അനന്തരവനുമായി തെറ്റി മമത, എല്ലാത്തിനും കാരണം പ്രശാന്ത്, മിഷന്‍ 2024 പൊളിഞ്ഞ് തൃണമൂല്‍
ദില്ലി: ജയിപ്പിക്കാനായി ഒരാളെ വിളിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഒന്നാകെ പ്രതിസന്ധിയിലാണ്. സീനിയേഴ്‌സും യുവ നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതിരൂക്ഷമായിരിക്കുകയാണ്. മമത ബാനര്‍ജി സ്വന്തം അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി വളരെ അകന്നിരിക്കുകയാണ്. തൃണമൂല്‍ ഇതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും വാസ്തവം ഇതിലുണ്ട്.
സിദ്ദുവിനെ കൊണ്ട് തോറ്റു, രാഹുല്‍ പറഞ്ഞിട്ടും അടങ്ങുന്നില്ല, അമൃത്‌സറില്‍ പാലം വലിക്കും?
പ്രശാന്ത് കിഷോറും ഐപാക്കും വന്ന ശേഷം മമതയുടെ ടീമിനെ വെട്ടിനിരത്താനുള്ള നീക്കമാണ് അഭിഷേക് നടത്തിയത്. ആദ്യമൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചെങ്കിലും, ഇത് പരിധി വിട്ടതോടെ മമത തന്നെ ഇടപെട്ടു. സീനിയേഴ്‌സിന്റെ പക്ഷം പിടിച്ചിരിക്കുകയാണ് അവര്‍. പ്രശാന്ത് തൃണമൂലുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അത് 2024ലേക്കുള്ള തൃണമൂലിന്റെ പ്ലാനുകളെ തകര്‍ത്തിരിക്കുന്നത്.

അഭിഷേക് ബാനര്‍ജി പാര്‍ട്ടിക്കുള്ളില്‍ തുറന്ന പോരിന് ധൈര്യം കാണിക്കുന്നത് തന്നെ പ്രശാന്ത് കിഷോര്‍ ഉള്ളത് കൊണ്ടാണ്. പാര്‍ട്ടിയില്‍ താനാണ് വലുതെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് അഭിഷേക് നടത്തുന്നത്. 2024 മുന്നില്‍ കണ്ടാണ് അഭിഷേക് നീക്കങ്ങള്‍ നടത്തുന്നത്. ഇതില്‍ പ്രതിപക്ഷത്തിന് ആവശ്യമായ സീറ്റ് സ്വരൂപിക്കാനായാല്‍ വലിയ ലക്ഷ്യം അഭിഷേകിന് മുന്നിലുണ്ട്. ആദ്യമായി മമതയെ ദേശീയ തലത്തിലേക്ക് മാറ്റുകയാണ്. ഇത് നടന്നാല്‍ ബംഗാളില്‍ വന്‍ ശക്തിയാവാന്‍ അഭിഷേകിന് സാധിക്കും. നിലവില്‍ പ്രതിപക്ഷം പോലും ദുര്‍ബലമായ സാഹചര്യത്തില്‍ ബിജെപിയെ അടക്കം ഭയപ്പെടേണ്ടതുമില്ല.

അഭിഷേക് മികച്ച നേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ബിജപി ഇത്തരം സഖ്യം ഉണ്ടാക്കണമെങ്കില്‍ സാധാരണ നേതൃത്വ മികവ് പോര. പ്രശാന്ത് കിഷോറും അഭിഷേകും നല്ല ജോഡികളാണ്. ഇവര്‍ക്ക് ദേശീയ തലത്തില്‍ ആ സഖ്യം സാധ്യമാകാനാവും. പക്ഷേ ഈ ലക്ഷ്യത്തിനാണ് ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്. തൃണമൂലില്‍ ഒറ്റയ്ക്ക് അധികാരം പിടിക്കാനുള്ള അഭിഷേകിന്റെ നീക്കത്തെ സീനിയര്‍ നേതാക്കളെല്ലാം എതിര്‍ത്തു. ഒരു പോസ്റ്റ് ഒരു പദവി എന്ന തീരുമാനം അതിലേറെ പ്രശ്‌നമായി. സീനിയര്‍ നേതാക്കളുടെ നിര്‍ദേശങ്ങളെല്ലാം സ്ഥാനാര്‍ത്ഥി പട്ടിക പരിഗണിക്കുമ്പോള്‍ തള്ളി. ജനപ്രീതിയുള്ളവരെ ഒഴിവാക്കി അഭിഷേകിനും പ്രശാന്തിനും താല്‍പര്യമുള്ളവരെ നിയമിച്ചത് വലിയ പ്രശ്‌നമായി.

