ബംഗാളില്‍ സൈന്യം നടത്തിയത് വംശഹത്യയെന്ന് മമത; വെടിവച്ചത് നെഞ്ചിലും കഴുത്തിലും
കൊല്‍ക്കത്ത: നാലാം ഘട്ട പോളിങ് നടക്കവെ നാല് പേരെ വെടിവച്ച് കൊന്ന അര്‍ധസൈനികരുടെ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൂച്ച് ബെഹാറില്‍ സൈന്യം നടത്തിയത് വംശഹത്യയാണെന്ന് മമത പറഞ്ഞു. കൊല്ലപ്പെട്ടവരുടെ നെഞ്ചിലും കഴുത്തിലുമാണ് വെടിയുണ്ടകള്‍ പതിച്ചിരിക്കുന്നത്. ഇത് വംശഹത്യയാണ്. മുട്ടുകാലിന് താഴെയാണ് അവര്‍ വെടിവെക്കേണ്ടിയിരുന്നത്. എന്നാല്‍ സൈന്യം ചെയ്തത് നെഞ്ചിലും കഴുത്തിനും വെടിവെക്കുകയാണ്. അതുകൊണ്ടാണ് ഇത് വംശഹത്യയാണ് എന്ന് പറയുന്നതെന്നും മമത വിശദീകരിച്ചു. സൈനികര്‍ക്കെതിരെ ഒരു മുഖ്യമന്ത്രി ഇത്രയും കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത് അപൂര്‍വമാണ്.

ജനങ്ങളെ നിയന്ത്രിക്കുന്നതിന് സിഐഎസ്എഫിന് പരിശീലനം ലഭിച്ചിട്ടില്ല. ഇപ്പോള്‍ സത്യം അടിച്ചമര്‍ത്താനാണ് അവരുടെ ശ്രമം. അതുകൊണ്ടാണ് കൂച്ച് ബെഹാറിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അപൂര്‍വമായ സംഭമവാണ് കൂച്ച് ബെഹാറില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ സംഭവിച്ചിരിക്കുന്നത്. ജനങ്ങളോടൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ 72 മണിക്കൂര്‍ അവിടേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് ദിവസം കഴിഞ്ഞാല്‍ താന്‍ ഇരകളുടെ കുടുംബത്തെ കാണുമെന്നും മമത പറഞ്ഞു.
ശനിയാഴ്ച പകല്‍ 10.30നാണ് സിതാല്‍കുചി മണ്ഡലത്തിലെ ജോര്‍പാത്കിയിലുള്ള 126ാം ബൂത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് നാലു പേര്‍ കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കുണ്ട്. ജനക്കൂട്ടം അക്രമാസ്‌കതമായപ്പോള്‍ സ്വയരക്ഷാര്‍ഥം വെടിവച്ചതാണ് എന്നാണ് പോലീസും സൈന്യവും അറിയിച്ചത്. പോലീസ് നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു മമത.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
പുറത്തുനിന്നുള്ളവരുടെ ഇടപെടലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് ഇത്രയും സംഘര്‍ഷ ഭരിതമാകാന്‍ കാരണമെന്ന് മമത പറയുന്നു. ആദ്യം ലാത്തിയും കണ്ണൂര്‍വാതവും ജലപീരങ്കിയുമാണ് ഉപയോഗിക്കേണ്ടത്. നേരിട്ട് വെടിവയ്ക്കുകയല്ല വേണ്ടത്. അത് നിയമമാണ്. ജനങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യം എനിക്കില്ല. ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.
വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications