വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് വനിതകളെ, എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോ; മധ്യപ്രദേശില്‍ സംഭവിച്ചത്
ഭോപ്പാല്‍: അമസോണ്‍ പ്രൈം വീഡിയോയില്‍ ഏറ്റവും ഹിറ്റായ വെബ്‌സീരീസുകളില്‍ ഒന്നാണ് പഞ്ചായത്ത്. തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ അവസ്ഥ തുറന്നുകാട്ടുന്ന വെബ്‌സീരീസാണ് പഞ്ചായത്ത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പഞ്ചായത്ത് അംഗങ്ങളുടെ പുരുഷ കുടുംബാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതെങ്ങനെയെന്ന് ഈ വെബ്‌സീരീസില്‍ വ്യക്തമായി കാണിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോഴിതാ ഈ വെബ്‌സീരീസിലെ കഥ അതേപടി വനിതകളുടെ യതാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്ന ഒരു സംഭവമാണ് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൗതുകരമായ വസ്തുത എന്തെന്നാല്‍, ഈ വെബ്‌സീരീസ് ചിത്രീകരിച്ച പഞ്ചായത്തില്‍ തന്നെയാണ് ഇത് സംഭവിച്ചതെന്നതാണ്.

മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ മഹോഡിയ ഗ്രാമത്തിലാണ് സംഭവം. തിരഞ്ഞെടുക്കപ്പെട്ട വനിതാ പഞ്ചായത്ത് അംഗങ്ങളുടെ പുരുഷ ബന്ധുക്കള്‍ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ സാഗര്‍, ദാമോ, പന്ന എന്നീ ജില്ലകളിലും പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ധാര്‍ ജില്ലയിലും ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നേരത്തെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയായ രേവ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാഗര്‍ ജില്ലയിലെ ജയ്സിനഗര്‍ ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട വീഡിയോകളിലൊന്നാണ് ഇപ്പോള്‍ പുറത്തുവന്നത്. അവിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 21 പഞ്ചായത്ത് അംഗങ്ങളില്‍ (സര്‍പഞ്ചുള്‍പ്പെടെ) 10 പേര്‍ സ്ത്രീകളാണ്.

സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോകളില്‍, മൂന്ന് സ്ത്രീകള്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുന്നതായി കാണുന്നത്, ശേഷിക്കുന്ന ഏഴ് പ്രതിനിധികള്‍ക്ക് വേണ്ടി പുരുഷ ബന്ധുക്കളാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് ന്യായീകരിക്കുന്ന മറുപടിയാണ് പഞ്ചായത്ത് സെക്രട്ടറി നല്‍കിയത്. സ്ത്രീകളുടെ ബന്ധുക്കള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി സത്യവാകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.

10 സ്ത്രീകളില്‍ മൂന്ന് പേര്‍ മാത്രമാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഇതേ തുടര്‍ന്നാണ് അവരുടെ കുടുംബത്തിലുള്ള പുരുഷന്മാരെ സത്യപ്രതിജ്ഞ ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് ജയ്‌സിനഗര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആശാ റാം സാഹു പറഞ്ഞു. കൂടാതെ യഥാര്‍ത്ഥ അംഗങ്ങള്‍ അല്ലാതെ മറ്റാരും സത്യപ്രതിജ്ഞ ചെയ്യരുതെന്ന് വ്യവസ്ഥയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതാ പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്ത പുരുഷന്മാരില്‍ ഭര്‍ത്താക്കന്മാരും ഭാര്യാ സഹോദരന്മാരും അച്ഛന്മാരും ഉള്‍പ്പെടുന്നു.

തൊട്ടടുത്തുള്ള ദാമോ ജില്ലയിലെ ഗൈസാബാദ് ഗ്രാമപഞ്ചായത്തില്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ചിനും (എസ്സി വിഭാഗത്തില്‍ നിന്ന്) പഞ്ചായത്തിലെ 11 വനിതാ അംഗങ്ങള്‍ക്കും പകരം, അവരുടെ ജീവിത പങ്കാളികള്‍ക്കാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുത്തത്.

അതേസമയം, തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹത്ത ജന്‍പദ് പഞ്ചായത്തിനോട് ദമോഹ് സില പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി ഇ ഒ) അജയ് കുമാര്‍ ശ്രീവാസ്തവ ഉത്തരവിട്ടു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ ജനപദ് പഞ്ചായത്ത് സിഇഒയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്

ഇതിനിടെ, പന്ന ജില്ലയില്‍, ഒരു വൈറല്‍ വീഡിയോ കാണിക്കുന്നത് ഹകം സിംഗ് (പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ സര്‍പഞ്ച് ആരാധനാ സിംഗിന്റെ ഭാര്യ) തന്റെ ഭാര്യക്ക് വേണ്ടി സര്‍പഞ്ചായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. വനിതകളെ മാത്രം തിരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ 15 ലക്ഷം രൂപ വരെ ധനസഹായം പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്.
'അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications