മാൾ ജീവനക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു; സൂപ്പർവൈസർ അറസ്റ്റിൽ
ലഖ്നൗ: മാൾ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് വീഡയോ ചിത്രീകരിച്ച സംഭവത്തിൽ മാൾ സൂപ്പർവൈസർ അറസ്റ്റിൽ. ഫർഹാസ് (27) എന്നയാളാണ് അറസ്റ്റിലായത്. സുൽത്താൻപൂരിൽ നിന്നുള്ള 25 കാരിയാണ് പരാതി നൽകിയത്. ശീതള പാനീയത്തിൽ ലഹരി കലർത്തി തന്ന് ബോധം കെടുത്തിയെന്നും ബലാത്സംഗം ചെയ്ത് വീഡിയോ ദൃശ്യങ്ങൾ പകർത്തി എന്നുമാണ് പരാതി.
ലഹരി കലർത്തിയ പാനീയം തന്ന് ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി. എതിർത്തതോടെ സിഗരറ്റ് വെച്ച് പൊള്ളിച്ചതായും പരാതിയിൽ പറയുന്നുണ്ട്. പെൺകുട്ടിയിൽ നിന്നും പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായും പരാതിയിൽ ആരോപണം ഉണ്ട്.

മാസങ്ങൾക്ക് മുന്‍പ് തന്നെ പ്രതി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു, അന്ന് മുതൽ പീഡനം നേരിടുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയെ തുടർന്നാണ് പോലീസിൽ പരാതി നൽകാതിരുന്നത്. പീഡനം തുടർന്നതോടെയാണ് നിയമപരമായി പോകാൻ തീരുമാനിച്ചതെന്നും പെൺകുട്ടി പറഞ്ഞു. പ്രതി തന്നോട് മതംമാറാൻ ആവശ്യപ്പെട്ടെന്നും പെൺകുട്ടിയുടെ പരാതിയിൽ ആരോപണം ഉണ്ട്. പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പോലീസാണ് പ്രതി ഫർഹാസിനെ അറസ്റ്റ് ചെയ്തത്. അയോധ്യയിലെ രാംനഗറിലെ ഗോസിയാന പഹർഗഞ്ച് സ്വദേശിയാണ് ഫർഹാസ്. ലുലു മാളിലെ സീനിയർ മാനേജർ ആണ്.












Click it and Unblock the Notifications