Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിൽ വീണ്ടും സം​​ഘർഷം; 2 പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്ക്

ഇംഫാൽ: മണപ്പൂരിൽ വീണ്ടും സംഘർഷം. തേങ്നൗപൽ കാക്ചിങ് ജില്ലകളിലാണ് സംഘർഷം ഉണ്ടായത്. സുരക്ഷ സേനക്കെതിരെ മെയ്തി വിഭാ​ഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ അവസാനിച്ചത്. വെടി വെയ്പ്പിൽ രണ്ട് പേർ മരിച്ചു. 50 പേർക്ക് പരിത്തേറ്റ്. ഇവിടെ ഇപ്പോഴും സംഘർഷം തുടരുകയാണ്.

ഒരു ഡസൻ പേർക്ക് വെടിയേറ്റ പരിക്കുകളുണ്ടെന്ന് അവർ പറഞ്ഞു. പള്ളേൽ ടൗണിന് സമീപമാണ് വെടിവയ്പ്പ് ആരംഭിച്ചത്, അവിടെ നാട്ടുകാരും അസം റൈഫിൾസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്നും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന ബലം പ്രയോഗിച്ചുവെന്നുമാണ് വിവരം.

Death

സ്രോതസ്സുകൾ പ്രകാരം പ്രദേശത്ത് സ്ത്രീകൾ റോഡ് തടഞ്ഞിരുന്നു. സംഭവസ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ സേനയെ അയച്ചിട്ടുണ്ട്, ഇന്ന് ഉച്ചയ്ക്ക് 12 മുതൽ സംസ്ഥാനത്തിന്റെ താഴ്‌വര മേഖലയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി.

മെയ്തികളാണ് സംഘർഷമുണ്ടാക്കിയത് എന്ന് കുക്കികളും കുക്കികളാണ് സംഘർഷമുണ്ടാക്കിയതെന്ന് മെയ്തെ വിഭാ​ഗങ്ങളും പറയുന്നു. സൈനിക വേഷം ധരിച്ച മെയ്തീസ് ആക്രമിച്ചുവെന്നും തുടർന്ന് ഗ്രാമവാസികൾ അടുത്തുള്ള സൈനിക ക്യാമ്പിൽ അഭയം പ്രാപിച്ചുവെന്നും കുക്കികൾ അവകാശപ്പെട്ടു.

അസം റൈഫിൾസ് ജവാനും ഒരു കുക്കിക്കാരനും കൊല്ലപ്പെട്ടതായാണ് വിവരം. "സൈനിക വസ്ത്രം ധരിച്ച ആറ് മെയ്തികൾ കൊല്ലപ്പെട്ടതായി ഞങ്ങൾ കേട്ടിട്ടുണ്ട്. പല്ലേലിൽ കുക്കികളും മെയ്തിസും തമ്മിൽ ഒരു സമാധാന ഉടമ്പടി ഉണ്ടായിരുന്നു, എന്നാൽ വെടിവെപ്പിന് ശേഷം മെയ്തികൾ അത് തകർത്തു," തദ്ദേശീയ ഗോത്ര നേതാക്കളുടെ ഫോറത്തിന്റെ വക്താവ് ജിൻസ വുവൽസോംഗ് പറഞ്ഞു. (ഐ ടി എൽഎഫ്) പറഞ്ഞു.

ബുധനാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്‌ചാവോ ഇഖായിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടുകയും ടോർബംഗിലെ ആളൊഴിഞ്ഞ വീടുകളിൽ എത്താൻ സൈന്യത്തിന്റെ ബാരിക്കേഡുകൾ ഭേദിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രശനങ്ങൾക്ക് കാരണമായിരുന്നു.

മേയ് മൂന്നിന് വംശീയ കലാപം സംഭവിച്ചപ്പോൾ തങ്ങൾ ടർബം​ഗിൽ നിന്ന് പലായനം ചെയ്തതായും ഇവർ പറയുന്നു. ബാരിക്കേഡ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവർ പറയുന്നു. ഈ സംഭവത്തിന് 2 ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും പ്രശ്നം.

കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്റാങ്ങിലെ നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. നരൻ സീനിയിൽ കഴിഞ്ഞ മാസം 29 ന് ഇരുവിഭാ​ഗങ്ങളും തമ്മിൽ തുടങ്ങിയ സം​ഘർഷമാണ് ഇപ്പോഴും തുടരുന്നത്. പോലീസുകാരുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+