ബിജെപിക്ക് എട്ടിന്റെ പണി, ദിലീപ് ഘോഷ് മമതയുടെ ചായ സല്‍ക്കാരത്തിന് എത്തും, സുവേന്ദുവിന് നെഞ്ചിടിപ്പ്
കൊല്‍ക്കത്ത: ബംഗാള്‍ രാഷ്ട്രീയത്തില്‍ തന്ത്രത്തിന്റെ കാര്യത്തില്‍ മമതാ ബാനര്‍ജി വെല്ലാന്‍ ആരുമില്ല. എതിരാളികളെ പോലും ഞൊടിയിടയില്‍ അവര്‍ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും പ്രബല നേതാവുമായ ദിലീപ് ഘോഷിനെ മമത ചായ സല്‍ക്കാരത്തിനായി ക്ഷണിച്ചിരിക്കുകയാണ്. നിത്യ ശത്രുവായ ബിജെപിയിലെ ഒരു നേതാവിനെ മമത ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ചര്‍ച്ച ശക്തമായി കഴിഞ്ഞു. മമത മുമ്പും ഇത്തരം നീക്കങ്ങളിലൂടെ എതിരാളികളുടെ കഥ കഴിച്ചിട്ടുണ്ട്. ബിജെപി ആശങ്കപ്പെടുന്നതും അതാണ്.

ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്
2014ല്‍ മമത സിപിഎം നേതാവ് ബിമന്‍ ബോസിനെ നബന്നയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. നബന്ന ഹൗറയിലെ സംസ്ഥാന സെക്രട്ടേറിയേറ്റ് കെട്ടിടമാണ്. അന്ന് ബിമന്‍ ബോസ് അതില്‍ പങ്കെടുത്തു. മീന്‍ ഫ്രൈ, രസഗുള, ഡാര്‍ജിലിംഗ് ചായ എന്നിവയായിരുന്നു ആ നയതന്ത്ര ചര്‍ച്ചയ്ക്കിടയിലുണ്ടായിരുന്നത്. അന്ന് വളരെ പ്രശസ്തി നേടിയ സല്‍ക്കാരമായിരുന്നു ഇത്. ബംഗാളില്‍ ആ സമയം മമത ബാനര്‍ജിയുടെ ഏറ്റവും വലിയ എതിരാളിയും സിപിഎമ്മായിരുന്നു. എന്നാല്‍ ആ സല്‍ക്കാരത്തിന് ശേഷം സിപിഎമ്മിന്റെ പൊടിപോലും ബംഗാളില്‍ ഉണ്ടായിട്ടില്ല. ഇന്ന് അവര്‍ വട്ടപൂജ്യമാണ്. മമതയോട് നേതാക്കള്‍ കൂടുതല്‍ അടുത്തതും എന്നാല്‍ ക്രെഡിബിളായിട്ടുള്ള പ്രതിപക്ഷമാവാന്‍ സാധിക്കാത്തതും സിപിഎമ്മിന്റെ വീഴ്ച്ചയായിരുന്നു.
മമത അന്ന് ബിമന്‍ ബോസിനെ കണ്ടത് മറ്റൊരു കാര്യത്തിനായിരുന്നു. ബിജെപിയുടെ ശക്തി വര്‍ധിച്ച് വരുന്നുവെന്ന് മമത ബോസിനെ അറിയിച്ചിരുന്നു. സിപിഎമ്മിനെ ശക്തിപ്പെടുത്തി, അവരുടെ പ്രവര്‍ത്തകരെ ബിജെപി ക്യാമ്പിലേക്ക് പോകുന്നത് തടയണമെന്നും മമത നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ യോഗം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടു. പാര്‍ട്ടിയില്‍ നിന്ന് സകലരും ബോസിനെയാണ് കുറ്റപ്പെടുത്തി. മമതയോടുള്ള നിലപാട് മയപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. സുജോയ് ചക്രവര്‍ത്തി മമത സിപിഎമ്മിനെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപിച്ചത്. എന്നാല്‍ മമതയുടെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്ന് പിന്നീട് വ്യക്തമാക്കി. പാര്‍ട്ടിക്ക് ഇപ്പോള്‍ അടിത്തറ പോലും ബംഗാളില്‍ ഇല്ല.
അതേസമയം നിലവില്‍ ദിലീപ് ഘോഷ് ബംഗാള്‍ ബിജെപിയില്‍ അസ്വസ്ഥനാണ്. സംസ്ഥാന അധ്യക്ഷ പദവി നഷ്ടമായി. കേന്ദ്ര മന്ത്രി പദവും ലഭിച്ചില്ല. കേന്ദ്ര നേതൃത്വമാണെങ്കില്‍ സുവേന്ദു അധികാരിയെ പൂര്‍ണമായി വിശ്വസിച്ചിരിക്കുകയാണ്. അതുകൊണ്ട് ദിലീപ് ഘോഷിനെ നേതൃത്വവുമായി പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ബംഗാളില്‍ ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ദിലീപ് ഘോഷാണെന്നതില്‍ തര്‍ക്കമില്ല. പ്രതിപക്ഷ നേതാവായി സുവേന്ദുവിനെ നിയമിച്ചതിലും ഘോഷ് അസ്വസ്ഥനാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിജെപിക്കുള്ളില്‍ ഉയര്‍ന്ന പേരായിരുന്നു ദിലീപ് ഘോഷിന്റേത്. എന്നാല്‍ സുവേന്ദു വന്നതോടെ അതെല്ലാം അസ്തമിച്ചിരിക്കുകയാണ്.
ദിലീപ് ഘോഷ് ഒരിക്കല്‍ മമതയുടെ വിശ്വസ്തനായിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോയ ശേഷം ഇതുവരെ പരസ്പരം ഇവര്‍ ഒരുമിച്ച് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മമതയുടെ ക്ഷണം ബിജെപി കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ബിജെപി ഉന്നയിച്ച കാര്യങ്ങള്‍ ദിലീപ് ഘോഷുമായി സംസാരിക്കാനാണ് ക്ഷണമെന്ന് തൃണമൂല്‍ പറയുന്നത്. ഇത് സുവേന്ദു അധികാരിക്കുള്ള അടി കൂടിയാണ്. ബിജെപി ക്യാമ്പിനെ വിഭജിച്ച് നിര്‍ത്തുക എന്ന തന്ത്രവും മമതയ്ക്കുണ്ട്. ദിലീപ് ഘോഷിനോട് ഈ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സുവേന്ദു ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദിലീപ് ഘോഷ് ഈ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
സുവേന്ദു അധികാരിയുടെ വിശ്വസ്തന്‍ അടുത്ത ബിജെപി അധ്യക്ഷനാവുമെന്ന് ഉറപ്പാണ്. ഇതിന് വേണ്ടി ഒരു വിലപേശല്‍ തന്ത്രം കൂടിയാണ് ദിലീപ് ഘോഷ് നടത്തുന്നത്. സല്‍ക്കാരത്തില്‍ പങ്കെടുത്താല്‍ അതോടെ ബിജെപിയില്‍ വിള്ളലുണ്ടെന്ന് പരസ്യമായി എല്ലാവരും അറിയും. അതാണ് മമതയ്ക്ക് വേണ്ടതും. അതേസമയം ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണം അനുവദിച്ച കല്‍ക്കത്ത ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തൃണമൂല്‍ തീരുമാനിച്ചിരിക്കുന്നത്. കേസില്‍ തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ തീരുമാനം.












Click it and Unblock the Notifications