Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കൂടുതലൊന്നും പറയുന്നില്ല, പ്രതിപക്ഷ ഐക്യത്തെ സൂചിപ്പിച്ച് മമത

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലത്തിന് പിന്നാലെ പ്രതിപക്ഷത്തിനതെിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് അവര്‍ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസിനും, സിപിഎമ്മിനുമെതിരെ പരാമര്‍ശം കടുപ്പിക്കാന്‍ മമത തയ്യാറായില്ല. പ്രതിപക്ഷ ഐക്യം മുന്നില്‍ കണ്ടാണ് മമത പരാമര്‍ശം മുമ്പത്തെ പോലെ കടുപ്പിക്കാതിരുന്നത്.

രാം, ഷാം, ബാം എന്നിങ്ങനെയാണ് മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളെയും മമത വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങള്‍ക്കും ജീവഹാനിക്കും കാരണക്കാര്‍. സിപിഎമ്മിനും കോണ്‍ഗ്രസിനും വിരുദ്ധ സ്വഭാവമാണ് ഉള്ളതെന്നും മമത ആരോപിച്ചു.കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ തന്നെ അധിക്ഷേപിക്കുകയായാണ്. പകരം അവര്‍ക്ക് ഞാന്‍ ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്ത് നല്‍കണം. ഇതൊരിക്കലും പ്രതീക്ഷിക്കാന്‍ പാടില്ല. ശരിയായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ എന്റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടാവൂ എന്നും മമത വ്യക്തമാക്കി.

mamata-banerjee

സിപിഎമ്മിനെ കുറിച്ചോ കോണ്‍ഗ്രസിനെ കുറിച്ചോ കൂടുതലൊന്നും പറയാന്‍ ഞാന്‍ ഉദേശിക്കുന്നില്ല. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതുപോലെ കോണ്‍ഗ്രസും, സിപിഎമ്മും സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു. പരാമര്‍ശങ്ങള്‍ അതിരുവിട്ടാല്‍ സഖ്യത്തിനെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് മമത നല്‍കുന്നത്.അതേസമയം ബിജെപിയുടെ സത്യാന്വേഷണ ടീമിനെതിരെയും മമത രംഗത്ത് വന്നു.

മണിപ്പൂരും, അസമും കത്തിയെരിയുമ്പോള്‍ എവിടെയായിരുന്നു ഈ ടീം എന്ന് താന്‍അത്ഭുതപ്പെടുകയായിരുന്നുവെന്ന് മമത പരിഹസിച്ചു. എന്‍ആര്‍സിയുടെ സമയത്ത് അസമിലാകെ കലാപമുണ്ടായി. മണിപ്പൂരും അതുപോലെ പ്രശ്‌നത്തിലായിരുന്നു. എന്നാല്‍ എത്ര കമ്മീഷനുകള്‍ അവിടം സന്ദര്‍ശിച്ചു. ആരും സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ 154 ടീമുകളാണ് എത്തിയത്. ഇതെല്ലാം ബിജെപിയുടെ കമ്മിറ്റികളാണ്. അല്ലാതെ സത്യം കണ്ടെത്താന്‍ വന്ന കമ്മിറ്റികളല്ല. ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും മമത പറഞ്ഞു.

സാഹചര്യങ്ങള്‍ കൊണ്ട് ഇരകളായി പോയവരാണ് അവര്‍. പോലീസിനോട് ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത പറഞ്ഞു. നേരത്തെ രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ബംഗാളിലെത്തിയിരുന്നു. ഇവര്‍ മമതയെ വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസും, ഇടതുപക്ഷവും നിശബ്ദരായി ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. മമത ബാനര്‍ജിയോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്. 34 വര്‍ഷത്തെ ഇടതുഭരണത്തെ അവര്‍ പരാജയപ്പെടുത്തി. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ അവര്‍ വളര്‍ന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവരുടെ സര്‍ക്കാര്‍ ഇടതുപക്ഷത്തെ പോലും മറികടക്കുന്ന അക്രമമാണ് കാഴ്ച്ചവെക്കുന്നത്. സംസ്ഥാനത്താകെ അരാജകത്വമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+