച്ചാണ് സോണിയ ഇഡി ഓഫീസിലെത്തിയത്.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
Major Change in Opposition Side Appearing As TRS Presents in Congress Presiding Meeting in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X