കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അംഗമാകണോ!! ചൈനീസ് ഭാഷ പഠിക്കണം

നിലവില്‍ ഐടിബിപിയിലെ 150 ഓഫീസര്‍മാര്‍ക്കു മാത്രമാണ് ചൈനീസ് ഭാഷ അറിയാവുന്നത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് സേനയിൽ ചേരണമെങ്കിൽ ഇനി ചൈനീസ് ഭാഷ പഠിക്കണം. മാൻഡാരുനും മാൻഡാരിന്റെ വകഭേദവും ( ടിബറ്റിൽ സംസാരിക്കുന്ന ഭാഷ) നിർബന്ധമായി പഠിച്ചിരിക്കണമെന്ന് ഐടിബിപി തീരുമാനിച്ചിട്ടുണ്ട്. ഡോക് ലാം വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ പ്രശ്നങ്ങളെ കണക്കിലെടുത്താണ് ഐടിബിപിയുടെ ഈ തീരമാനം.

idpb

റിക്രൂട്ട് ചെയ്തവര്‍ക്കു നല്‍കുന്ന ആദ്യവര്‍ഷ പരിശീലനത്തിനോടൊപ്പം തന്നെ ഭാഷകള്‍ പഠിക്കേണ്ടതെന്ന് മുതിര്‍ന്ന ഐ ടി ബി പി ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്. ആശയവിനിമയത്തിലുണ്ടാകുന്ന തെറ്റിധാരണകൾ മാറ്റാൻവേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും ഐടിബിപി അധികൃതർ അറിയിച്ചിട്ടുണ്ട്.

 ചൈനീസ് ഭാഷ നിർബന്ധം

ചൈനീസ് ഭാഷ നിർബന്ധം

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഐടിബിപി അംഗങ്ങൾക്ക് ജോലി ചെയ്യേണ്ടി വരുന്നത്. അതു കൊണ്ട് തന്നെ ഒരോ അംഗങ്ങളും ചൈനീസ് ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐടിബിപി അധികൃതർ അറിയിച്ചിട്ടുണ്ട്.

ചൈനീസ് ഭാഷ പഠിക്കുന്നതെന്തിന്

ചൈനീസ് ഭാഷ പഠിക്കുന്നതെന്തിന്

ഇന്ത്യ- ചൈന അതിർത്തിപ്രദേശത്തുള്ള സേനാംഗങ്ങളാണ് ഐടിബിപി അംഗങ്ങൾ അതു കൊണ്ട് തന്നെ ദിനംപ്രതി ചൈനീസ് സൈനികരുമായി ആശയവിനിമയം നടത്തേണ്ടി വറാറുണ്ട്. അവരുടെ ഭാഷ മനസിലാക്കാൻ സാധിക്കാത്തത് ആശയവിനിമയത്തിൽ തെറ്റിദ്ധാരണകൾ വരാൻ ഇടയാക്കും. അത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു നടപടി.

അധ്യാപകർ തയ്യാർ

അധ്യാപകർ തയ്യാർ

സൈന്യത്തിനായി ടിബറ്റൻ ഭാഷ പഠിപ്പിക്കാൻ അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. 12 അധ്യാപകരെയാണ് ഇതിനുവേണ്ടി ഏർപ്പാടാക്കിയിട്ടുള്ളത്.

പരിശീലത്തോടെപ്പം

പരിശീലത്തോടെപ്പം

ഇൻഡോർ ടിബറ്റൻ ബോർഡർ പോലീസിൽ അംഗങ്ങളാകുന്നവർക്ക് ആദ്യം വർഷം നൽകുന്ന പരിശീലത്തോടൊപ്പമാണ് ഭാഷയും പഠിക്കേണ്ടത്. തുടക്കത്തിലെ ഭാഷ പഠിക്കേണ്ടത് നിർബന്ധമാണെന്ന് ഐടിബിപി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 റിഫ്രഷൻ കോഴ്സുകൾ

റിഫ്രഷൻ കോഴ്സുകൾ

ടിബറ്റൻ ഭാഷയിൽ ആദ്യ പരിശീലനം ലഭിക്കുന്നവർക്ക് പിന്നീട് റിഫ്രഷൻ കോഴ്സുകൾ ലഭിക്കും.ശേഷം യൂണിറ്റിലുള്ള മറ്റ് അംഗങ്ങളെ ഭാഷ പഠിപ്പിക്കാൻ ഇവരുടെ സഹായം തേടും

സേനയിൽ ഭൂരിപക്ഷവും ഭാഷ വശമില്ലാത്തവർ

സേനയിൽ ഭൂരിപക്ഷവും ഭാഷ വശമില്ലാത്തവർ

നിലവിൽ ഐടിബിപിയിലെ ഭഹുഭൂരിപക്ഷം അംഗങ്ങൽ മാൻഡാരിൻ, മാൻഡാരിന്റെ വകഭേദമായ ടിബറ്റൻ അറിയാത്തവരാണ്. നിലവിൽ വെറും 150 സേനാംഗങ്ങൽ മാത്രമാണ് ഡിബറ്റൻ ഭാഷ വശമുള്ളത്

 ഭാഷ അറിയാതെ സൈന്യം

ഭാഷ അറിയാതെ സൈന്യം

3488 കിമി ദൈർഘ്യം വരുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ 90000 ത്തോളം ഓഫീസർമാരാണ് ഐടിബിപിയിൽ ഉള്ളത്. ഇതിൽ വളരെ ചുരുക്കം ചിലർക്ക് മാത്രമാണ് ടിബറ്റൻ ഭാഷ അറിയാവുന്നത്.ഭാഷയുടെ പിഴവുമൂലം തെറ്റിധാരണയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭാഷ വശമില്ലാതെയാണ് സേന അതിർത്തിയിൽ ജോലി ചെയ്യുന്നത്.

English summary
Following the Doklam standoff, the Indo Tibetan Border Police (ITBP) has decided to make it compulsory for new recruits to learn Chinese language — both Mandarin and the version of the language that is spoken in Tibet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X