പ്രണയ വിവാഹം; ജോലിനഷ്ടപ്പെട്ട യുവാവ് ഭാര്യയുമായി വഴക്കടിച്ച് ആത്മഹത്യ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ജോലിയില്ലാതായതിനെ തുടര്‍ന്ന് ഭാര്യയുമായി വഴക്കടിച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈക്കടുത്ത് സിയോണ്‍ കൊലിവാദയിലാണ് സംഭവം. ജോലിക്കായി പലവഴിക്കും ശ്രമിച്ചിരുന്നെങ്കിലും ജോലി ശരിയായില്ലെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 മത്സരം ഉപേക്ഷിക്കുമോ?; ആരാധകര്‍ നിരാശയില്‍

കൃഷ്ണ ഗോപാല്‍ ദേവേന്ദ്ര(21)യാണ് ജോലി നഷ്ടത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായി ഇയാള്‍ വഴക്കിട്ടിരുന്നു. വഴക്കിനുശേഷം ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷവും തിരിച്ചുവരാതായതോടെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലി ഇല്ലാതായതിനെ തുടര്‍ന്ന് ഇരുവരും വഴക്കിടുന്നത് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി.

suicide

പ്രണയത്തിലായിരുന്ന ഇരുവരും രണ്ടുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. അന്ന് ഒരു റിസപ്ഷനിസ്റ്റ് ജോലിയുണ്ടായിരുന്നെങ്കിലും ആറുമാസം മുന്‍പ് ജോലി നഷ്ടപ്പെട്ടു. ഇതോടെ കുടുംബവഴക്ക് പതിവായി. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ പോയ വന്നശേഷമായിരുന്നു ആത്മഹത്യയെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

English summary
21-year-old unemployed man in Mumbai hangs himself after fighting with wife

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്