ഭവാനിപൂരില്‍ കളി തുടങ്ങി മമത, ബംഗാളില്‍ ബിജെപി എതിരാളിയേ അല്ല..... ആദ്യ ഒളിയമ്പ് ഇങ്ങനെ
ദില്ലി: ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പിനായി കളത്തിലിറങ്ങി മമത ബാനര്‍ജി. പ്രചാരണം ആരംഭിച്ച് മണ്ഡലത്തെയാകെ അവര്‍ ഇളക്കി മറിച്ചിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് നേതാക്കളുടെ വലിയൊരു ഒഴുക്ക് തന്നെ തൃണമൂലിലേക്ക് വന്ന് കൊണ്ടിരിക്കുന്ന സമയത്താണ് മമതയുടെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അതേസമയം ഇവിടെ മത്സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാവുമോ എന്ന ഭയമാണ് ബിജെപിക്കുള്ളത്. അതുമല്ലെങ്കില്‍ സുവേന്ദു അധികാരിയെ മത്സരിപ്പിക്കാനുള്ള പ്ലാനും ബിജെപി നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ നന്ദിഗ്രാമിലെ ചരിത്ര വിജയത്തെ കൈവിടാനില്ലെന്ന് സുവേന്ദു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മമതയോട് ഭവാനിപൂരില്‍ തോറ്റാല്‍ അത് രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുമെന്ന് സുവേന്ദുവിന് അറിയാം.

നന്ദിഗ്രാമില്‍ മമതയെ വീഴ്ത്തിയത് കൊണ്ട് മാത്രമാണ് ബംഗാള്‍ ബിജെപിയുടെ മുഖമായി സുവേന്ദു മാറിയത്. പല നേതാക്കളും ഇതില്‍ അതൃപ്തരാണ്. പ്രധാന കാരണമായി പറയുന്നത്, തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പാര്‍ട്ടിയിലേക്ക് എത്തിയ സുവേന്ദു പ്രതിപക്ഷ നേതാവായതിനെ കുറിച്ചാണ്. ബംഗാളില്‍ നിന്നുള്ള കേന്ദ്ര മന്ത്രി സ്ഥാനം വരെ സുവേന്ദു പറഞ്ഞത് പ്രകാരമാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയത്. ഈ സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ മമത കഴിഞ്ഞാല്‍ ഏറ്റവും കരുത്തനായ നേതാവുമാണ് സുവേന്ദു. പക്ഷേ മമതയ്‌ക്കെതിരെ വീണ്ടും മത്സരിക്കുമ്പോള്‍ നന്ദിഗ്രാം ആവര്‍ത്തിക്കാന്‍ പറ്റുമോ എന്ന ഭയം സുവേന്ദുവിനുണ്ട്.
നമ്മള്‍ ഈ തിരഞ്ഞെടുപ്പ് വിജയിക്കും. വെറും എലിക്കുട്ടികളായിട്ടല്ല, പുലിക്കുട്ടികളെ പോലെ നമ്മള്‍ ഇത് ജയിച്ചിരിക്കുമെന്ന് മമത പറഞ്ഞു. വന്‍ ഭൂരിപക്ഷം തന്നെ നേടുമെന്ന് ഉറപ്പിച്ചുള്ള മമതയുടെ പ്രഖ്യാപനമായിരുന്നു ഇത്. ബിജെപി തനിക്കെതിരെ ഗൂഢാലോചനകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്ന് മമത ആരോപിച്ചു. ദുര്യോധനനും ദുഷാസനും മുകളിലുള്ള ദുഷ്ടശക്തികള്‍ ഇവിടെയുണ്ട്. അവരുടെ ഗൂഢാലോചന കാരണം തനിക്ക് നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കേണ്ടി വന്നു. എന്നാല്‍ അത് ഞാന്‍ സന്തോഷവതിയാണ്. എന്റെ സ്വന്തം തട്ടകത്തില്‍ ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. ഇവിടെയാണ് ഇനി മത്സരമെന്നും മമത വ്യക്തമാക്കി.
Recommended Video
വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്
ഭവാനിപൂര്‍ തൃണമൂലിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ്. മമത ബാനര്‍ജി ഇവിടെ നിന്ന് രണ്ട് തവണ വിജയിച്ചിട്ടുമുണ്ട്. നേരത്തെ ശോഭന്‍ദേവ് ചധോപധ്യായയാണ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. മമത മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മണ്ഡലമൊഴിയാന്‍ ചധോപധ്യായ തയ്യാറാവുകയായിരുന്നു. ഭവാനിപൂരില്‍ 48 ശതമാനം വോട്ടിനാണ് 2016ല്‍ മമത ജയിച്ചത്. എന്നാല്‍ 2011നെ അപേക്ഷിച്ച് വോട്ട് ശതമാനം കുറഞ്ഞിരുന്നു. 2011ല്‍ 77.46 ശതമാനം വോട്ടും മമതയ്ക്കാണ് ലഭിച്ചത്. ജനങ്ങള്‍ കൂടുതലായി വോട്ട് ചെയ്യാന്‍ വരണം. കാരണം ഗൂഢാലോചന വന്‍ തോതില്‍ നടക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് ഒരു വെല്ലുവിളി. 2024ലേക്കുള്ള ചവിട്ടുപടിയായിരിക്കുമെന്നും മമത പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ 3000 വോട്ടിന്റെ ലീഡ് മാത്രമാണ് മമതയ്ക്കുണ്ടായിരുന്നത്. സമീപ മണ്ഡലമായ റഷ്ബീഹാരിയില്‍ 5000 വോട്ടിന് പിന്നിലായിരുന്നു തൃണമൂല്‍.












Click it and Unblock the Notifications