Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ല; ആഞ്ഞടിച്ച് മമത ബാനര്‍ജി, ഒരു വ്യത്യാസമുണ്ട്

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പടയോട്ടം തുടങ്ങി. പാര്‍ട്ടിക്ക് തീരെ സ്വാധീനമില്ലാത്ത ഒരു സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മമത. നഷ്ടപ്പെടാന്‍ തങ്ങള്‍ക്കൊന്നുമില്ലെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും എന്‍പിസിയില്‍ നിന്നും നിരവധി പേരാണ് മമതയുടെ ഗോവന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃണമൂലില്‍ ചേരുന്നത്. ശക്തമായ മുന്നേറ്റം തൃണമൂലിന് ഗോവയില്‍ സാധ്യമാകുമെന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. മമതയുടെ സന്ദര്‍ശനം അവര്‍ക്ക ആത്മവിശ്വാസം നല്‍കുന്നു. തൃണമൂലിന്റെ വരവ് ബിജെപിയെ സഹായിക്കാനല്ലേ എന്ന ചോദ്യത്തിന് മമത കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ല എന്നാണ് മമതയുടെ പ്രതികരണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും കൂടെ നിര്‍ത്താന്‍ മമത ശ്രമിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. അടുത്തിടെ ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

2

നിങ്ങളെന്തിനാണ് മല്‍സരിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് 70 വര്‍ഷമായി മല്‍സരിക്കുന്നു. എന്താണ് അവര്‍ ചെയ്തത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ സഹായിച്ചു അവര്‍. സ്വന്തം എംഎല്‍എമാരെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഉചിതമായ സമയം തീരുമാനം എടുക്കുന്നില്ല. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഇനിയും ആവര്‍ത്തിക്കില്ലെന്ന് പറയാനാകുമോ. അവരെ എങ്ങനെ വിശ്വസിക്കുമെന്നും മമത ചോദിക്കുന്നു.

3

മമത ബാനര്‍ജി ഗോവയില്‍ എത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഗോവയില്‍ മമതയും തൃണമൂലും എത്തുന്നത് ബിജെപിയെ ആണ് സഹായിക്കുക എന്നാണ് വിമര്‍ശനം. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാനും അതുവഴി ബിജെപിക്ക് ജയിക്കാനും വഴിയൊരുങ്ങുമെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നു.

4

കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മമതയുടെ മറുപടി ഇങ്ങനെയായിരുന്നു- നിങ്ങള്‍ക്ക് ഞങ്ങളെ വിശ്വസിക്കാം. തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തും. രക്തം നല്‍കിയും പോരാടും. ഒരിക്കലും ബിജെപിയുമായി സഹകരിക്കില്ല. ഇതാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ള വാഗ്ദാനമെന്നും മമത ബാനര്‍ജി പറഞ്ഞു.

5

ടെന്നിസ് താരം ലിയാണ്ടര്‍ പേസ്, കോണ്‍ഗ്രസ് നേതാവ് നഫീസ അലി എന്നിവര്‍ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലിയാണ്ടര്‍ എന്റെ ഇളയ സഹോദരനാണെന്നും പുതിയ തലമുറയ്ക്ക്് അദ്ദേഹം പ്രചോദനമാകുമെന്നും മമത പറഞ്ഞു. ടെന്നിസില്‍ നിന്ന് വിരമിച്ച എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ സേവിക്കണമെന്ന് ലിയാണ്ടര്‍ പേസ് പറഞ്ഞു.

സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

6

തൃണമൂല്‍ കോണ്‍ഗ്രസാണ് രാജ്യത്തെ പുതിയ കോണ്‍ഗ്രസ് എന്ന് നഫീസ അലി പ്രതികരിച്ചു. ഗോവയും ബംഗാളും തമ്മില്‍ ചില സാമ്യതകളുണ്ടെന്ന് മമത ബാനര്‍ജി മാധ്യമങ്ങളുമായി സംവദിക്കവെ പറഞ്ഞു. മല്‍സ്യം, ഫുട്‌ബോള്‍, നാടന്‍ സംസ്‌കാരം എന്നീ കാര്യങ്ങളിലാണ് ഗോവയും ബംഗാളും തമ്മില്‍ സാമ്യമുള്ളത്. ഗോവയില്‍ പരമാവധി വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും മമത പറഞ്ഞു.

7

ഞാന്‍ പുറംനാട്ടുകാരിയല്ലെന്നും ഗോവയില്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മമത പറഞ്ഞു. ഞാന്‍ ഇന്ത്യക്കാരിയാണ്. രാജ്യത്ത് എവിടെയും എനിക്ക് പോകാം. ബംഗാളും ഗോവയും എന്റെ മാതൃഭൂമിയാണ്. ബിജെപി മാനസികമായി മലിനീകരണം ബാധിച്ചവരാണ്. അവര്‍ എനിക്കെതിരെ കരിങ്കൊടി കാണിക്കുന്നു. ഞാന്‍ അവരോട് കൈകൂപ്പി നമസ്‌കാരം പറയുന്നുവെന്നും മമത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+