Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനോട് ഭാര്യ മിണ്ടുന്നില്ല; ഭാര്യയെ കാമുകനോടൊപ്പം അയച്ചു; പിന്നീട് സംഭവിച്ചതിങ്ങനെ!

ഉത്തർപ്രദേശ്: ഇനി പറയുന്നത് ഒരല്പം കൗതുകവും അപൂർവ്വതയും നിറഞ്ഞ ഒരു സംഭവത്തെക്കുറിച്ചാണ്. സിനിമകളിലും നാടകങ്ങളിലും മാത്രം കണ്ടു വരുന്ന അപൂർവ്വതയുണ്ട് ഇതിന്. വിവാഹം കഴിഞ്ഞ ശേഷവും സ്വന്തം ഭാര്യയുടെ ഇഷ്ടം മനസ്സിലാക്കി കാമുകനൊപ്പം പോകാൻ അനുവദിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു യുവാവ്. പ്രണയത്തിലുള്ള വ്യക്തിയുമായി ഒരുമിച്ച് താമസിക്കാനാണ് തൻ്റെ ആഗ്രഹമെന്ന യുവതിയുടെ മനസ്സറിഞ്ഞതോടെയാണ് യഥാർഥ ഭർത്താവ് തന്നെ ഇതിന് അവസരം ഒരുക്കി നൽകിയിരിക്കുന്നത്.

1

ഉത്തർപ്രദേശ് സ്വദേശിയും ഗുരുഗ്രാമിലെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടൻറുമാണ് പങ്കജ് ശർമ എന്ന യുവാവ്. ഇക്കഴിഞ്ഞ മേയിലാണ് കോമള്‍ എന്ന യുവതിയുമായി പങ്കജിന്‍റെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞതു മുതൽ ഭാര്യ തന്നോട് അടുപ്പം കാട്ടിയിരുന്നില്ലെന്നും തന്നെ പല ഘട്ടങ്ങളിലും ജീവിതത്തിൽ നിന്ന് പോലും അകറ്റി നിർത്തിയിരുന്നതായി പങ്കജ് പറയുന്നു. ഇത് നേരിട്ട് പല തവണ ബോധ്യപ്പെട്ടിട്ടും പ്രതികരിക്കാതിരുന്ന പങ്കജ് എന്നാൽ കഴിഞ്ഞ ദിവസം ഒരു തീരുമാനമെടുക്കുകയായിരുന്നു. ഇഷ്ടപ്പെട്ട യുവാവുമായി തന്നെ തൻ്റെ ഭാര്യ താമസിക്കണമെന്നതായിരുന്നു അത്. പങ്കജിനോടുള്ള അകൽച്ച അവസാനിക്കാതായതോടെ വിവരം തിരക്കി.

2

ഒടുവിലാണ് കോമൾ വിവരങ്ങൾ തുറന്നു പറയുന്നത്. പിന്‍റു എന്ന യുവാവുമായി പ്രണയത്തിലാണെന്നും തന്‍റെ ഇഷ്ടമില്ലാതെയാണ് പങ്കജ് എന്നയാളെ വിവാഹം കഴിച്ചതെന്നും കോമള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പങ്കജ് ഭാര്യാസഹോദരനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയാള്‍ കോമളിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പൊളിച്ചടുക്കി റെബ്ബേക്കാ... ഹൽദിക്കിടയിലും പണികൊടുത്ത് ശ്രീജിത്ത്, വൈറൽ

3

കല്യാണം കഴിഞ്ഞ അന്നു മുതല്‍ ഭാര്യ തന്നോട് അകലം പാലിച്ചിരുന്നതായി പങ്കജ് പറയുന്നു. മാത്രമല്ല കോമള്‍ തന്നോടു സംസാരിക്കുക പോലുമില്ലായിരുന്നുവെന്നും യുവാവ് പറയുന്നു. ഒടുവില്‍ കാര്യം തിരക്കിയപ്പോഴാണ് പിന്‍റു എന്ന യുവാവുമായി പ്രണയത്തിലാണെന്നും തന്‍റെ ഇഷ്ടമില്ലാതെയാണ് വിവാഹം കഴിപ്പിച്ചതെന്നും കോമള്‍ പറയുന്നത്.

4

ഇതിനെക്കുറിച്ച് പങ്കജ് ഭാര്യാസഹോദരനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയാള്‍ കോമളിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിഷയം ഗാര്‍ഹിക പീഡന സെല്ലിന് മുന്നിലെത്തുക വരെ ചെയ്തു. യുവതി ഇവിടെ നടന്ന സിറ്റിംഗിലും തൻ്റെ ആഗ്രഹത്തില്‍ ഉറച്ചുനിൽക്കുകയായിരുന്നു.

5

ഇതോടെ കാമുകനൊപ്പം ഒരുമിച്ച് താമസിക്കാന്‍ യുവതിയെ പങ്കജ് ശര്‍മ്മ അനുവദിക്കുകയായിരുന്നു. ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം തന്നെ യുവതി ജീവിക്കട്ടെയെന്നും നിലപാടെടുത്തു .തുടർന്ന് വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പങ്കജിൻ്റെ നേതൃത്വത്തിൽ തന്നെയായിരുന്നു. വെള്ളിയാഴ്ച നടന്ന പ്രിൻറുവിൻ്റെയും കോമളിൻ്റെയും കല്യാണ ചടങ്ങുകൾക്ക് ബന്ധുക്കളും പങ്കെടുത്തു.

Recommended Video

cmsvideo
    Groom starts crying after seeing bride's dance | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+