കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ മണിപ്പൂരിലെത്തി, വീണ്ടും സസ്‌പെന്‍സ്, മാക്കനടക്കം.... ബിജെപിയുടെ ആവശ്യം!!

Google Oneindia Malayalam News

ഇംഫാല്‍: കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മണിപ്പൂരിലെത്തിയിരിക്കുകയാണ്. എന്നാല്‍ വലിയ വിവാദമാക്കിയിരിക്കുകയാണ് ഇക്കാര്യം ബിജെപി. കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനെയും ഗൗരവ് ഗൊഗോയിയെയും ക്വാറന്റൈനിലാക്കണമെന്ന് രാം മാധവിന്റെ ആവശ്യം. ഇതിന് പിന്നാലെ മാധവും മാക്കനും തമ്മില്‍ വാഗ്വാദം ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ സര്‍ക്കാരുണ്ടാക്കാനുള്ള ആവശ്യവുമായി ഗവര്‍ണര്‍ നജബ് ഹിബത്തുള്ളയെ കണ്ടിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. കോവിഡ് നിയമങ്ങള്‍ ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ മണിപ്പൂരിലെത്തിയതെന്ന് രാം മാധവ് പറഞ്ഞു.

1

രാജ്യസഭാ സീറ്റിലെ തോല്‍വി കൂടി ചേര്‍ത്തായിരുന്നു രാം മാധവിന്റെ പരിഹാസം. കോണ്‍ഗ്രസിന് ആകെയുള്ള രാജ്യസഭാ സീറ്റ് പോലും മണിപ്പൂരില്‍ നിന്ന് നേടാനാവില്ല. എന്നിട്ടും അവര്‍ ഗവര്‍ണറെ കണ്ട് ഭൂരിപക്ഷമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. അവരുടെ നേതാക്കളായ അജയ് മാക്കനും ഗൗരവ് ഗൊഗോയിയും കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് മണിപ്പൂരില്‍ എത്തിയത്. അവരെ സംസ്ഥാനത്തെ ആരോഗ്യ അധികൃതര്‍ ശരിയായ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നും രാം മാധവ് ആവശ്യപ്പെട്ടു. ഇതിന് തിരിച്ചടിയുമായി മാക്കനും രംഗത്തെത്തി. എല്ലാ നിയമങ്ങളും പാലിച്ചാണ് ഞങ്ങള്‍ മണിപ്പൂരിലെത്തിയതെന്ന് മാക്കന്‍ പറഞ്ഞു.

Recommended Video

cmsvideo
Manipur BJP leaders joined in congress | Oneindia Malayalam

ഞങ്ങള്‍ ഇംഫാലിലെത്തിയതിന് പിന്നാലെ കൃത്യമായ കോവിഡ് പരിശോധന നടത്തിയിരുന്നു. എല്ലാ മെഡിക്കല്‍ സ്റ്റാഫുകളും അവിടെയുണ്ടായിരുന്നു. കോണ്‍ഗ്രസ് എല്ലാ സമയത്തും നിയമങ്ങള്‍ പാലിച്ചാണ് കാര്യങ്ങള്‍ ചെയ്യുകയെന്ന് രാം മാധവ് അറിയണമെന്നും മാക്കന്‍ പറഞ്ഞു. ഞങ്ങളിവിടെ എത്തിയത് അനുമതി തേടിയ ശേഷമാണ്. അതോടൊപ്പം ക്വാറന്റൈന്‍ സെന്ററും ബുക്ക് ചെയ്തിരുന്നു. അത് മണിപ്പൂര്‍ കോണ്‍ഗ്രസിനെ സഹായിക്കാനും ജനഹിതത്തിന് എതിരായി ഉണ്ടാക്കിയ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിനും വേണ്ടിയാണെന്ന് മാക്കന്‍ തിരിച്ചടിച്ചു.

അതേസമയം മണിപ്പൂരില്‍ സര്‍ക്കാര്‍ വീഴുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രി ബിരേന്‍ സിംഗ് കോണ്‍ഗ്രസ് തകരുമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ നിരവധി പേര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കും. പല സ്വതന്ത്രരും പിന്തുണയ്ക്കും. സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ക്കറിയാം. ഗവര്‍ണര്‍ വിശ്വാസ വോട്ടില്‍ ഇന്ന് തന്നെ തീരുമാനമെടുക്കും. ആര്‍ക്കാണ് ഭൂരിപക്ഷമുള്ളതെന്ന് കണ്ടറിയാമെന്നും ബിരേന്‍ സിംഗ് പറഞ്ഞു. നേരത്തെ മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സഖ്യകക്ഷികള്‍ പിന്തുണയും പിന്‍വലിച്ചിരുന്നു.

English summary
manipur: congress leaders arrived in manippur, ram madhav says they are breaking corona guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X