കാമുകിയുടെ അഴുകിയ ശരീരം മറച്ചുവെയ്ക്കാന്‍ വരന്‍ വീട്ടിലടിച്ചത് 70 കുപ്പി പെര്‍ഫ്യൂം
ദില്ലി: വീട്ടിലൊരു വിവാഹം കഴിഞ്ഞതിന്റെ നടുക്കത്തിലാണ് രാജ്പുരയിലെ കുടുംബം. വിവാഹ തലേന്ന് മണിക്കൂറുകള്‍ ഇടവിട്ട് കാന്‍ കണക്കിന് പെര്‍ഫ്യൂമുകള്‍ വീട്ടില്‍ ഒഴുകിയതിന്റെ രഹസ്യം ആര്‍ക്കും അറിയില്ലായിരുന്നു.
വരന്റെ കുസൃതി എടുത്ത് പറഞ്ഞ് ബന്ധുക്കളും അയ്യല്‍വാസികളും കളിയാക്കി. എന്നാല്‍ വിവാഹം കഴിഞ്ഞ് വരനും വധുവും ഹണിമൂണിന് പോയപ്പോഴാണ് ആ പെര്‍ഫ്യൂമിന് പിന്നിലെ ഞെട്ടിക്കുന്ന കഥ വീട്ടുക്കാര്‍ അറിഞ്ഞത്...

70 കാന്‍ പെര്‍ഫ്യൂമുകള്‍
വിവാഹത്തിന്റെ തലേ ദിവസം 70 കാന്‍ പെര്‍ഫ്യൂമാണ് വരന്‍ വീട്ടിലടിച്ചത്. സുഗന്ധത്തിന് പിന്നിലെ ദുര്‍ഗന്ധം ആരും തിരിച്ചറിഞ്ഞില്ല.

പെര്‍ഫ്യൂമിന് പിന്നിലെ കൊലപാതകം
കാമുകിയെ കൊലപ്പെടുത്തി മൃതശരീരം വീട്ടില്‍ സൂക്ഷിച്ചിരുന്നു. മുന്ന് ദിവസത്തോളം വരന്‍ സ്വന്തം മുറിയില്‍ മൃതദേഹം സൂക്ഷിച്ചു.
കൊലപാതകം നടന്നത്
ഫെബ്രുവരി 2നാണ് കൊലപാതകം നടന്നത്. പ്രണയ ബന്ധത്തെക്കുറിച്ച് പുറത്ത് പറയും എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.

അഴുകിയ ശരീരം
മൂന്ന് ദിവസം അഴുകിയ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം പുറത്ത് വന്നപ്പോഴാണ് ഇയാള്‍ പെര്‍ഫ്യൂം പ്രയോഗം നടത്തിയത്.

വിവാഹത്തിന്റെ തിരക്കില്‍
വിവാഹത്തിന്റെ തിരക്കില്‍ മറ്റാരും കൂടുതല്‍ ശ്രദ്ധിച്ചില്ല. ആദ്യം കാറില്‍ സൂക്ഷിച്ച മൃതദേഹം പിന്നീടാമ് റൂമിലേക്ക് മാറ്റിയത്.

ഹണിമൂണ്‍
വിവാഹം കഴിഞ്ഞ് വരനും വധുവും ഹണിമൂണിന് പോയപ്പോഴാണ് വീട്ടുക്കാര്‍ സത്യം അറിയുന്നത്. റൂമിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതശരീരം കണ്ടത്.

വീട്ടുക്കാര്‍ ഞെട്ടി
വീടിനകത്ത് എന്തെങ്കിലും ജീവികള്‍ ചത്ത് കിടക്കുകയാണോ എന്ന് നോക്കിയവര്‍ കണ്ടത് അഴുകിയ മൃതദേഹമായിരുന്നു.













Click it and Unblock the Notifications