Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനഞ്ചുകാരിയായ മകളുടെ മുറിയില്‍ പുലര്‍ച്ചെ പുരുഷശബ്ദം..!! അച്ഛന്‍ ചെയ്തത് കേട്ടാല്‍...!!

മീററ്റ്: ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യമാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ചര്‍ത്താവലില്‍ കഴിഞ്ഞ ദിവസം നടന്നത്. പ്രണയത്തിന്റെ പേരില്‍ ഒരച്ഛന്‍ സ്വന്തം മകളം കഴുത്തറുത്ത് കൊന്ന് കാമുകന്റെ വീടിന് മുന്നില്‍ കൊണ്ടിട്ടു. ജബ്ബാര്‍ ഖുറേഷി എന്ന വസ്ത്രവ്യാപാരിയാണ് ഈ കൊടുംക്രൂരകൃത്യം സ്വന്തം മകളോട് ചെയ്തത്.

Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

Read Also: മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!!

മകളുടെ മുറിയിൽ പുരുഷൻ

സംഭവം ഇങ്ങനെയാണ്. ബുധനാഴ്ച പുലര്‍ച്ചെയോടെ 15 വയസ്സുകാരിയായ മകളുടെ മുറിയില്‍ നിന്നും ആരുടേയോ ശബ്ദം കേള്‍ക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. അത് ഒരു പുരുഷന്റെ ശബ്ദമാണെന്നും അവര്‍ തിരിച്ചറിഞ്ഞു.

മുറി അകത്ത് നിന്നും പൂട്ടി

മകള്‍ മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ മുറി പുറത്ത് നിന്നും പൂട്ടി. വിവരം ഭര്‍ത്താവിനെ അറിയിക്കുകയും ചെയ്തു.

ഇരുവരേയും പൂട്ടിയിട്ടു

അയല്‍പക്കത്തുള്ള പതിനേഴുകാരനായ യുവാവ് ആയിരുന്നു പെണ്‍കുട്ടിയുടെ മുറിയില്‍ ഉണ്ടായിരുന്നത്. ദില്‍നാവാസ് അഹമ്മത് എന്ന ഈ യുവാവിന്റെ വീട്ടുകാര്‍ മകനെ പൂട്ടിയിട്ടിരിക്കുന്ന വിവരം പോലീസില്‍ അറിയിച്ചു.

അച്ഛൻ കത്തിയെടുത്തു

തുടര്‍ന്ന് പോലീസ് എത്തുകയും ഖുറേഷിയുടെ എതിര്‍പ്പ് മറികടന്ന് അഹമ്മതിനെ മോചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അഹമ്മദുമായുള്ള ബന്ധത്തിനന്റെ പേരില്‍ ഖുറേഷി മകളുമായി വഴക്കിട്ടു. മകള്‍ എതിര്‍ത്തതോടെയാണ് അച്ഛന്‍ കത്തിയെടുത്തത്.

കഴുത്തറുത്ത് കൊന്നു

മകളുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ജബ്ബാര്‍ മൃതദേഹം അഹമ്മദിന്റെ വീടിന് മുന്നില്‍ കൊണ്ടുതള്ളി. ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ഖുറൈഷിയെ അറസ്റ്റ് ചെയ്തതായി പോലീസും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+