Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത കയറിവരുമ്പോള്‍ തകര്‍ന്നടിയുന്നത് ആര്? കോണ്‍ഗ്രസ് ചിരിച്ചുതള്ളാന്‍ കാരണം, ലക്ഷ്യം രണ്ട്!!

ന്യൂഡല്‍ഹി: ബംഗാളില്‍ മികച്ച വിജയം മൂന്നാം തവണയും നേടിയ മമത ബാനര്‍ജി ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന നേതാവായി മാറുകയാണ്. മമതയുടെ മുന്നേറ്റത്തില്‍ തകര്‍ന്നടിയുന്നത് പ്രധാനമായും കോണ്‍ഗ്രസ് തന്നെ. ആശയപരമായുള്ള യോജിപ്പും ബിജെപിയില്‍ ചേരുന്നതിനുള്ള തടസവുമാണ് പല കോണ്‍ഗ്രസ് നേതാക്കളെയും തൃണമൂലിലെത്തിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളാണ് മമതയ്‌ക്കൊപ്പം ചേര്‍ന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഈ കളംമാറ്റത്തെ നിസാരവല്‍ക്കരിക്കുകയാണ്. അതിന് കാരണമുണ്ട്. പക്ഷേ, മമത ഡല്‍ഹി ലക്ഷ്യമിട്ട് ഇപ്പോള്‍ തന്നെ നീക്കം തുടങ്ങുമ്പോള്‍ പ്രകടമാകുന്ന ഈ മാറ്റങ്ങളില്‍ ലക്ഷ്യങ്ങള്‍ രണ്ടാണ്....

1

ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള ത്രിപുര, അസം, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് മമത ബാനര്‍ജി ആദ്യം ലക്ഷ്യമിടുന്നത്. അതൊടൊപ്പം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മമതയുടെ ലക്ഷ്യമാണ്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സ്വാഭാവികമായും മമതയുടെ വരവ് ക്ഷീണം ചെയ്യും. അതേസമയം, മമതയാണ് മോദിയെ നേരിടാന്‍ കഴിവുള്ള വ്യക്തി എന്ന തോന്നലുണ്ടാക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാതി വിജയിച്ചിട്ടുണ്ട്.

2

നേരത്തെ മോദിക്കെതിരെ പ്രതിപക്ഷം മുന്നില്‍ നിര്‍ത്തിയത് രാഹുല്‍ ഗാന്ധിയെ ആയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ രാഹുല്‍ പിന്നാക്കം പോയിട്ടുണ്ട്. അതേസമയം തന്നെയാണ് നരേന്ദ്ര മോദി-അമിത് ഷാ-ജെപി നദ്ദ എന്നിവരെ നേരിട്ട് ബംഗാളില്‍ മമത മൂന്നാം ജയം നേടിയത്. ഇതിന് ശേഷമാണ് മമത ഡല്‍ഹി ലക്ഷ്യമിട്ടുള്ള നീക്കം തുടങ്ങിയത്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ് മമതയ്ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത്.

3

ഹരിനായിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍, ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്, അസമില്‍ നിന്നുള്ള മഹിളാ കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ്, ഗോവയിലെ മുന്‍ മുഖ്യമന്ത്രി ലുസിരോ ഫലീറോ, നടി നഫീസ അലി എന്നിവരെല്ലാം ആഴ്ചകള്‍ക്കിടെയാണ് കോണ്‍ഗ്രസ് വിട്ടതും തൃണമൂലില്‍ ചേര്‍ന്നതും. ഇവരെല്ലാം പാര്‍ട്ടി വിട്ടിട്ടും കോണ്‍ഗ്രസിന് ഒരു കുലുക്കവുമില്ലാതിരിക്കാന്‍ കാരണം വേറെയാണ്.

4

കോണ്‍ഗ്രസിന്റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തിലുള്ളവരല്ല രാജിവച്ചവര്‍. സുഷ്മിത ദേവ് മാത്രമാണ് കോണ്‍ഗ്രസിന് നഷ്ടമായി കരുതാവുന്നത്. സുഷ്മിതയാകട്ടെ, കോണ്‍ഗ്രസുമായുള്ള എല്ലാ സഹകരണവും നിലനിര്‍ത്തി മുന്നോട്ട് പോകുമെന്ന് പ്രതികരിച്ചിട്ടുമുണ്ട്. ഇതെല്ലാമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടക്കുന്ന രാജിയില്‍ അമ്പരപ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ കാരണം. അതേസമയം, മേഘാലയയില്‍ 12 എംഎല്‍എമാര്‍ രാജിവച്ചത് ആ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ അപ്രസക്തമാക്കി എന്ന് പറയാതിരിക്കാനാകില്ല.

5

കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്ന പ്രചാരണത്തിന് ബലം കൊടുക്കുന്നതാണ് മമതയുടെ നീക്കം. നേതാക്കള്‍ കൂട്ടത്തോടെ തൃണമൂലില്‍ ചേരുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല, നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ എടുത്തുകാട്ടുന്ന ശ്രമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരു ഭാഗത്ത് നടത്തുന്നുമുണ്ട്. രാജ്യത്തെ രാഷ്ട്രീയ ചിത്രം മാറ്റിയെടുക്കുകയാണ് പ്രശാന്ത് കിഷോറിന്റെ തന്ത്രം.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

രാഹുല്‍ ഗാന്ധി മോദിയെ നേരിടാന്‍ ശേഷിയുള്ള വ്യക്തിയല്ല എന്നാണ് രാജിവച്ച പല കോണ്‍ഗ്രസ് നേതാക്കളും പലപ്പോഴായി പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസ് തളര്‍ന്നുവെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ മാത്രമേ ആ വിടവിലേക്ക് കയറിനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കൂ എന്നതാണ് സത്യം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മമത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാതെ മടങ്ങിയതും കോണ്‍ഗ്രസിനെ നിസാരമാക്കുന്നതിന്റെ ഭാഗമാണത്രെ.

7

ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കുന്നതില്‍ മമത നടത്തുന്ന നീക്കവും ഇതിനിടെ ശ്രദ്ധേയമാണ്. ശിവസേന, സമാജ്‌വാദി പാര്‍ട്ടി, ഡിഎംകെ, ടിആര്‍എസ് എന്നീ കക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ട് മമത. കോണ്‍ഗ്രസിന്റെ പ്രതലം തൃണമൂല്‍ പിടിച്ചാലും സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ പ്രയാസപ്പെടും. വോട്ട് ബാങ്ക് ശക്തിപ്പെടുത്തുന്നതും തൃണമൂലിന് വലിയ വെല്ലുവിളിയാകും. അതേസമയം, പാര്‍ട്ടി നേതാക്കളുടെ രാജിയില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെങ്കിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുന്ന മമതയുടെ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+