കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറക്കെ സംസാരിച്ചയാളെ വെടിവച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഉറക്കെ സംസാരിച്ചതില്‍ കുപിതനായ യുവാവ് ഒരാളെ വെടിവച്ചിട്ടു. പിഞ്ഞാറെ ദില്ലിയിലാണ് സംഭവം. ഹോട്ടലിന് മുന്നില്‍ ഉറക്കെ സംസാരിച്ച ജഗന്‍ എന്ന യുവാവിനെയാണാണ് പട്ടാളക്കാരന്റെ മകനായ നിതീഷ് യാദവ് വെടിവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിതീഷിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജനകപുരിയിലെ ഒരു റസ്‌റ്റോറന്റിന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്. റസ്‌റ്റോററിന്റില്‍ നിന്ന് ഭക്ഷണം വാങ്ങി നിതീഷും കൂട്ടുകാരനും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാറിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം വാങ്ങാനെത്തിയതാണ് ജഗന്‍.

Shoot

ജഗനും കൂട്ടരും എത്തിയപ്പോഴേക്കും ഭക്ഷണം തീര്‍ന്നിരുന്നു. മറ്റു പലര്‍ക്കും ഇപ്പോഴും ഭക്ഷണം കൊടുക്കുന്നുണ്ടല്ലോ എന്ന പറഞ്ഞ് ജഗനും റസ്‌റ്റോറന്റുടമയും തമ്മില്‍ വഴക്കായി. ജഗന്‍ ഉറക്കെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നിതീഷ് ഇയാളെ കാറിനടുത്തേക്ക് വിളിച്ച് പതുക്കെ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് ജഗന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അച്ഛന്റെ തോക്ക് കയ്യില്‍ കരുതിയരുന്ന നിതീഷ് അതെടുത്ത് ജഗനെ വെടിവച്ചത്.

കണ്ടുനിന്നവര്‍ പൊലീസിനെ വിളിക്കാതായപ്പോള്‍ ജഗന്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. ജഗത്പുരി പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് എത്തി നിതീഷിനെയും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ ലക്ഷ്യയെയും അറസ്റ്റ് ചെയ്തു.

ഉറക്കെ സംസാരിച്ചതിനാണ് താന്‍ ജഗനെ വെടിവച്ചതെന്നും അച്ഛന്റെ തോക്കാണെന്നും നിതിന്‍ പൊലീസിനോട് പറഞ്ഞു. ഐപിസി 307 വകുപ്പു പ്രകാരം വധശ്രമത്തിനാണ് ഈ ബി ടെക് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.

English summary
Delhi's reputation as a city on short fuse was again reinforced on Saturday night, when the son of an Army man shot at a youth outside a west Delhi eatery because he was 'speaking too loudly'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X