അഭിഷേകിന്റെ നയങ്ങളാണ് തൃണമൂലിനെ ഇപ്പോള്‍ നയിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വജനപക്ഷപാതം എന്ന വാദമൊക്കെ അഭിഭേഷ് പൊളിച്ചു. മമത കഴിഞ്ഞാല്‍ ബംഗാളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചത് അഭിഷേകാണ്. വളരെ സൂക്ഷിച്ചാണ് ഓരോ പ്രസ്താവനയും നടത്തുക. അതുകൊണ്ട് വിവാദങ്ങളും കുറവാണ്. മമതയുടെ കുടുംബത്തില്‍ നിന്ന് ഇത്രയും കൊല്ലം കഴിഞ്ഞാണ് ഒരാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. തന്റെ പാരമ്പര്യം ഉയര്‍ത്തി പിടിക്കാനാവുക അഭിഷേകിനാണെന്ന് മമതയ്ക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് പ്രശാന്തിനെ ഒഴിവാക്കാന്‍ മമത ശ്രമിക്കുന്നത്. അഭിഷേകിനെ കൂടെ നിര്‍ത്താന്‍ അതാണ് ഏറ്റവും നല്ല മാര്‍ഗം.

പത്ത് വര്‍ഷത്തിനിടെ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ പഠിച്ച് രണ്ടാമനായിരിക്കുകയാണ് അഭിഷേക്. ഏറ്റവും ഞെട്ടിച്ച കാര്യം സുവേന്ദു അധികാരിയെ പ്രചാരണത്തില്‍ അഭിഷേക് അവഗണിച്ച രീതിയായിരുന്നു. സുവേന്ദുവിന് ഒടുവില്‍ അഭിഷേകിനെ ടാര്‍ഗറ്റ് ചെയ്യേണ്ടി വന്നു. സൊനാലി ഗുഹയൊക്കെ പാര്‍ട്ടി വിട്ടത് വെറും പദവിക്ക് വേണ്ടി മാത്രമാണെന്നും അഭിഷേക് പറയുന്നു. എന്തെങ്കിലും അടിത്തറയില്ലാത്തവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്നാണ് അഭിഷേകും പ്രശാന്തും ചേര്‍ന്ന് തീരുമാനിച്ചത്. ഇത്തരം ജനപ്രീതിയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ജനവിരുദ്ധ വികാരത്തെ കൂടുതലായി കൊണ്ടുവരാന്‍ മാത്രമാണ് സഹായിക്കുകയെന്നാണ് വിലയിരുത്തല്‍.

അഭിഷേക് 2024ല്‍ വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നല്ല പരിചയസമ്പത്തുള്ള രാഷ്ട്രീയക്കാരനായി അദ്ദേഹം മാറുമെന്ന് ഉറപ്പാണ്. മമതയ്ക്ക് 77 വയസ്സിനടുത്ത് പ്രായവും ആ സമയത്തുണ്ടാവും. അഭിഷേകിന്റെ പട്ടാഭിഷേകത്തെ തടയാന്‍ മമതയ്ക്കും സാധിക്കില്ലെന്ന് ഉറപ്പാണ്. നിലവിലെ പിണക്കം മമതയും അഭിഷേകും പരിഹരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ പ്രശാന്ത് പുറത്തേക്ക് പോയാല്‍ മിഷന്‍ 2024 ഒരിക്കലും നടക്കാന്‍ പോകുന്നില്ല. രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളുടെയും വോട്ടിംഗ് നില കൃത്യമായി പ്രശാന്തിന് അറിയാം. തൃണമൂലിനെ സഹായിക്കാന്‍ പോകുന്നതും ആ ഡാറ്റയാണ്.












Click it and Unblock the Notifications