കരസേനയിലെ വനിത ഉദ്യോഗസ്ഥരെ അംഗീകരിക്കാന്‍ പുരുഷന്മാര് തയ്യാറല്ലെന്ന് കേന്ദ്രം കോടതിയിൽ
ദില്ലി: വനിത ഓഫീസര്‍മാരെ അംഗീകരിക്കാന്‍ പുരുഷ സൈനികര്‍ തയ്യാറാകാത്തതിനാല്‍ കമാന്‍ഡോ തസ്തികകള്‍ക്ക് സ്ത്രീകള്‍ അനുയോജ്യരല്ലെന്ന് മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തസ്തികകളില്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് വനിത ഉദ്യോഗസ്ഥര്‍ നല്കിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത ശാരീരിക മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ പോസ്റ്റിംഗിന് പരിഗണിക്കുമ്പോള്‍ പുരുഷ-വനിതാ ഉദ്യോഗസ്ഥരെ തുല്യമായി പരിഗണിക്കാനാവില്ല. മാത്രമല്ല കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍, യുദ്ധത്തടവുകാരാകേണ്ടി വരുമ്പോഴുള്ള വെല്ലുവിളികള്‍ തുടങ്ങിയ കാരണങ്ങളും അപേക്ഷയെ എതിര്‍ക്കാനായി കേന്ദ്രം കോടതിയില്‍ ചൂണിക്കാട്ടി.
സായുധ സേനയിലെ ഉയര്‍ന്ന പോസ്റ്റുകളിലേക്ക് അവസരം കാത്തിരിക്കുന്ന സ്ത്രീകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് കേന്ദ്രത്തിന്റെ തീരുമാനം. വനിതകളെ കമാന്‍ഡിംഗ് തസ്തികയിലേക്ക് ഉള്‍പ്പെടുത്തുന്നത് വഴി സായുധ സേനയുടെ പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റം വരുത്തേണ്ടി വരുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ആര് ബാലസുബ്രഹ്മണ്യന്, നീല ഗോഖലെ തുടങ്ങിയവര്‍ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, അജയ് റസ്തോഗി, എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

വനിതകള്‍ക്ക് സായുധ സേനയില്‍ അവസരം നല്കിയാല് കുടുംബം മുഴുവന്‍ ത്യാഗം ചെയ്യേണ്ട സ്ഥിതിയാണ്. ഇടയ്ക്കിടെയുള്ള സ്ഥലം മാറ്റങ്ങള്‍ കുട്ടികളുടെ പഠനത്തെയും ജീവിത പങ്കാളിയുടെ തൊഴിലിനെയും ബാധിക്കും. ഇതോടൊപ്പം ഗര്‍ഭാവസ്ഥയിലെ നീണ്ട അവധികള്‍, മാതൃത്വം, കുട്ടികളോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ എന്നിവ കാരണം വനിതാ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുന്നത് വെല്ലുവിളിയാണ്. പ്രത്യേകിച്ചും ഭാര്യാഭര്ത്താക്കന്മാര് ഓഫീസര്‍മാരായിരിക്കുമ്പോള്‍ എന്നും കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്കി.
അതേസമയം, നിരവധി സ്ത്രീകള്‍ പ്രതികൂല സാഹചര്യങ്ങളില്‍ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചതായി വനിതാ ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടിയും ചൂണ്ടിക്കാട്ടി. വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനന്‍ പാക് പോര് വിമാനങ്ങളുമായി യുദ്ധം ചെയ്യുമ്പോള്‍ അണിയറയില്‍ ചുക്കാന്‍ പിടിച്ച മിന്റി അഗര്‍വാളിനെ ഉദാഹരിച്ചായിരുന്നു ഇവരുടെ വാദം. മിന്റിക്ക് പിന്നീട് യുദ്ധ സേവ മെഡല്‍ ലഭിച്ചിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ തീവ്രവാദ ആക്രമണമുണ്ടായപ്പോള്‍ ശത്രുക്കളെ തുരത്താന്‍ ധീരത കാണിച്ച മിതാലി മധുമിതയെയും അഭിഭാഷകര്‍ ഉദ്ധരിച്ചു.
ഭാവിയിലെ യുദ്ധങ്ങള്‍ ഹ്രസ്വവും തീവ്രവും മാരകവുമാകാന്‍ സാധ്യതയുണ്ടെന്നും യുദ്ധത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ പുരുഷ കോട്ടയായി മാറിയ ഇന്ത്യന്‍ സൈന്യത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നും അഭിഭാഷകന് ബാലസുബ്രഹ്മണ്യന് പറഞ്ഞു. പുരുഷന്മാര് മുന്നില്‍ നിന്ന് നയിക്കുമെന്നാണ് സൈനികര്‍ പ്രതീക്ഷിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങള്‍ പ്രകടനത്തെ തടസ്സപ്പെടുത്തും. അതിന്റെ ഫലമായി സൈന്യത്തിന്റെ മൊത്തം പ്രകടനം താഴേക്ക് വരും. അതിനാല്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കമാന്‍ഡ് തസ്തികയിലേക്കുള്ള വനിതാ ഓഫീസര്‍മാരെ സമ്പൂര്‍ണമായി നിരോധിക്കാനാകില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. പോലീസ് സേനയിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയ ഉദാഹരണം ചൂണ്ടിക്കാണിച്ചായിരുന്നു ബെഞ്ചിന്റെ മറുപടി. കാലത്തിനൊപ്പം കേന്ദ്രത്തിന്റെ മാനസികാവസ്ഥ മാറണമെന്നും സ്ത്രീകള്‍ക്കും അവസരം നല്‍കണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications