ബംഗാളില്‍ മമത തന്നെ മുഖ്യമന്ത്രി; ബുധനാഴ്ച സത്യപ്രതിജ്ഞ, തിരിച്ചുവരവ് വന്‍ ശക്തിയോടെ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മെയ് അഞ്ചിന് അവര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. മൂന്നാംതവണയാണ് തുടര്‍ച്ചയായി മമത ബാനര്‍ജി ബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാവായി മമത മാറിയിരിക്കുകയാണ്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയാണ് ബംഗാളില്‍ ഇത്തവണ മമതയും തൃണമൂല്‍ കോണ്‍ഗ്രസും വിജയം നേടിയത്.

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദിഗ്രാം മണ്ഡലത്തിലാണ് ഇത്തവണ മല്‍സരിച്ചത്. എന്നാല്‍ മുന്‍ അനുയായി സുവേന്ദു അധികാരിയോട് മമത 2000ത്തില്‍ താഴെ വോട്ടുകള്‍ക്ക് തോറ്റു. ഏറെ നേരം ഉദ്വേഗ നിമിഷങ്ങളായിരുന്നു വോട്ടെണ്ണല്‍ വേളയില്‍. പലപ്പോഴും മമത മുന്നിലെത്തി. പിന്നെ സുവേന്ദു അധികാരിയും മുന്നിലെത്തി. ഒടുവില്‍ മമത ജയിച്ചുവെന്ന് വാര്‍ത്തകള്‍ വന്നു. തൃണമൂല്‍ കേന്ദ്രങ്ങളില്‍ ആഹ്ലാദം തുടങ്ങി. പിന്നീടാണ് ബിജെപി കേന്ദ്രങ്ങള്‍ സുവേന്ദു അധികാരി ജയിച്ചുവെന്ന് പ്രഖ്യാപിച്ചത്. വൈകാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പഴയ പ്രഖ്യാപനം മാറ്റി സുവേന്ദു ജയിച്ചു എന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ മമത കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം
തോറ്റെങ്കിലും മമതയ്ക്ക് മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ല. ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിച്ച് ജയിച്ചാല്‍ മതിയാകും. മമത മുഖ്യമന്ത്രി പദം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമോ എന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മമത മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചു. 200ലധികം സീറ്റ് നേടി, എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളെയും നിഷ്പ്രഭമാക്കിയാണ് മമതയുടെ വിജയം. അതുകൊണ്ടുതന്നെ ബിജെപിക്കെതിരേ ദേശീയതലത്തില്‍ പ്രധാന നേതാവായി മാറുകയാണ് മമത. പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചുവരുന്ന സാഹചര്യത്തില്‍.
തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications