കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയെ വധിച്ചതിനെ കുറിച്ച് ഗോഡ്‌സെ പറഞ്ഞത് അറിയണം!! മൊഴി പരസ്യപ്പെടുത്തും!

20 ദിവസത്തിനുള്ളില്‍ കുറ്റപത്രവും ഗോഡ്‌സെയുടെ മൊഴിയും ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷ്ണര്‍ ശ്രീധര്‍ ആചാര്യുലു ആവശ്യപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ മൊഴി പരസ്യപ്പെടുത്താന്‍ നിര്‍ദേശം. നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഗോഡ്‌സെയുടെ മൊഴി പരസ്യപ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

20 ദിവസത്തിനുള്ളില്‍ കുറ്റപത്രവും ഗോഡ്‌സെയുടെ മൊഴിയും ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷ്ണര്‍ ശ്രീധര്‍ ആചാര്യുലു ആവശ്യപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ നിയമ പ്രകാരം ഇതിന്റെ കോപ്പി ആവശ്യപ്പെടുന്നവരില്‍ നിന്ന് പേജിന് 2 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

mahathma gandhi

ഗാന്ധിയെ വധിച്ച സംഭവത്തില്‍ ഗോഡ്‌സെയെ പഴിക്കുന്നുണ്ടെങ്കിലും ഗോഡ്‌സെയുടെ മൊഴി പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം പറയുന്നു. ഗോഡ്‌സെയുടെ മൊഴി കോടതിയില്‍ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു. അശുതോഷ് ബന്‍സാല്‍ എന്നയാളുടെ പരാതി പരിഗണിക്കവെയാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

1948 ജനുവരി 30നാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത്. ഗോഡ്‌സെയെ ആരും പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ ഗോഡ്‌സെയുടെ മൊഴി പരസ്യപ്പെടുത്തുന്നത് നിഷേധിക്കാനാവില്ലെന്നും ആചാര്യുലു പറയുന്നു.

English summary
The statement of Nathuram Godse along with other relevant records related to the assassination of Mahatma Gandhi should be put up on the National Archives of India’s website, the Central Information Commission has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X