മണിപ്പൂര്‍ ബിജെപിയില്‍ രാജി, പ്രതിഷേധം, സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ മോദിയുടെ കോലം കത്തിച്ചു
ഗുവാഹത്തി: മണിപ്പൂരില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ വന്‍ പ്രശ്‌നങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ കോലം കത്തിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. തെരുവിലിറങ്ങിയാണ് പ്രവര്‍ത്തകരുടെ പ്രക്ഷോഭം. മുദ്രാവാക്യം വിളികളും സംഘര്‍ഷവും കൊണ്ട് തെരുവുകള്‍ നിറഞ്ഞിരിക്കുകയാണ്. പലരും സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതില്‍ നിരാശരാണ്. പല സ്ഥലങ്ങളിലും ബിജെപിയുടെ ഓഫീസുകള്‍ തകര്‍ത്ത് തരിപ്പമാകുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പ്ലക്കാര്‍ഡുകളുമായി പല സ്ഥലത്തും പ്രക്ഷോഭകാരികള്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇംഫാലിലെ ബിജെപി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ബിജെപി വിചാരിച്ചതിലും അപ്പുറത്തേക്ക് പ്രശ്‌നങ്ങള്‍ നീണ്ടിരിക്കുന്നത്. നേതൃത്വം പറഞ്ഞാലും ഇവര്‍ അടങ്ങില്ലെന്നാണ് സൂചന. അതേസമയം പ്രതിഷേധം മാത്രമല്ല. പാര്‍ട്ടിയില്‍ നിന്ന് കുറച്ച് പ്രവര്‍ത്തകര്‍ രാജിവെച്ചിരിക്കുകയാണ്. ഇവര്‍ ടിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷ വെച്ചവരായിരുന്നു. എന്നാല്‍ രാജിവെച്ചവര്‍ എത്ര പേരാണെന്ന് കൃത്യമായി വ്യക്തമല്ല. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന വിമതര്‍ക്കാണ് ഇത്തവണ ടിക്കറ്റ് നിഷേധിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് വന്ന കൂറുമാറ്റക്കാര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയതോടെ ബിരേന്‍ സിംഗിനെതിരെ വലിയ വികാരം പാര്‍ട്ടിക്കുള്ളില്‍ തന്നെ രൂപപ്പെട്ടിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ നിന്ന് വന്ന പത്ത് പ്രമുഖ നേതാക്കള്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അമ്പരപ്പിക്കുന്നതായിരുന്നു. മണിപ്പൂരിലെ അറുപത് സീറ്റുകളിലും മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്ഥിരം മണ്ഡലമായ ഹെയിന്‍ഗ്യാംഗില്‍ നിന്നാണ് മത്സരിക്കുന്നത്. മറ്റൊരു പ്രമുഖ മന്ത്രിയായ ബിശ്വജിത്ത് സിംഗ് തോങ്ജു സീറ്റില്‍ നിന്നാണ് മത്സരിക്കുന്നത്. മുന്‍ ദേശീയ ഫുട്‌ബോളറായ സോമാതായ് സായ്‌സ് ഉക്രുലില്‍ നിന്നും മത്സരിക്കും. അതേസമയം സംസ്ഥാനത്തെ പ്രതിഷേധം ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. അടുത്തിടെ വന്ന സര്‍വേകളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.
കഴിഞ്ഞ തവണ 21 സീറ്റാണ് ബിജെപി ആകെ നേടിയത്. കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. എന്നാല്‍ ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൊണ്ടാണ് ബിജെപിക്ക് അധികാരം പിടിക്കാനായത്. ഇതില്‍ 19 പേര്‍ക്കും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഒഴിവാക്കി. മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികളെയും ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെയുമാണ് ബിജെപി ഇത്തവണ ആകെ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ ഗോവിന്ദദാസ് കോന്തൂജത്തിനും ബിജെപി ഇത്തവണ മത്സരിക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വിശ്വസ്തര്‍ക്കെല്ലാം ടിക്കറ്റ് കിട്ടിയിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെയും ബിജെപി ഇത്തവണ മത്സരിപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications