Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് ഭൂമി വാങ്ങാന്‍ മല്യ ചെലവിട്ടത് 430 കോടി രൂപ

മുംബൈ: ഐഡിബിഐ ബാങ്ക് അനുവദിച്ച 950 കോടി രൂപയില്‍ 430 കോടി രൂപ വിജയ് മല്യ ഉപയോഗിച്ചത് വിദേശത്ത് ഭൂമി വാങ്ങാനെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയാണ് ഐഡിബിഐ 950 കോടി രൂപ അനുവദിച്ചത്. എന്നാല്‍ വിജയ് മല്യ തുക മാറ്റി ചെലവഴിക്കുകയായിരുന്നു.

വിജയ് മല്യയുടെ ബാങ്ക് തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക കോടതിയിലാണ് ഇക്കാരം എന്‍ഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തിയത്. വിജയ് മല്യക്കെതിരെ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ഏപ്രില്‍ 18 വരെ നീട്ടി. ബാങ്കുകളെ വെട്ടിച്ച് വായ്പ തിരിച്ചടക്കാതെ നാടുവിട്ട മദ്യ വ്യവസായി വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Vijay Mallya

തുടര്‍ച്ചയായി മൂന്ന് തവണ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് അവസാനമായി ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതിന് മുമ്പ് മാര്‍ച്ച്18, ഏപ്രില്‍ രണ്ട് ദിവസങ്ങളില്‍ ഹാജരാകാനുള്ള നിര്‍ദേശവും മല്യ തള്ളിയിരുന്നു.

തുടര്‍ച്ചയായ സമന്‍സിനെ വെല്ലുവിളിച്ചതിനാണ് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ രണ്ട് ദിവസം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റഅ ആവശ്യപ്പെട്ടത്. മാര്‍ച്ച് രണ്ടിനാണ് 900 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ നടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മല്യ ലണ്ടനിലേക്ക് മുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+