ഓക്‌സിജനും മരുന്നുകള്‍ക്കുമുള്ള ഇറക്കുമതി നികുതി ഒഴിവാക്കണം; മോദിക്ക് മമതയുടെ കത്ത്
കൊല്‍ക്കത്ത: കൊറോണ പ്രതിരോധത്തിന് ആവശ്യമായ ഇറക്കുമതിക്ക് നികുതി ഒഴിവാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ബംഗാളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ഓക്‌സിജനും മരുന്നുകളും ലഭ്യമാക്കി ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തണമെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു.

കൊറോണ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള ജിഎസ്ടി ഒഴിവാക്കണം. സ്വകാര്യ സംഘടനകളുടെയും ഏജന്‍സികളുടെയും സഹായം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണം. ഒട്ടേറെ സന്നദ്ധ സംഘടനകളും സ്വകാര്യ സംഘങ്ങളും സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നികുതി ഒഴിവാക്കിയാല്‍ ചെലവ് കുറയും. ഇതിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുക്കണം. മരുന്നുകള്‍ക്കും മറ്റും വലിയ തോതില്‍ ആവശ്യം വരുന്ന സമയമാണ്. കേന്ദ്രം ഉദാരമായ നിലപാട് സ്വീകരിച്ചാല്‍ സഹായം സംസ്ഥാനങ്ങളിലെത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
കൊറോണ വിഷയത്തില്‍ മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിന് അക്കുന്ന മൂന്നാമത്തെ കത്താണിത്. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ ബുധനാഴ്ചയ്ക്ക് ശേഷമാണ് മൂന്ന് കത്തുകള്‍ കേന്ദ്രത്തിന് മമത അയച്ചിരിക്കുന്നത്. ഓക്‌സിജന്‍ ആവശ്യപ്പെട്ടായിരുന്നു ആദ്യ കത്ത്. അതേസമയം, വിദേശത്ത് നിന്ന് വരുന്ന കൊറോണ സഹായങ്ങള്‍ക്ക് ചില നികുതികള്‍ ഒഴിവാക്കുമെന്ന് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജൂണ്‍ 30 വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി, ഹെല്‍ത്ത് സെസ് എന്നിവയും കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്.
നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications