കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഗുണ്ടകളെ സ്ത്രീകള്‍ അടിച്ചോടിക്കണം, തന്ത്രം ഉപദേശിച്ച് മമത, സുവേന്ദു വഞ്ചകനെന്നും ദീദി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപി പുറത്ത് നിന്ന് ഗുണ്ടകളെ ബംഗാളിലേക്ക് കൊണ്ടുവരുന്നുവെന്ന് മമതാ ബാനര്‍ജി. ജനങ്ങളെ ഉപദ്രവിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇവരെ ബംഗാളില്‍ സ്ത്രീകള്‍ നേരിടണം. അടുക്കളയിലെ പാത്രങ്ങള്‍ ഉപയോഗിച്ച് ഇവരെ നേരിടണമെന്നും മമത ഉപദേശിച്ചു. പശ്ചിമ മിഡ്‌നാപൂരിലെ നാരായണ്‍ഗഡ്, പിംഗ്ല തുടങ്ങിയ ഇടങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ബിജെപിക്കെതിരെ മമത രംഗത്ത് വന്നത്. സുവേന്ദു അധികാരിയും അദ്ദേഹത്തിന്റെ കുടുംബവും ചതിയന്മാരാണ്. കഴിഞ്ഞ ദിവസം ആ കുടുംബത്തിലെ ഒരംഗം വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്നത് കണ്ടിരുന്നുവെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

1

അധികാരി സഹോദരന്മാരിലൊരാള്‍ പണം വിതരണം ചെയ്തപ്പോള്‍, സ്ത്രീകളാണ് അയാളെ പിടിച്ചത്. പോലീസിനോട് അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. 30 ഗുണ്ടകളെയാണ് കഴിഞ്ഞ ദിവസം ഈ സ്ത്രീകള്‍ പോലീസിന് കൈമാറിയത്. ഇവരെല്ലാം ബിജെപി പുറത്ത് നിന്ന് കൊണ്ടുവന്നവരാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിയുമ്പോള്‍ തന്നെ ബിജെപിയുടെ വിധി തീരുമാനിക്കപ്പെടുമെന്നും മമത വ്യക്തമാക്കി. ബിജെപിക്ക് ആധിപത്യമുള്ള ഇടത്തേക്കാണ് അവര്‍ ഗുണ്ടകളെ ഇറക്കുന്നത്. അടുക്കളയില്‍ നിന്ന് പാത്രങ്ങളുമായി ഇറങ്ങി ഇവരെ നേരിടണമെന്ന് മാത്രമാണ് ഞാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നതെന്ന് മമത പറഞ്ഞു.

Recommended Video

cmsvideo
Election 2021-രമയിലൂടെ തകരുമോ വടകരയിലെ സോഷ്യലിസ്റ്റ് കുത്തക? | Oneindia Malayalam

ബംഗാളില്‍ സത്യസന്ധമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പിക്കണം. ദില്ലിയിലുള്ള അമിത് ഷായ്ക്ക് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. താന്‍ നന്ദിഗ്രാം മണ്ഡലത്തില്‍ തന്നെയുണ്ടാവും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇവിടം വിട്ട് പോകില്ല. കാരണം രാജ്യദ്രോഹികളുടെ പ്രവര്‍ത്തനം ഏത് തരത്തിലാണെന്ന് പറയാനാവില്ല. അവരെ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു. മമത നന്ദിഗ്രാമില്‍ നിന്നാണ് സുവേന്ദു അധികാരിക്കെതിരെ മത്സരിക്കുന്നത്. കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്.

ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം

ബംഗാളില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മുപ്പത് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിന് നടക്കും. നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലാണ്. അധികാരി കുടുംബത്തിലെ മൂന്ന് പേരാണ് തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് സുവേന്ദുവുമായി കടുത്ത മത്സരത്തിന് മമത ഒരുങ്ങിയത്. മമതയുടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ മണ്ഡലം കൂടിയാണ് നന്ദിഗ്രാം. അധികാരി കുടുംബത്തിന് ഏറ്റവും നല്ല പദവികള്‍ ഞാന്‍ നല്‍കിയിരുന്നു. പക്ഷേ അവര്‍ തൃണമൂലിനെ വഞ്ചിച്ചു. ഇപ്പോഴവര്‍ ബിജെപിക്കൊപ്പമാണ്. പണത്തിന് മുന്നില്‍ അവര്‍ സ്വാധീനിക്കപ്പെട്ടെന്നും മമത ആരോപിച്ചു.

English summary
mamata banerjee says women voters will beat bjp goons with utensils
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X