വെടിക്കെട്ടിന് തിരികൊളുത്താന്‍ മമത ദില്ലിയില്‍; തിരക്കിട്ട ചര്‍ച്ചകള്‍, മോദിയെ കാണുന്നത് 2 ആവശ്യങ്ങള്‍ക്ക്
ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദില്ലി സന്ദര്‍ശനം വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍കള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ മമത ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണിത്. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകണം എന്നാണ് മമതയുടെ നിലപാട്.
ഇന്ന് ദില്ലിയില്‍ അവര്‍ കോണ്‍ഗ്രസ് നേതാക്കളെ കാണും. മൂന്ന് ദിവസം ദില്ലിയില്‍ തങ്ങുന്ന മമത പ്രധാനമന്ത്രി, രാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്ക് പുറമെ സോണിയ ഗാന്ധിയെയും മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും കാണുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് ശേഷം ആദ്യമായിട്ടാണ് മമത ദില്ലിയിലെത്തിയിരിക്കുന്നത്. മൂന്ന് കോണ്‍ഗ്രസ് നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ന് മമത കാണുന്നുണ്ട്. 2 മണിക്ക് കമല്‍നാഥുമായി ചര്‍ച്ച നടത്തുന്ന മമത മൂന്ന് മണിക്ക് ആനന്ദ് ശര്‍മയെ കാണും. 4 മണിക്ക് മോദിയുമായും 6.30ന് അഭിഷേക് മനു സിങ്വിയുമായും ചര്‍ച്ച നടത്തും.

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പ്രധാന പോര് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടും മമതയും തമ്മിലായിരുന്നു. മികച്ച വിജയം നേടിയ ശേഷം ദില്ലിയിലെത്തി മമത മോദിയെ കാണുന്നത് ആദ്യമായിട്ടാണ്. രണ്ടു ആവശ്യങ്ങളാണ് പ്രധാനമായും മമത ഉന്നയിക്കുക. ഒന്ന് ബംഗാളിന് വാക്‌സിന്‍ അനുവദിക്കുന്ന കാര്യമാണ്. മറ്റൊന്ന് ജിഎസ്ടി വിഹിതം ലഭ്യമാക്കണമെന്നും.

നാളെ ഉച്ച ഭക്ഷണത്തിന് ശേഷമാണ് മമത സോണിയ ഗാന്ധിയെ കാണുക. രാജ്യം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയാകും അത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ക്കുന്ന സാഹചര്യത്തിലേക്കാണ് ചര്‍ച്ചകള്‍ വരുന്നത്. അങ്ങനെ സംഭവിച്ചാല്‍ ദേശീയ തലത്തില്‍ ബിജെപിക്ക് പ്രധാനമായും നേരിടേണ്ടി വരിക ഈ സഖ്യത്തെ ആയിരിക്കും.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും മമതയെ കാണാനെത്തുമെന്നാണ് വിവരം. ദില്ലിയിലെത്തിയ ഉടനെ മമത ആദ്യം കാണുന്നത് മാധ്യമപ്രവര്‍ത്തകര്‍ വിനീത് നാരായണനെയാണ്. ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ ആരോപണം നേരിട്ട ജെയ്ന്‍ ഹവാല അഴിമതിയെ കുറിച്ച് പുസ്തകം എഴുതിയ വ്യക്തിയാണ് വിനീത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമതയെ കഴിഞ്ഞാഴ്ച തിരഞ്ഞെടുത്തിരുന്നു. നിലവില്‍ മമത പാര്‍ലമെന്റംഗമല്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍. ബംഗാളിനപ്പുറം ദില്ലിയും മമത ലക്ഷ്യമിടുന്നു എന്ന സൂചനയാണിത്. ഇതിന്റെ തുടക്കമെന്നോണം നിരവധി പ്രതിപക്ഷ നേതാക്കളുമായി അവര്‍ ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് പി ചിദംബരം എന്നിവരുമായുള്ള ചര്‍ച്ചയില്‍ മമത പ്രധാനമായും പ്രതിപക്ഷ ഐക്യത്തെ കുറിച്ചാണ് സംസാരിച്ചത്. ഭിന്നതകള്‍ മാറ്റിവച്ചില്ലെങ്കില്‍ ജനം മാപ്പ് തരില്ലെന്നും മമത വ്യക്തമാക്കി. ഡിഎംകെയുടെ തിരുച്ചി ശിവ, ടിആര്‍എസ് നേതാവ് കേശവ് റാവു, ആര്‍ജെഡി നേതാവ് മനോജ് ഝാ, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, എസ്പിയുടെ രാം ഗോപാല്‍ യാദവ്, ജയ ബച്ചന്‍, എഎപിയുടെ സഞ്ജയ് സിങ്, ശിരോമണി അകാലിദളിന്റെ ബല്‍വീന്ദര്‍ സിങ് ബന്ദര്‍ എന്നിവരുമായും മമത ചര്‍ച്ച നടത്തി.

ഒരുപക്ഷേ, മമത പാര്‍ലമെന്റ് സന്ദര്‍ശിക്കുമെന്നാണ് വിവരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരുമായും ചര്‍ച്ച നടത്താനും മമതയ്ക്ക് ആലോചനയുണ്ട്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായിരിക്കും ഇവരുമായുള്ള ചര്‍ച്ചയില്‍ വിഷയമാകുക എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications