ഫ്ലാറ്റിൽ ആളനക്കമില്ല.. അകത്ത് നിന്നും ദുർഗന്ധം.. പൂട്ട് പൊളിച്ചപ്പോൾ കണ്ട കാഴ്ച!! നഗരം നടുങ്ങി
ഹൈദരാബാദ്: നഗരത്തെ ഞെട്ടിച്ച് കൊണ്ടാണ് ഹൈദരാബാദിലെ ചന്ദാനഗറില്‍ അതിക്രൂരമായ കൊലപാതകം നടന്നിരിക്കുന്നത്. കൊല്ലപ്പെട്ടത് അപര്‍ണയെന്ന യുവതിയും അഞ്ച് വയസ്സുകാരിയായ മകള്‍ കാര്‍ത്തികേയയും അപര്‍ണയുടെ അമ്മ വിജയ ലക്ഷ്മിയും. അപര്‍ണയുടെ മുന്‍ഭര്‍ത്താവാണ് ക്രൂരമായ കൊലപാതകം നടത്തിയത്. സ്വന്തം മകളെ ഉള്‍പ്പെടെ കൊലപ്പെടുത്താന്‍ മധു എന്ന മുപ്പത്തിനാലുകാരനെ പ്രരിപ്പിച്ച കാരണമറിഞ്ഞാല്‍ ഞെട്ടിപ്പോകും. മധു തന്നെയാണ് പോലീസിനോട് കൊലപാതക കാരണം വെളിപ്പെടുത്തിയത്.

വിളിച്ചിട്ട് പ്രതികരണമില്ല
ചന്ദാനഗറിലെ ഫ്‌ളാറ്റിലാണ് അപര്‍ണയും മകളും അമ്മയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് അയല്‍ക്കാരില്‍ ചിലര്‍ക്ക് ഫ്‌ളാറ്റ് അകത്ത് നിന്നും പൂട്ടിയതില്‍ അസ്വാഭാവികത തോന്നിയത്. പലതവണ വിളിച്ച് നോക്കിയിട്ടും അകത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല എന്നതും സംശയത്തിന് ഇടയാക്കി.

രക്തത്തിൽ കുളിച്ച് അപർണ
മാത്രമല്ല ഫ്‌ളാറ്റിന് അകത്ത് നിന്നും ദുര്‍ഗന്ധവും പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഇതോടെയാണ് ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ പോലീസിനെ വിവരം അറിയച്ചത്. പോലീസ് എത്തി പൂട്ട് തകര്‍ത്ത് അകത്ത് കടന്നതോടെയാണ് കൊലപാതക വിവരം പുറത്ത് അറിഞ്ഞത്. അപര്‍ണ അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ആയിരുന്നു.

കൊല്ലപ്പെട്ടത് മൂന്ന് പേർ
അതേസമയം അഞ്ച് വയസ്സുകാരി കാര്‍ത്തികേയയും അമ്മൂമ്മ വിജയ ലക്ഷ്മിയും കിടപ്പ് മുറിയിലെ കിടക്കയിലായിരുന്നു മരിച്ച് കിടന്നിരുന്നത്. ഇരുവരേയും വിഷം നല്‍കിയാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തല്‍. കാര്‍ത്തികേയയ്ക്ക് പാലില്‍ വിഷം കലര്‍ത്തി നല്‍കിയതാണ് എന്നാണ് നിഗമനം.

തലയ്ക്കടിച്ചും വിഷം കൊടുത്തും
കുട്ടിയുടെ മൃതദേഹത്തിന് സമീപം പാല്‍ക്കുപ്പി കിടപ്പുണ്ടായിരുന്നു. അതേസമയം അപര്‍ണയെ അരകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് വിവരം പുറംലോകമറിഞ്ഞത്.

കൊലപാതകി മുൻഭർത്താവ്
അപര്‍ണ ഒരു ഇലക്ട്രോണിക് കടയിലായിരുന്നു ജോലി ചെയ്ത് കൊണ്ടിരുന്നത്. രണ്ട് ദിവസമായി അപര്‍ണ ജോലിക്ക് ചെന്നിട്ടില്ലായിരുന്നു. കൊലപാതകത്തില്‍ അപര്‍ണയുടെ മുന്‍ഭര്‍ത്താവ് മധുവിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് കൊലപാതക വിവരം അറിയിച്ച് മധു സ്വയം പോലീസില്‍ കീഴടങ്ങിയത്.

രണ്ടാം വിവാഹം
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അപര്‍ണയും മധുവും തമ്മിലുള്ള വിവാഹം. ഇവര്‍ക്കൊരു പെണ്‍കുഞ്ഞുമുണ്ടായി. എന്നാല്‍ ഈ വിവാഹത്തിന് മുന്‍പ് മധു മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടായിരുന്നു. ആ ബന്ധത്തില്‍ മധുവിന് ഒരു മകളുമുണ്ട്. ഇക്കാര്യം വളരെ വൈകിയാണ് അപര്‍ണ അറിയുന്നത്.

വിവാഹ മോചനം നേടി
ഇതോടെ ഇവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും മധുവില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് അപര്‍ണ വിവാഹ മോചനം നേടുകയും ചെയ്തു. എന്നാല്‍ വിവാഹ മോചനത്തില്‍ മധു അസ്വസ്ഥനായിരുന്നു. ഇയാള്‍ സ്ഥിരമായി അപര്‍ണ താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അവിഹിതമെന്ന് സംശയം
മധുവിനെ അപര്‍ണയെക്കുറിച്ച് സംശയമുണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം അപര്‍ണയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന സംശയമായിരുന്നു മധുവിന്. ഇതാണ് അപര്‍ണയേയും മകളേയും അമ്മായി അമ്മയേയും ഉള്‍പ്പെടെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്നാണ് മധു പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ മധുവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.












Click it and Unblock the Notifications