കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ രോഗിയെ 'സ്പര്‍ശിച്ചു' ; ഒരാള്‍ അറസ്റ്റില്‍, സംഭവം ഇന്‍ഡോര്‍ യശ്വന്തരോ ആശുപത്രിയില്‍

സാജന്‍ സൊലാങ്കിയെയാണ് സിആര്‍പിസി സെക്ഷന്‍ 151 പ്രകാരം അറസ്റ്റിലായിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ മഇന്‍ഡോറിലെ മാഹാരാജ യശ്വന്തരോ ആശുപത്രിയില്‍ സ്ത്രീ രോഗിയോട് മോശമായി പെരുമാറിയ വ്യക്തി അറസ്റ്റില്‍. സാജന്‍ സൊലാങ്കിയെയാണ് സിആര്‍പിസി സെക്ഷന്‍ 151 പ്രകാരം അറസ്റ്റിലായിരിക്കുന്നത്. സന്വോഗിതാഗഞ്ചി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുറച്ച് നാളുകള്‍കക് മുമ്പ് അഡ്മിറ്റ് ചെയ്ത ഓപ്പറേഷന് വിധേയയായ ലളിത എന്ന യുവതിയെ നല്ല ഉദ്ദേശത്തോടെ അല്ലാതെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു എന്നാണ് കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലളിതയെ വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. അതിനു ശേഷം ലളിതയെ പ്രവേശിപ്പിച്ചിരുന്ന വാര്‍ഡില്‍ സാജന്‍ എത്തി. ഡോക്ടര്‍മാരില്ലാത്ത സമയത്ത് വാര്‍ഡിലെത്തി ലളിതയെ സ്പര്‍ശിക്കുകയായിരുന്നു.

Molest

പിന്നീട് വെള്ളിയാഴ്ച ഉച്ചയ്ക്ക് വാര്‍ഡിലേക്ക് കയറുകയായിരുന്ന സാജനെ രോഗിയുടെ ബന്ധുക്കള്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സാജന്‍ സൊലാങ്കി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ സ്റ്റുഡന്റാണെന്ന് തെളിഞ്ഞു. പെര്‍മിഷനില്ലാതെ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. പോലീസുമായി സംസാരിച്ച് ഇതുപോലെ ഇനി സംഭവിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വിഎസ് പാല്‍ പറഞ്ഞു.

English summary
INDORE Questions were yet again raised on security arrangement at Indore’s Maharaja Yeshwantrao Hospital, the state’s biggest government-run hospital, after a man was caught allegedly touching a female patient in an ‘inappropriate’ way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X