മണിപ്പൂര്‍ സംഘര്‍ഷം; സംസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചു, അമിത് ഷായുമായി സംസാരിച്ച് മുഖ്യമന്ത്രി
ഇംഫാല്‍: ഗോത്രവിഭാഗങ്ങള്‍ക്കിടെയില്‍ നടത്തിയ ബഹുജനറാലിയുമായി ബന്ധപ്പെട്ട് മണിപ്പൂരിലുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു. ഇതോടെ സംസ്ഥാനത്തെത്തിയ സൈന്യം വ്യാഴാഴ്ച രാവിലെ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഗോത്രവര്‍ഗ പ്രക്ഷോഭത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
മണിപ്പൂര്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ എല്ലാ പ്രശ്‌നബാധിത മേഖലകളിലും അസം റൈഫിള്‍സിനെയും വിന്യസിക്കുമെന്നാണ് പ്രതിരോധ വകുപ്പ് അറിയിക്കുന്നത്. പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബാരേന്‍ സിംഗുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 7500 പേരെ പ്രശ്‌ന ബാധിത മേഖലകളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രശ്‌നം രൂക്ഷമായ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്ദി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതിനെ ചൊല്ലിയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തത്. മെയ്തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഓള്‍ ടൈബ്രല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍, ചുരാചന്ദ് ജില്ലയില്‍ ടോര്‍ബങ്ങില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു.
രണ്ട് സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണയുടെ ഫലമാണ് നിലവിലെ സംഭവങ്ങളെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനത്തെ ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications